For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയം ഓവർ ആണെന്ന് സെറ്റിൽ സംസാരം; ഒടുവിൽ സംവിധായകനോട് പറഞ്ഞു; മനീഷ

  |

  ടെലിവിഷൻ പരമ്പരകളിൽ ജനപ്രിയമാണ് മഴവിൽ മനോരമയിലെ തട്ടീം മുട്ടീം. അന്തരിച്ച നടി കെപിഎസി ലളിത, മഞ്ജു പിള്ള എന്നിവരായിരുന്നു സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു വീട്ടിൽ നടക്കുന്ന ഇണക്കങ്ങളും പിണക്കങ്ങളും ആയിരുന്നു സീരിയലിന്റെ ഇതിവൃത്തം. ഇടയ്ക്ക് വന്ന് സീരിയലിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു വാസവദത്ത.

  നടിയും ​ഗായികയും ആയ മനീഷ കെഎസ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ കഥാപാത്രത്തിലേക്ക് എത്തിയതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് മനീഷ. തുടക്കത്തിൽ അഭിനയം ഓവർ ആണെന്ന അഭിപ്രായം ഉയർന്നിരുന്നെന്ന് മനീഷ പറയുന്നു.

  Also Read: തന്റെ പേരിലും അമ്പലം പണിതിട്ടുണ്ട്; പിറന്നാളിന് പ്രത്യേക പൂജ വരെ നടത്തുന്ന ആരാധകനെ കുറിച്ച് ലക്ഷ്മി നായര്‍

  'ആ സമയത്ത് വാസവദത്തയായി മറ്റൊരു നടിയെ വെച്ച് തട്ടീം മുട്ടിയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുകയാണ്. നല്ല നടിയാണെന്നാണ് പറഞ്ഞത്. പക്ഷെ ആ ആൾക്ക് വാസവദത്തയെ പൂർണമായും ഉൾക്കൊള്ളാൻ പറ്റിയില്ല. ഷൂട്ട് മുടങ്ങുമോയെന്ന് ആകെ ടെൻഷൻ അടിച്ചിരിക്കുകയാണ്'

  'അപ്പോഴാണ് അതിൽ കാമലാസനെ അവതരിപ്പിക്കുന്ന നസീർക്ക വിളിക്കുന്നത്. നസീർക്ക എന്റെ ഫേസ്ബുക്ക് സുഹൃത്താണ്. അന്ന് ഞാൻ എന്റെയാെരു പാട്ട് ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തിരുന്നു. ഞാൻ പാടുന്നത് നസീർക്ക കണ്ടു. അപ്പോഴാണ് നസീർക്ക മനീൽ അഭിനയിക്കുമല്ലോ എന്ന് ആലോചിക്കുന്നത്. അങ്ങനെ എന്നെ വിളിച്ചു'

  Also Read: 'ആ സീൻ ഓവറായി, ഉച്ചയായിട്ടും ശരിയായില്ല; കൊച്ചിൻ ഹനീഫ പൊട്ടിത്തെറിച്ചു'; ഇന്നസെന്റ്

  'തട്ടീം മുട്ടീയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ പറഞ്ഞാൽ നീ വരുമോ എന്ന് ചോദിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കോൾ ആയിരുന്നു. ഒരു കഥാപാത്രമുണ്ട്. നീ വന്ന് ചെയ്ത് നോക്ക്. ഓക്കെ ആണെങ്കിൽ തുടരാം എന്ന് പറഞ്ഞു. ഞാൻ എത്തി നേരെ ഷൂട്ടിന് ചെന്നു. ആദ്യ സീൻ തന്നെ സംവിധായകൻ ഓക്കെ പറഞ്ഞു. ഇതാണ് നമ്മുടെ വാസവദത്ത എന്ന്'

  'വാസവദത്ത എന്ന കഥാപാത്രം ചെയ്യുമ്പോൾ ആദ്യം ഒരുപാട് നെ​ഗറ്റീവ് കമന്റുകളാണ് വന്നത്. തട്ടീം മുട്ടീം ലളിതാമ്മയുടെയും മഞ്ജു പിള്ളയുടെയും ഷോ ആണ്. അതിലേക്ക് പുതിയ ആൾക്കാർ വരുമ്പോൾ അവരെ സ്വീകരിക്കാൻ സമയമെടുക്കും. ഭയങ്കര ചീത്ത വിളി ആയിരുന്നു'

  Also Read: റേപ് സീന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും അവരത് ചെയ്തു; എൻ്റെ പാവാടയുടെ ഇറക്കം തീരുമാനിക്കുന്നത് ഞാനാണെന്ന് ശോഭന

  'എന്തൊരു ബോർ അഭിനയമാണ്, ഓവർ ആക്ടിം​ഗ് ആണെന്നൊക്കെ പറഞ്ഞ്. ഓവർ ആക്ടിം​ഗിനെക്കുറിച്ച് ആ സെറ്റിൽ പോലും സംസാരമുണ്ടായി. ഇത്രയും വേണോ വല്ലാണ്ടൊരു ഓവർ പോലെയെന്നൊക്കെ. ഞാൻ സംവിധായകൻ മനോജിനോട് പറഞ്ഞു'

  'ഓവർ ആക്ടിം​ഗ് ആണെന്ന് എല്ലാവരും പറയുന്നല്ലോ എന്താണ് ഞാൻ ചെയ്യേണ്ടതെന്ന്. അന്ന് മനോജ് എനിക്ക് തന്നൊരു കോൺഫിഡൻസ് ഉണ്ട്. ഒരു പൊടിക്ക് കുറയ്ക്കരുതെന്ന് മനോജ് പറഞ്ഞു. ഞാൻ ആ​ഗ്രഹിക്കുന്ന വാസവ ദത്ത ഇതാണെന്നും'

  Also Read: പിണക്കം മറന്ന് മമ്മൂട്ടിയെത്തി, ഒറ്റയ്ക്ക് തിരിച്ച് പോയി; സുരേഷ് ​ഗോപിയെക്കുറിച്ച് സംവിധായകൻ

  'അവിടെ ഓവർ ആക്ടിം​ഗ് ആണ് വേണ്ടത്. കാരണം ഒന്നുമില്ലാഞ്ഞിട്ടും പൊങ്ങച്ചം കാണിച്ച് നടക്കുന്ന ആളാണ് കഥാപാത്രം. ഞാൻ ജീവിതത്തിൽ എൻജോയ് ചെയ്ത കഥാപാത്രമാണ് വാസവദത്ത. നിഷ്കളങ്കയായ വാസവദത്തയെ മറ്റുള്ളവർ ഇഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ ഞാൻ സ്വയം ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടായിരിക്കാം ജനങ്ങൾക്ക് ഇത്ര ഇഷ്ടപ്പെട്ടത്.' മനീഷ പറഞ്ഞു. കൗമുദി മൂവീസിനോടാണ് പ്രതികരണം.

  Read more about: television
  English summary
  thatteem mutteem actress maneesha about her character vasavadatha in the serial; says initially people didn't accepted.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X