അമ്മ എന്നും ആഗ്രഹിച്ചത് അതാണ്, അമ്മയുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കാൻ സാധിച്ചതിനെ കുറിച്ച് മനീഷ
തട്ടീം മുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മനീഷ. സ്വന്തം പേരിനെക്കാളും നടിയെ ആരാധകർ തിരിച്ചറിയുന്നത് ആദിയുടെ അമ്മയായ വാസവദത്ത എന്ന കഥാപാത്രത്തിന്റെ പേരിലൂടെയാണ്. തട്ടീം മുട്ടീം പരമ്പരയിൽ മാത്രമല്ല മിനിസ്ക്രീനിൽ സജീവമാണ് മനീഷ ഇപ്പോൾ.അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് മനീഷ. നടി ആലപിച്ച ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലുമാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് മനീഷ. സീരിയൽ വിശേഷവും കുടുംബ വിശേഷവും പങ്കുവെച്ച് നടി ആരാധകർക്ക് മുന്നിൽ എത്താറണ്ട്. മനീഷയ്ക്ക് പിന്നാലെ മകൾ നീരദയും അഭിനയത്തിലേയ്ക്ക് ചുവട് വയ്ച്ചിരിക്കുകയാണ്. .ചാക്കോയും മേരിയും എന്ന പരമ്പരയിലൂടെയാണ് മകളും മിനിസ്ക്രീൻ അരങ്ങേറ്റം. ഇപ്പോഴിത ജീവിത്തിലുണ്ടായ വലിയൊരു സങ്കടത്തെ കുറിച്ച് മനസ്സു തുറന്ന് നടി. അമ്മയുടെ വേർപാടിനെ കുറിച്ചും അവസാന ആഗ്രഹത്തെ കുറിച്ചുമാണ് നടി പറയുന്നത്. മനീഷയുടെ വാക്കുകൾ ഇങ്ങനെ..
എന്റമ്മ ... എന്റെ പൊന്നമ്മ ... അവസാന നാളിൽ പ്രിയപ്പെട്ട തൃശ്ശൂരിൽ അമ്മേടെ കുഞ്ഞിന്റടുത്തു കിടന്ന് അമ്മ മരിച്ചു .. ഏതോ നിയോഗം പോലെ കൊറോണ കാലത്തു തിരക്കുകളൊന്നും ഇല്ലാതെ എന്റമ്മേന്റെ അടുത്ത് തന്നെ നിൽക്കാനും അമ്മേനെ ശുശ്രൂഷിക്കാനും എനിക്കോരു ഭാഗ്യം ഉണ്ടായി ..
അമ്മയുടെ എന്നത്തേയും പ്രിയപ്പെട്ട കൂട്ടുകാർ അമ്മയുടെ അനിയത്തിമാർ തന്നെയാണ്....അവരെ കൂടെ കൂട്ടാനും അവർക്കൊപ്പമിരിക്കാനുമാണ് എന്റമ്മ എന്നും ആഗ്രഹിച്ചത് .. പ്രിയപ്പെട്ട ഇടം തൃശ്ശൂരും (അമ്മ കളിച്ചുവളർന്ന ഇടം ) ..
Recommended Video
അതുകൊണ്ടു തന്നെ അവസാന നാളുകളിൽ തൃശ്ശൂർ വരണം എന്ന അമ്മയുടെ ആഗ്രഹം ഞങ്ങൾ മക്കൾക്ക് നിറവേറ്റിക്കൊടുക്കാൻ സാധിച്ചത്. ഞങ്ങൾക്ക് ദൈവം കനിഞ്ഞു നൽകിയ വരമായി കരുതുന്നു .. ഒപ്പം എന്റമ്മയെ അത്രകണ്ട് ഗുരുവായൂരപ്പനും വടക്കുംനാഥനും പാറമേക്കാവിലമ്മയും സ്നേഹിക്കുന്നുണ്ട് എന്നതും കൂടിയാണ് .. തൃശൂരിന്റെ കാറ്റിനൊപ്പം എന്റമ്മയുടെ എന്നത്തേയും സ്നേഹവും എന്നെ വലയം ചെയ്തുനിൽപ്പുണ്ട് .. അമ്മയുടെ വിളിപോലെ ആണ് എനിക്കിപ്പോൾ സുമ ചെറിയമ്മേടെ ഈ പോസ്റ്റ് കണ്ടപ്പോ തോന്നിയത്- മനീഷ കുറിച്ചു. നടിയെ ആശ്വസിപ്പിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications