തട്ടീം മുട്ടീം പരമ്പരയിൽ നിന്ന് മീനാക്ഷി പോകുകയാണോ?ചിത്രത്തിനോടൊപ്പം മറുപടി നൽകി മഞ്ജു പിളള
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തട്ടീം മുട്ടീം. മായാവതി അമ്മയും കുടുംബവും ചെറിയ പിണക്കവും വഴക്കുമായി പ്രേക്ഷകരുടെ വീടുകളിൽ എത്താൻ തുടങ്ങിയിട്ട് കുറെ അധികം വർഷങ്ങളായി. അർജുനേട്ടനും അമ്മയും കോമളവല്ലിയും മക്കളും കമലാസനനും, കണ്ണനും, മീനാക്ഷിയും ആദിയുമെല്ലാം മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളാണ്. സാധാരണ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ എല്ലാം വീടുകളിൽ കണ്ടു വരുന്ന രസകരമായ സംഭവങ്ങൾ തന്നെയാണ് തട്ടീം മുട്ടീം പരമ്പരയിലുമുള്ളത് .അതുകൊണ്ട് തന്നെ ഈ പരമ്പര പ്രേക്ഷകരുടെ പ്രിയപ്പെട്ടതാകുന്നതും.

ലോക്ക് ഡൗണിന് ശേഷം പരമ്പരകളൊക്കെ പുനരാംഭിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത് മഞ്‍ജു പിള്ള പങ്കുവെച്ച ചിത്രമാണ്. മഞ്ജു റിയൽ ആൻഡ് റീൽ എന്ന ക്യാപ്ഷനോടെ തന്റെ സ്വന്തം മകൾ ദിയ സുജിത്തിനോടൊപ്പമുള്ള ചിത്രവും സീരിയലിലെ മകൾ ഭാഗ്യലക്ഷമി പ്രഭുവിനോടൊപ്പമുള്ള ചിത്രവും പങ്കുവെച്ചിരുന്നു. ചിത്രം നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. എല്ലാവരും ചോദിക്കുന്നത് മീനാക്ഷിയുടെ മടങ്ങി വരവിനെ കുറിച്ചാണ്. ഭാഗ്യലക്ഷ്മ ഷോയിൽ നിന്ന് പോയോ? മീനാക്ഷി ഇനി വരില്ലേ എന്നുമാണ് ചോദിക്കുന്നത്. എന്നാൽ ഉടൻ തന്നെ തിരികെ വരുമെന്നാണ് മഞ്ജു പിള്ള മറുപടി നൽകിയത്.
റിയലിനെ മിസ് ചെയ്യുന്നു എന്നും മഞ്ജു പിള്ള കമന്റിൽ കുറിച്ചിരുന്നു. ഇതിന് മറുപടിയുമായ തട്ടീം മുട്ടീം പരമ്പരയിലെ മകൻ കണ്ണനും മരുമകൻ ആദി എന്ന സാഗർ സൂര്യയും രംഗത്തെത്തിയിട്ടുണ്ട്. അപ്പോ ഞാനോ എന്ന സാഗറിന്റെ ചോദ്യത്തിന് വന്നു. നീ മകൻ അല്ലേ എന്നാണ് മഞ്ജു സാഗറിന് ഉത്തരം നൽകുന്നത്. മായവതി അമ്മയെ മിസ് ചെയ്യുന്നുണ്ടെന്നുമുള്ള കമന്റുകളും എത്തുന്നുണ്ട്. മികച്ച അഭിപ്രായമാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്.
Recommended Video
കുറച്ച് നാളുകൾക്ക് മുൻപ് മീനാക്ഷി പഠനത്തിന്റെ ആവശ്യത്തിന് വേണ്ടി വിദേശത്ത് പോകാനായി സീരിയിൽ അഭിനയം നിർത്തുവെന്ന് വെളിപ്പെടുത്തിയിരുന്നു. മഞ്ജു തന്നെയായിരുന്നു ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചതും. ഇത് ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. മീനാക്ഷിയ്ക്ക് എല്ലാ ആശംസകളും നേർന്നു കൊണ്ടാണ് മഞ്ജു ഇക്കാര്യം തട്ടീം മുട്ടീം പ്രേക്ഷകരെ അറിയിച്ചത്. തട്ടീം മുട്ടീം പരമ്പര ഏറെ രസകരമായി മുന്നോട്ട് പോകുകയാണ്. മീനാക്ഷിക്കും ആദിക്കു മൂന്ന് കുഞ്ഞുങ്ങൾ പിറന്നിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട രസകരമായ സംഭവ വികാസത്തിലൂടെയാണ് തട്ടീം മുട്ടീം മുന്നോട്ട് പോകുന്നത്.


Click it and Unblock the Notifications