മീനൂട്ടിക്ക് മഞ്ജുവിന്‍റെ പിറന്നാളാശംസ, തിരിച്ചുവന്നിട്ട് നമുക്കൊരുമിച്ച് ആഘോഷിക്കാമെന്നും താരം

ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് തട്ടീം മുട്ടീം. മികച്ച സ്വീകാര്യതയാണ് ഈ പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയ്ക്കായി അണിനിരക്കുന്ന കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. ജീവിതത്തിലും സ്‌ക്രീനിലും സഹോദരങ്ങളായി അഭിനയിക്കാനുള്ള ഭാഗ്യമാണ് ഭാഗ്യലക്ഷ്മിക്കും സിദ്ധാര്‍ത്ഥിനും ലഭിച്ചത്. മീനാക്ഷിയും കണ്ണനുമായാണ് ഇരുവരും എത്തിയത്.

വിവാഹവും പ്രസവവുമൊക്കെ കഴിഞ്ഞതിന് ശേഷമായാണ് മീനാക്ഷി ജോലിക്കായി ലണ്ടനിലേക്ക് പോയത്. പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും മീനാക്ഷിയെക്കുറിച്ച് വാചാലയായി താരങ്ങളെത്താറുണ്ട്. മീനൂട്ടിക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് മഞ്ജു പിള്ള. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരാധകരും മീനൂട്ടിക്ക് ബര്‍ത്ത് ഡേ വിഷസ് അറിയിച്ചിട്ടുണ്ട്.

എന്റെ മീനൂട്ടിക്ക്

എന്റെ മീനൂട്ടിക്ക്

എന്റെ മീനൂട്ടിക്ക് പിറന്നാളാശംസയെന്ന് പറഞ്ഞായിരുന്നു മഞ്ജു പിള്ള എത്തിയത്. വന്നിട്ട് നമുക്ക് ആഘോഷിക്കാമെന്നും താരം കുറിച്ചിരുന്നു. മമ്മൂടെ കുഞ്ഞുവാവ, ഹാപ്പി ബര്‍ത്ത് ഡേ പെണ്ണേയെന്നും മഞ്ജു കുറിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മീനൂട്ടിയെ വിളിക്കുമ്പോള്‍ ഞങ്ങളുടെ ആശംസയും അറിയിക്കണേയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മീനാക്ഷി ലണ്ടനില്‍ നിന്നും തിരിച്ച് വന്നോയെന്നുള്ള ചോദ്യങ്ങളമുണ്ടായിരുന്നു.

ലണ്ടനിലേക്ക് പോയത്

ലണ്ടനിലേക്ക് പോയത്

തട്ടീം മുട്ടീം വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു മീനാക്ഷി പിന്‍വാങ്ങിയത്. താരം സീരിയലില്‍ നിന്നും പിന്‍വാങ്ങിയതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു ആരാധകര്‍. മൂന്നാല് മാസം മുന്‍പേ തന്നെ താന്‍ ലണ്ടനിലേക്ക് എത്തിയെന്നും ജോലിക്ക് വേണ്ടിയായിരുന്നു ഈ വരവെന്നും താരം പറഞ്ഞിരുന്നു. വന്ന സമയത്ത് തന്നെ കൊവിഡ് വ്യാപനമുണ്ടായിരുന്നുവെന്നും സുരക്ഷയോടെയാണ് പുറത്തേക്ക് പോവുന്നതെന്നും താരം പറഞ്ഞിരുന്നു.

തിരിച്ചുവരും

തിരിച്ചുവരും

ലണ്ടനിലേക്ക് പോയ മീനാക്ഷി ഇനി തിരിച്ച് വരുമോയെന്നുള്ള ചോദ്യങ്ങളുമായും ആരാധകരെത്തിയിരുന്നു. എല്ലാവര്‍ക്കും അറിയേണ്ടിയുന്ന ചോദ്യങ്ങളിലൊന്നായിരുന്നു ഇത്. അങ്ങനെയൊന്നും തനിക്ക് തട്ടീം മുട്ടീം വിട്ട് പോവാനാവില്ല. കുടുംബം എങ്ങനെയാണോ അങ്ങനെയാണ് പരമ്പരയിലെ ക്രൂ എല്ലാവരും. പക്ഷേ താത്‌കാലികമായി ഒന്ന് പിന്മാറിയിരിക്കുകയാണ്. തിരിച്ചുവരവ് പ്രതീക്ഷിക്കാമെന്നും മീനാക്ഷി പറഞ്ഞിരുന്നു.

വിവാഹത്തെക്കുറിച്ച്

വിവാഹത്തെക്കുറിച്ച്

മീനാക്ഷി തട്ടീം മുട്ടീമില്‍ വിവാഹിതയും അമ്മയുമാണ്. യഥാര്‍ത്ഥ ജീവിതത്തിലെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയായിരുന്നു താരം നല്‍കിയത്. ഇപ്പോൾ എന്റെ കരിയർ ആരംഭിച്ചിട്ടേ ഉള്ളൂ. അതുകൊണ്ടുതന്നെ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല. കരിയർ ഒക്കെ ഒന്ന് സെറ്റ് ആയിട്ടേ വിവാഹത്തെ കുറിച്ച് ചിന്തിക്കുകയോള്ളൂ. മാത്രമല്ല എനിക്ക് വലിയ പ്രായം ഒന്നും ആയിട്ടില്ല. വിവാഹം കഴിക്കാൻ പ്രായം ആയി, പക്വത ആയി എന്ന് എനിക്ക് സ്വയം തോന്നുമ്പോൾ മാത്രമായിരിക്കും വിവാഹമെന്നും താരം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X