For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തടി കുറയ്ക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു, അവസാനത്തേത് ഫലം കണ്ടു, മേക്കോവറിനെ കുറിച്ച് ശാലു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശാലു കുര്യൻ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ചന്ദനമഴ എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചതെങ്കിലും വളരെ പെട്ടെന്ന് താരം മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു, പിന്നീട് മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരമ്പരയിൽ ചന്ദനമഴയിൽ കണ്ട ആ വില്ലത്തി വർഷയെ ആയിരുന്നില്ല കണ്ടത്. സ്വാഭാവിക നർമ്മത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ശാലുവിനെയായിരുന്നു കണ്ടത്. വർഷയായി പ്രേക്ഷകരെ വെറുപ്പിച്ചത് പോലെ വിധുവായി ചിരിപ്പിക്കുകയായിരുന്നു.

  മമ്മൂട്ടിയുടെ സിബിഐ അഞ്ചാം പതിപ്പിൽ പിഷാരടി എത്തുന്നത് ജഗതിയ്ക്ക് പകരമോ, നടന്റെ വാക്കുകൾ വൈറൽ

  2007 മുതൽ മിനിസ്ക്രീനിൽ സജീവമാണ് ശാലു, ഏഷ്യനെറ്റ്, സൂര്യ, മഴവിൽ മനോരമ എന്നിങ്ങനെ പ്രമുഖ ചാനലുകളിൽ താരം വർക്ക് ചെയ്തിട്ടുണ്ട്. സൂര്യ ടിവി സംപ്രേക്ഷം ചെയ്യുന്ന എന്റെ മാതാവ് എന്ന പരമ്പരയിലാണ താരം നിലവിൽ അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ശാലു കുര്യൻ . തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത മേക്കോവറിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ബോഡി ഷെയിമിങ് നേരിട്ടത് കൊണ്ട് മാത്രമല്ല, ആരോഗ്യം നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടു കൂടെയാണ് വണ്ണം കുറച്ചെതെന്നാണ് താരം പറയുന്നത്.

  പരസ്യമായി എന്റെ യൂണിഫോം ഉയർത്തി നോക്കിയിട്ടുണ്ട്, വേദന നിറഞ്ഞ ബാല്യത്തെ കുറിച്ച് മോഡൽ ദീപ്തി കല്യാണി

  വിവാഹത്തോടെ അഭിനയം നിർത്തരുതെന്ന് ആരാധകർ, പുതിയ ജീവിതം ആഘോഷമാക്കി അർച്ചനയും പ്രവീണും...

  തടിയുടെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന സെലിബ്രിറ്റിയാണ് ശാലു കുര്യൻ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടിയുടെ ഒരു വര്‍ക്കൗട്ട് വീഡിയോ പുറത്ത് വന്നതും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത സംഭവമാണ്. അതെല്ലാം തന്നെ തടി കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. പണ്ട് മുതലേയുള്ള തടിയാണിത് എന്ന് ശാലു തന്നെ പറയുന്നു. അത്ര പെട്ടന്ന് ഒന്നും കുറക്കാനും കഴിയില്ല.

  തടി കുറക്കണം എന്ന ആഗ്രഹവും പണ്ട് മുതലേയുണ്ട്. പല ശ്രമങ്ങളും നടത്തി പരാജയപ്പെട്ടപ്പോള്‍, ഇനി എന്തായാലും കുഴപ്പമില്ല എന്ന മൈന്റിലായി ശാലു. എന്നാല്‍ പ്രസവം കഴിഞ്ഞതോടെ തടി പിന്നെയും കൂടി. അത് ആരോഗ്യത്തിന് വെല്ലുവിളിയായി. മകനെ ധൈര്യത്തോടെ എടുക്കാനും കളിപ്പിക്കാനും പറ്റില്ലേ എന്ന പേടിയാണ് വീണ്ടും തടി കുറക്കാനുള്ള ശ്രമം തുടരാന്‍ ശാലു കുര്യനെ പ്രേരിപ്പിച്ചത്.

  പ്രസവശേഷം ശാലു കുര്യന്റെ ശരീര ഭാര്യം 78 കിലോ ആയിരുന്നു. അതോടെ നടി ജോ ഫിറ്റ്‌നസ്സ് ന്യൂട്രീഷന്‍ ആന്റ് വെല്‍നസ്സില്‍ ചേര്‍ന്നു. കൃത്യമായ ഡയറ്റും വ്യായാമവും ചെയ്തു തുടങ്ങി. കുഞ്ഞിന്റെ ആരോഗ്യം കൂടെ കണക്കിലെടുത്ത് കൊണ്ടുള്ള ഡയറ്റാണ് ശാലു ഫോളോ ചെയ്തത്. തടി കുറച്ച് കുറഞ്ഞതോടെ ആത്മവിശ്വാസം കൂടി. പിന്നെ അതേ ഡയറ്റും വ്യായാമവും തുടര്‍ന്നു.

  വണ്ണം എന്തായാലും കുഴപ്പമില്ല, ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് ഇഷ്ടമുള്ള രീതിയില്‍ നടക്കാം എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ വണ്ണം അത്ര സുഖമുള്ള കാര്യമല്ല എന്ന് ശരീരം തന്നെ ഓര്‍മിപ്പിച്ചപ്പോഴാണ് അത് കുറക്കാനുള്ള ശ്രമം തുടങ്ങിയത്. ഭയങ്കര മുട്ട് വേദനയും നടുവേദനയും വന്നു. വണ്ണം കുറയുമ്പോള്‍ ആത്മവിശ്വാസം വന്നു. ഇതൊക്കെയാണ് ഈ രൂപമാറ്റത്തിന് കാരണം എന്ന് ശാലു വ്യക്തമാക്കി. താരത്തിന്റെ വാക്കുകൾ പ്രേക്ഷകരുടെ ഇടയില് ചർച്ചയായിട്ടുണ്ട്. കൂടാതെ ശരീരഭാരം കുറഞ്ഞുള്ള താരത്തിന്‌റെ പുതിയ ലിക്കും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട് നടിയുടെ പുതിയ ചിത്രങ്ങൾക്ക് മികച്ച കമന്റുകളാണ് ലഭിക്കുന്നത്.

  Recommended Video

  Actress shalu kurian filed complaint on fake Instagram ID | FilmiBeat Malayalam

  അഭിനത്തിനോടൊപ്പം തന്നെ വായനയോടും ശാലുവിന് ഏറെ കമ്പമുണ്ട് താരത്തിന്. പൗലോ കൊയ്‌ലോയുടെ വലിയ ആരാധികയാണ് താരം. മുമ്പ് ഒരിക്കൽ സാക്ഷാൽ . പൗലോ കൊയ്‌ലോ ശാലുവിന് സന്ദേശ അയച്ചിരുന്നു. സ്ക്രീൻ ഷോർട് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.'' കമന്റിന് നന്ദി ശാലു കുര്യന്‍. ഞാന്‍ ഇന്ത്യന്‍ സിനിമയുടെ വലിയ ആരാധകനാണ്. ഈ ഒരു കഷ്ടകാലത്ത് എന്റെ പ്രാര്‍ത്ഥനയില്‍ ഇന്ത്യയും ഉണ്ട്. നമ്മളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ' എന്നായിരുന്നു പൗലോ കൊയ്‌ലോയുടെ കമന്റ്. ഒരു പുസ്തക പ്രേമി എന്ന നിലയില്‍ എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷവും അഭിമാനവുമാണ് അദ്ദേഹത്തിന്റെ ആ കമന്റില്‍ നിന്നും ലഭിച്ചത്. എനിക്ക് ഒരു നിധി കിട്ടിയ പ്രതീതിയായിരുന്നു എന്നാണ് ശാലു അന്ന് പറഞ്ഞത്.

  Read more about: shalu kurian serial
  English summary
  Thatteem Mutteem Actress Shalu Kurian Opens Up Her Make Over Secret, went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X