ലൊക്കേഷനില്‍ വെച്ചങ്ങാനും ചീത്ത പറഞ്ഞാല്‍ ഡിവോഴ്‌സ് ചെയ്തു കളയുമെന്ന് പറഞ്ഞു, സുജിത്തിനെ കുറിച്ച് മഞ്ജു പിളള

By Midhun Raj

ഹാസ്യ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് മഞ്ജു പിളള. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, തട്ടീം മുട്ടീം പോലുളള പരമ്പരകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ സിനിമകളിലും അഭിനയിച്ച താരം സഹനടിയായുളള കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. ഏട്ട് വര്‍ഷത്തിലധികമായി മഞ്ജു പിളളയുടെതായി സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് തട്ടിം മൂട്ടീം. ജനപ്രിയ സീരിയലിലെ മോഹനവല്ലി എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്തുണ്ടെങ്കിലും നടിയുടെതായി എല്ലാതരം പ്രേക്ഷകരും ഏറ്റെടുത്ത പരമ്പരയായിരുന്നു തട്ടീം മുട്ടീം. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരം തന്‌റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അതേസമയം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവ് സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ച അനുഭവം നടി പങ്കുവെച്ചിരുന്നു.

ഛായാഗ്രാഹകനും സംവിധായകനുമായ

ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവാണ് മഞ്ജു പിളളയുടെ പ്രിയതമന്‍. സുജിത്ത് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ജെയിംസ് ആന്‍ഡ് ആലീസില്‍ നടിയും ഒരു കഥാപാത്രം ചെയ്തിരുന്നു. പൃഥ്വിരാജും വേദികയും പ്രധാന വേഷത്തില്‍ എത്തിയ സിനിമയില്‍ അഡ്വക്കേറ്റ് രോഹിണി എന്ന റോളിലാണ് മഞ്ജു പിളള എത്തിയത്.

അതേസമയം പെട്ടെന്ന് ദേഷ്യം

അതേസമയം പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് സുജിത്തെന്ന് മഞ്ജു പറയുന്നു. ആര് കൂടെ നില്‍ക്കുന്നു എന്നൊന്നും നോക്കാതെ ചീത്ത പറയും. ജെയിംസ് ആന്‍ഡ് ആലീസില്‍ അഭിനയിക്കാന്‍ പോകുംമുന്‍പ് വീട്ടില്‍ വെച്ച് ഞാന്‍ ഭീഷണിപ്പെടുത്തി. ലൊക്കേഷനില്‍ വെച്ചങ്ങാനും ചീത്ത പറഞ്ഞാല് ഡിവോഴ്‌സ് ചെയ്തു കളയുമെന്ന് പറഞ്ഞു.

Recommended Video

2020 ല്‍ പരാജയം നേരിട്ട സിനിമകള്‍ ഇവയൊക്കെയാണ് | FilmiBeat Malayalam
മഞ്ജുവെന്ന അഭിനേത്രിക്ക്

മഞ്ജുവെന്ന അഭിനേത്രിക്ക് സുജിത്ത് നല്‍കുന്ന മാര്‍ക്ക് എത്രയാണെന്ന് ചോദിച്ചപ്പോഴുളള നടിയുടെ മറുപടിയും ശ്രദ്ധേയമായിരുന്നു. വീട്ടു കാര്യങ്ങളില്‍ സുജിത്ത് എനിക്ക് 100 ശതമാനം മാര്‍ക്ക് തരുമെന്ന് നടി പറയുന്നു, സംശയമില്ല, അഭിനയത്തില്‍ എത്ര ഉണ്ടെന്ന് അറിയില്ല. സിനിമയിലും ജീവിതത്തിലും നല്ലതെന്ന് തോന്നുന്നത് ചെയ്യാം. പക്ഷേ ചെയ്തു കഴിഞ്ഞിട്ടു ദുഖിക്കരുത് എന്നാണ് സുജിത്ത് പറഞ്ഞിട്ടുളളത്. ആ സ്വാതന്ത്ര്യം ഉണ്ട്. അഭിമുഖത്തില്‍ മഞ്ജു പിളള പറഞ്ഞു.

ജെയിംസ് ആന്‍ഡ് ആലീസിന്

ജെയിംസ് ആന്‍ഡ് ആലീസിന് പുറമെ അനുശ്രീ പ്രധാന വേഷത്തില്‍ എത്തിയ ഓട്ടര്‍ഷയും സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ്. സംവിധാനത്തേക്കാള്‍ ഛായാഗ്രാഹകനായാണ് സുജിത്ത് കൂടുതല്‍ തിളങ്ങിയത്. ഇരുപതിലധികം സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം ക്യാമറ ചെയ്തിരുന്നു. മെമ്മറീസ് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് മികച്ച ഛായാഗ്രാഹകനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സുജിത്ത് വാസുദേവ് നേടിയത്. കേരള കഫേയിലെ ലളിതം ഹിരണ്‍മയം എന്ന ചിത്രത്തിലൂടെയായിരുന്നു ഛായാഗ്രാഹകന്‌റെ തുടക്കം

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X