ആന്ധ്രക്കാരിയെ ഭാര്യയാക്കി; തട്ടീം മുട്ടീം പരമ്പരയിലെ അര്‍ജുനന്റെ യഥാര്‍ഥ ജീവിതത്തിലെ വിശേഷങ്ങളിതാണ്

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന തട്ടീം മുട്ടീം പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് ജയകുമാര്‍. അര്‍ജുനന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് ജയകുമാര്‍ പ്രശസ്തിയിലേക്ക് എത്തുന്നത്. പിന്നീട് മറ്റ് ടെലിവിഷന്‍ പരിപാടികളിലും സിനിമകളിലുമൊക്കെ താരം സജീവ സാന്നിധ്യമായി. ഇപ്പോഴിതാ തട്ടീം മുട്ടീയും വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണെന്ന സന്തോഷം നടന്‍ പങ്കുവെച്ചിരിക്കുകയാണ്.

നടന്‍ ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ഭാര്യ ഉമാദേവിയുടെ കൂടെ ഷോ യിലേക്ക് വന്ന ജയകുമാര്‍ തന്റെ പ്രണയകഥയും ഉമയുമായിട്ടുള്ള വിവാഹത്തെ കുറിച്ചുമൊക്കെ പറഞ്ഞിരിക്കുകയാണ്. ആന്ധ്രാക്കാരിയായ ഉമാദേവിയെ പരിചയപ്പെട്ടതും അത് വിവാഹത്തിലേക്ക് എത്തിയത് എങ്ങനെയാണ് എന്നുമൊക്കെയാണ് നടൻ വെളിപ്പെടുത്തിയത്. താരങ്ങളുടെ വാക്കുകളിങ്ങനെയാണ്..

യഥാര്‍ഥ ജീവിതത്തിലെ ജയകുമാറിനെയും തട്ടീം മുട്ടീം പരമ്പരയിലെ അര്‍ജുനനും തമ്മിലുള്ള വ്യത്യാസം

യഥാര്‍ഥ ജീവിതത്തിലെ ജയകുമാറിനെയും തട്ടീം മുട്ടീം പരമ്പരയിലെ അര്‍ജുനനും തമ്മിലുള്ള വ്യത്യാസം

ജയകുമാറിന്റെ ഭാര്യ ഉമാദേവിയാണ് ഈ ചോദ്യത്തിനുള്ള മറുപടി പറഞ്ഞത്. 'തട്ടീം മുട്ടീം പരമ്പരയിലെ പോലെ അല്ല. നേരെ മറിച്ചാണ് ജയകുമാര്‍. ജീവിതത്തില്‍ വളരെ സീരിയസ് വ്യക്തിയാണ് അദ്ദേഹമെന്നാണ് ഭാര്യ പറയുന്നത്. പരമ്പരയില്‍ ഉഴപ്പനായി നടക്കുയാണെങ്കിലും വീട്ടില്‍ എല്ലാം വേണ്ടത് പോലെ ഉത്തരവാദിത്തത്തോടെ ചെയ്യുന്ന ആളാണ്. വല്ലപ്പോഴുമൊക്കെ തമാശ പറയുമെന്നേയുള്ളൂ. തട്ടീം മുട്ടീമിലെ അര്‍ജുനനും യഥാര്‍ത്ഥ ജീവിതത്തിലെ താനുമായി യാതൊരു ബന്ധവുമില്ലെന്ന് ജയകുമാറും പറയുന്നു. അര്‍ജുനന്‍ നമ്മളുടെ ചുറ്റിലുമുള്ള ചില ആളുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്യുന്ന കഥാപാത്രമാണെന്നും താരം പറയുന്നു.

Recommended Video

GAYATHRI SURESH ON സെക്സ് ഈസ് നോട്ട് പ്രോമിസ്..ചുമ്മാ കേറി ഒന്നും ചെയ്യരുത്
ഭാര്യയെ വര്‍ണിച്ച് കവിത എഴുതി നടന്ന കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍

ഭാര്യയെ വര്‍ണിച്ച് കവിത എഴുതി നടന്ന കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍

'പരമ്പരയില്‍ കവിത എഴുതുന്ന കഥാപാത്രമാണ്. പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ കവിത എഴുതില്ല. പക്ഷേ ബിഎഡിന് പഠിച്ചിരുന്ന സമയത്ത് ഉമാദേവിയെ കുറിച്ച് പാരഡിയൊക്കെ എഴുതിയിട്ടുണ്ടെന്ന് ജയകുമാര്‍ പറയുന്നു.ആന്ധ്രാപ്രദേശുകാരിയായ ഭാര്യയെ വര്‍ണിച്ച് കൊണ്ടും അന്ന് കാണുന്നതിനെ പറ്റിയുമൊക്കയൊണ് ജയകുമാര്‍ കവിത എഴുതിയിരുന്നത്'. അവതാരകനായ ജഗദീഷിന്റെ ചോദ്യത്തിന് മറുപടി പറയവേ ആ പാരഡി ഗാനങ്ങളും നടന്‍ പാടിയിരുന്നു.

 ഭാര്യ ഉമാദേവിയെ കുറിച്ച് ചോദിച്ചാല്‍ ജയകുമാറിന്റെ മറുപടിയിങ്ങനെയാണ്..

ഭാര്യ ഉമാദേവിയെ കുറിച്ച് ചോദിച്ചാല്‍ ജയകുമാറിന്റെ മറുപടിയിങ്ങനെയാണ്..

എനിക്ക് പറ്റിയ ഭാര്യ തന്നെയെന്നാണ് ഉമാദേവിയെ കുറിച്ച് ഒറ്റ വാചകത്തില്‍ പറയാനുള്ളത്. അവള് കുറച്ചേ വര്‍ത്തമാനം പറയൂ, അധികം സംസാരിച്ച് എന്നെ ശല്യം ചെയ്യാറില്ല എന്നും ഭാര്യയെ പറ്റി ജയകുമാര്‍ പറയുന്നു. 3 വര്‍ഷത്തോളം ഭാര്യ ടീച്ചറായി ജോലി ചെയ്തിരുന്നു. ഒന്നിച്ച് ബിഎഡ് ചെയ്തവരാണ് ഞങ്ങള്‍. അന്ന് മുതലാണ് പരിചയത്തിലാവുന്നത്. അന്ന് കര്‍ണാടകത്തിലാണ് ബിഎഡ് ചെയ്തത്. ഉമാദേവിയുടെ വീട് ഹൈദരാബാദിലാണ്. പഠനത്തിന് വേണ്ടിയാണ് അവിടേക്ക് വന്നത്. ആദ്യം പ്രൊപ്പോസല്‍ വീട്ടില്‍ അവതരിപ്പിച്ചത് ഞാനാണ്. ആന്ധ്രയെന്നൊക്കെ കേട്ടപ്പോള്‍ അത്രയും ദൂരത്ത് നിന്നും വേണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വന്നിരുന്നുവെന്നും ജയകുമാര്‍ വ്യക്തമാക്കുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X