അമ്മയുടെ പുഞ്ചിരിയില്‍ സന്തോഷിക്കുന്ന മകനാണ് സാഗര്‍! തട്ടീം മുട്ടീമിലെ ആദിയെക്കുറിച്ച് സുഹൃത്ത്

തട്ടീം മുട്ടീമെന്ന ഹാസ്യ പരമ്പരയിലൂടെയാണ് സാഗര്‍ സൂര്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. മീനാക്ഷിയുടെ ഭര്‍ത്താവായ ആദിയായുള്ള വരവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ അമ്മയുടെ വിയോഗം. അമ്മയെ ജീവനുതുല്യം സ്‌നേഹിക്കുന്ന മകനാണ് സാഗറെന്നും തന്നെയും അമ്മയെന്നാണ് വിളിക്കാറുള്ളതെന്നും മനീഷ പറഞ്ഞിരുന്നു. ആദിയുടെ അമ്മയായ വാസവദത്തയെ അവതരിപ്പിക്കുന്നത് മനീഷയാണ്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മനീഷ സാഗറിന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ മനീഷയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. സാഗറിനേയും കുടുംബത്തെക്കുറിച്ചുള്ള വിനു വിജയകുമാറിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

സ്വന്തം വീട് പോലെ

സ്വന്തം വീട് പോലെ

എന്റെ ജീവിതത്തിൽ ഞാൻ 2 സുഹൃത്തുക്കളുടെ വീട്ടീന്ന് മാത്രമേ സ്വന്തം വീട്ടീന്ന് ഭക്ഷണം എടുത്തു കഴിക്കുന്ന ലാഘവത്തോടെ കഴിച്ചിട്ടുള്ളു. ഒന്ന് എന്റെ സ്കൂള്‍ കാലഘട്ടം മുതൽ എന്റെ ഒപ്പം പഠിച്ച ഉറ്റ സുഹൃത്ത് Arush ന്റെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം ,പിന്നെ ഒരിക്കൽ മാത്രം 2 ദിവസം തങ്ങിട്ടു ഉള്ള സൂര്യന്‍ സാഗര്‍ എന്ന എല്ലാവരുടേയും തട്ടീം മുട്ടീം ഇലെ ആദിയുടെ വീട്ടീന്ന് . അതിനു കാരണം സ്വന്തം വീട് ആണ് എന്ന് എന്നെ തോന്നിപ്പിച്ച അവന്റെ അച്ഛനും അമ്മയും ആണ്.

വീട്ടിലെ മകനെപ്പോലെ

വീട്ടിലെ മകനെപ്പോലെ

അത്ര നല്ല അച്ഛനും അമ്മയും അവന്റെ അനിയനും .സ്വന്തം മക്കൾക്ക് ഭക്ഷണം മാറ്റി വയ്ക്കുന്ന പോലെ എനിക്കും അവരുടെ ഒപ്പം മാറ്റി വച്ചു. ഇഷ്ടം പോലെ ഇഷ്ടം ഉള്ളപ്പോൾ വിളമ്പി കഴിക്കത്തക്ക രീതിയിൽ. അവന്റെ അച്ഛന് ഒപ്പം ഇരുന്ന്ടിവി കണ്ടു. ഒരു അതിഥിയെപ്പോലെ ആയിരുന്നില്ല കണ്ടത്. ആ വീട്ടിൽ ഉള്ള ഒരു മകനെ പോലെ.

സാഗര്‍ വിളിക്കാറുണ്ട്

സാഗര്‍ വിളിക്കാറുണ്ട്

അങ്ങനെ സ്നേഹിക്കാൻ കഴിയുന്ന ഒരു അച്ഛന്റയും അമ്മയുടേയും മകനായി വളർന്നത് കൊണ്ടാകാം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാവരും ഇഷ്ടപെടുന്ന ഒരു നടനായി സാഗറിന് വളരാൻ കഴിഞ്ഞത്. ഇന്നും എന്റെ ജീവിതത്തിൽ ചെറിയ ഒരു ചുവടു അഭിനയത്തിൽ വെക്കുമ്പോഴും സാഗര്‍ എന്നെ വിളിക്കാറുണ്ട്. അവന്റെ അഭിപ്രായം പറയാറുണ്ട്.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X