വിഷാദരോഗം ബാധിച്ച് മീനാക്ഷി! മകൾക്ക് പിന്തുണയുമായി മോഹനവല്ലി, കാണൂ..

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തട്ടീം മുട്ടീ . ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് തട്ടീം മുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. മോഹനവല്ലിയേയും കുടുംബാംഗങ്ങളേയും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർക്ക്. ലോക്ക് ഡൗണിന് ശേഷം വീണ്ടും തട്ടീം മുട്ടീം ആരംഭിച്ചിട്ടുണ്ട്. മീനാക്ഷിയുടെ പ്രസവത്തോടെയാണ് പരമ്പര വീണ്ടും ആരംഭിച്ചിരിക്കുന്നത്. കുട്ടപ്പായി, മുത്തുമണി, കുഞ്ഞുമണി എന്നാണ് കുഞ്ഞുങ്ങൾ പേര് നൽകിയിരിക്കുന്നത്.

thattem muttem

കുഞ്ഞുങ്ങൾ ജനിച്ചതോടെ പ്രശ്നങ്ങൾ വർധിച്ചിരിക്കുകയാണ് ഈ കുടുംബത്തിന് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തട്ടീം മുട്ടീം പരമ്പരയുടെ പുതിയ വീഡിയോയണ്. മീനാക്ഷിയുടെ വിഷാദ രോഗമാണ് മായവതി അമ്മയുടെ കുടുംബത്തിലെ പുതിയ പ്രശ്നം . മീനാക്ഷിയുടെ പെട്ടെന്നുള്ള മാറ്റം കുടുംബാംഗങ്ങളെ സങ്കടത്തിലാഴ്ത്തിയുണ്ട്. എന്നാൽ എന്താണ് കാര്യമെന്ന് മോഹനവല്ലിക്കോ കവിക്കോ ആദിക്കൊ ആദ്യം പിടി കിട്ടിയിരുന്നില്ല. എന്നാൽ കമലാസനൻ എത്തിയതോടെ പ്രശ്നം മനസ്സിലാക്കിയത്.

ആദിയും മോഹനവല്ലിയും മീനാക്ഷിയുടെ സ്ഥിതിയെ കുറിച്ച് ആലോചിച്ച് സങ്കടപ്പെടുമ്പോൾ അർജുനന്റെ സങ്കടം മൂന്ന് കുഞ്ഞുങ്ങളെ കുറിച്ചാണ്. മകളുടെ അഭാവത്തിൽ ആര് കുഞ്ഞുങ്ങളെ നോക്കുമെന്നാണ് കവിയുടെ ടെൻഷൻ. മകൾ ഇനി ഭ്രാന്തി ആയി പോകുമോ എന്നും കവിയ്ക്ക് പേടിയുണ്ട്. മീനാക്ഷിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറഞ്ഞ് ആദിയേയും മോഹനവല്ലിയേയും ഭയപ്പെടുത്തുന്നുമുണ്ട് . അർജുൻ ഭയപ്പെടുത്തുമ്പോൾ ആദിയെ സമാധാനിപ്പിക്കുകയാണ് മോഹനവല്ലി. മീനാക്ഷിയുടെ സങ്കടത്തിന്റെ കാരണം ചോദിച്ച് മനസ്സിലാക്കാമെന്നും മോഹനവല്ലി ആദിക്ക് വാക്ക് കൊടുക്കുന്നുണ്ട്.

മലയാളം ടെലിവിഷനിലെ ടോപ്പ് റേറ്റഡ് ഷോകളിലൊന്നാണ് 'തട്ടീം മുട്ടീം.തിങ്കൾ മുതൽ വെള്ളിവരെ ആയിരുന്ന പരമ്പര ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസമാണ് സംപ്രേക്ഷണം ചെയ്യുന്നത്.
പഴയതു പോലെ സമയം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്.കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിരിയലുകൾ നിർത്തിവെക്കുകയായിരുന്നു ചെറിയ ഇടവേളയ്ക്ക് ശേഷം പരമ്പരകൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. സർക്കാരിന്റെ കർശന നിർദ്ദേശത്തോടെയാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ തട്ടീം മുട്ടിയുടെ തുടക്കം ഗംഭീരമായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.

തട്ടീം മുട്ടീം വീഡിയോ കാണാം

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X