മഞ്ജു പിളളയുടെ പുതിയ ലുക്കിന് പിന്നിലെ രഹസ്യം ഇങ്ങനെ, പങ്കുവെച്ച് തട്ടീം മുട്ടീം താരം
സിനിമാ സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് മഞ്ജു പിളള. ടെലിവിഷന്‍ ഹാസ്യ പരമ്പരകളിലൂടെയായിരുന്നു നടി എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്. മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം മഞ്ജു പിളളയുടെതായി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയാണ്. വര്‍ഷങ്ങളായി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. തട്ടീം മുട്ടീം പരമ്പരയില്‍ മോഹനവല്ലി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നടി കാഴ്ചവെക്കാറുളളത്.
മോഹനവല്ലിക്കൊപ്പം പരമ്പരയിലെ മറ്റ് കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. മായാവതി അമ്മയും അര്‍ജുനനും കമലാസനനും കണ്ണനും മീനാക്ഷിയുമെല്ലാം കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത കഥാപാത്രങ്ങളാണ്. കെപിഎസി ലളിത, ജയകുമാര്‍, നസീര്‍ സംക്രാന്തി, ഭാഗ്യ ലക്ഷ്മി, സിദ്ധാര്‍ത്ഥ് തുടങ്ങിയവരാണ് ഈ കഥാപാത്രങ്ങളായി എത്തുന്നത്. അതേസമയം സീരിയല്‍ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് മഞ്ജുപിളള.

തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മഞ്ജു പിളള സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെ നടി പങ്കുവെച്ച പുതിയ ലുക്കിലുളള ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മഞ്ഞനിറത്തിലുളള കുര്‍ത്ത ധരിച്ചുളള ഒരു ചിത്രമായിരുന്നു മഞ്ജു പിളളയുടെതായി വന്നത്. മുന്‍പുളളതിനേക്കാളും ശരീര ഭാരം കുറച്ചുകൊണ്ടാണ് നടി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

പുതിയ ലുക്കിലുളള ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് നടിക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. സഹതാരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ മഞ്ജു പിളളയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരുന്നു. ശരീരഭാരം കുറച്ചതിനെ കുറിച്ച് മഞ്ജു പിളള ചിത്രം പങ്കുവെച്ചതിനൊപ്പം പറഞ്ഞിരുന്നു. നിലവില്‍ 65 കിലോയാണ് തന്റെ ഭാരമെന്നും നടി പറഞ്ഞു.

അതേസമയം ശരീരഭാരം കുറച്ചതിനെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലും മഞ്ജുപിളള മനസുതുറന്നിരുന്നു. ഡയറ്റിലൂടെയാണ് താന്‍ ഇത്രയും ശരീരഭാരം കുറച്ചതെന്ന് നടി പറയുന്നു. ഒരു വര്‍ഷത്തിലേറെയായി ഡയറ്റ് തുടങ്ങിയിട്ട്. ഇടയ്ക്കിടെ ചെയ്യും. വീണ്ടും തടി കൂടി എന്ന് തോന്നുമ്പോള്‍ ചെയ്യും, വിടും. ഇതാണ് എന്റെ രീതി. തിരുവനന്തപുരത്തുളള ലക്ഷ്മി മനീഷ് എന്ന ഡയറ്റീഷ്യന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുളള ഡയറ്റ് ആണ് ചെയ്യുന്നത്.

നേരത്തെ ഞാന്‍ 85 കിലോ ആയിരുന്നു. അതില്‍ നിന്നാണ് പടി പടിയായി കുറച്ചുകൊണ്ടുവന്നത്. എന്റെ ബോഡി വെയിറ്റ് എപ്പോഴും ഒരു പരിധിക്കപ്പുറം കുറയ്ക്കാന്‍ ലക്ഷ്മി സമ്മതിക്കാറില്ല. ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് ഇണങ്ങുന്ന തരം ഡയറ്റാണ് ലക്ഷ്മി തരുക. ഡയറ്റ് തുടങ്ങുംമുന്‍പ് ആരോഗ്യത്തിനും യോജിക്കുന്ന ഡയറ്റ് സ്‌റ്റൈല്‍ നിര്‍ദ്ദേശിക്കും. ഞാന്‍ നോന്‍ വെജിനോട് വലിയ താല്‍പര്യമുളള ആളല്ലാത്തതിനാല്‍ എനിക്ക് പ്രോട്ടീന്‍ ടൈപ്പ് ഡയറ്റ് ആണ് തന്നത്.

സോയ, കടല പയര്‍ എന്നിവയാണ് ഭക്ഷണത്തിലെ പ്രധാന ഇനങ്ങള്‍. ഇത് പാചകം ചെയ്തു കഴിക്കും, വര്‍ക്കൗട്ടിന്റെ കാര്യത്തില്‍ ഞാന്‍ നല്ല മടിയുളള ആളാണ്. തുടര്‍ച്ചയായി ചെയ്യാറില്ല. അതിനാല്‍ ഡയറ്റ് മാത്രമാണ് കൃത്യമായി പിന്‍തുടരുന്നത്. നടി പറയുന്നു. പെട്ടെന്ന് ശരീരഭാരം കുറയുന്ന തരം ഡയറ്റ് ലക്ഷ്മി നിര്‍ദ്ദേശിക്കാറില്ല, 5 ദിവസം കൊണ്ട് 5 കിലോ കുറയ്ക്കുന്ന തരം പരിപാടി ഇല്ല, 2 ആഴ്ച കൊണ്ട് 4മുതല്‍ 5 കിലോ വരെ കുറയ്ക്കുന്ന തരത്തിലാണ് പ്ലാന്‍ ചെയ്യുക. ലക്ഷ്മി എന്റെ അടുത്ത സുഹൃത്ത് കൂടിയാണ്.

ഒരു ദിവസം, 10 ദിവസം കൊണ്ട് 10 കിലോ കുറയ്ക്കണം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഒറ്റ ചവിട്ടിട്ടു തന്നാല്‍ എവിടെ പോയി കിടക്കാമെന്നറിയാമോ എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. അത്തരത്തില്‍ നമ്മളുടെ ആരോഗ്യം പരിഗണിച്ചുകൊണ്ടുളള രീതിയാണ് ലക്ഷ്മിയുടെത്. സിനിമയില്‍ ഉള്‍പ്പെടെ ഒരുപാട് പേര്‍ ലക്ഷ്മിയുടെ ഡയറ്റ് പ്ലാന്‍സ് ഫോളോ ചെയ്യുന്നവരാണ്. മഞ്ജുപിളള പറഞ്ഞു.
Recommended Video

മഴയെത്തും മുന്‍പെ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയില്‍ എത്തിയത്. പിന്നാലെ ഇരട്ടക്കുട്ടികളുടെ അച്ഛന്‍, മിസ്റ്റര്‍ ബട്ട്‌ലര്‍, നാല് പെണ്ണുങ്ങള്‍, ലവ് 24*7 തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. അടുര്‍ ഗോപാലകൃഷ്ണന്‍ ചിത്രമായ നാലുപെണ്ണുങ്ങളിലെ മഞ്ജുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ മാത്രമല്ല സീരിയലിലും താരം സജീവമാണ്


Click it and Unblock the Notifications