For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിലെ പുത്തൻ ചുവട് വയ്പ്പിനെ കുറിച്ച് സാഗർ സൂര്യ !

  |

  തട്ടീ മുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സാഗർ സൂര്യ. ആദി എന്ന കഥാപാത്രത്തിലെത്തിയ താരത്തെ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു പ്രേക്ഷകർ. ദിവസങ്ങൾക്ക് മുൻപായിരുന്നു സാഗർ സൂര്യയുടെ അമ്മ വിട പറഞ്ഞത്. പ്രേക്ഷകർ ഞെട്ടലോടെയാണ് ഈ വിയോഗം കേട്ടത്. എന്താണ് അമ്മയ്കര്ക് സംഭവിച്ചതെന്നാണ് എല്ലാവരും ചോദിക്കുന്നത് ഇപ്പോഴിത ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം..

  sagar surya

  മിസ് ഇന്ത്യ മത്സരത്തിൽ സ്മൃതി ഇറാനി, റാമ്പിൽ ചുവട് വെച്ച് 21 കാരി, വീഡിയോ വൈറൽ

  അമ്മേ.. അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് 10 ദിവസായി ട്ടോ. എനിക്ക് ഇതു ഉൾകൊള്ളാൻ പറ്റുന്നില്ല മ്മാ. നമ്മൾ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവർക്കും നല്ലത് മാത്രം ചെയ്യുകയും അല്ലേ ചെയ്തിട്ടുള്ളൂ അമ്മേ. എന്നിട്ടും.... എനിക്കു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇനി നമ്മുടെ സ്നേഹ കൂടുതൽ ദൈവത്തിനു ഇഷ്ടപ്പെടാത്ത കൊണ്ടാണോ.. എനിക്ക് ഒന്നിനും ഒരു ഉത്തരം കണ്ടെത്താൻ പറ്റുന്നില്ല അമ്മേ എന്നായിരുന്നു കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം ഇൻസ്റ്റയിലൂടെ പറഞ്ഞത്.

  അമ്മയ്ക്ക് വാതത്തിന്റെ പ്രശ്നങ്ങൾ ഉണ്ടന്നായിരുന്നു, അമ്മ അതിന്റെ ചികിത്സയിൽ ആയിരുന്നു എന്നും ആദി പറയുന്നു. കുറച്ചു നാൾ മുമ്പ് നെഞ്ചിൽ ഗ്യാസ് കെട്ടി നിൽക്കുന്നതു പോലെ തോന്നി. അന്ന് ഡോക്ടറെ കണ്ടപ്പോൾ കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞു. പക്ഷേ, അമ്മ കുറേ ഛർദിച്ചു. സ്കാൻ ചെയ്തപ്പോഴാണ് ഹൃദയത്തിൽ ബ്ലോക്കും വാൽവിന് ലീക്കും ഉണ്ടെന്നു മനസ്സിലാകുന്നതെന്നും പിന്നീടാണ് മരണം സംഭവിക്കുന്നത് എന്നും താരം പറയുന്നു.

  ധോണിയും അനുമോളും തമ്മിൽ എന്താണ് ബന്ധം, ചിത്രം പങ്കുവെച്ച് താരം...

  തന്റെ ശക്തി അമ്മയായിരുന്നു. എം.ടെക്ക് കഴിഞ്ഞ് ജോലിക്കായി ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല. പിന്നീട് ആക്ട് ലാബിൽ തിയറ്റർ പഠനത്തിന് ചേർന്നു ശേഷമാണ് തട്ടീം മുട്ടീമിൽ എത്തുന്നത് എന്നും താരം മനോരമയോട് തുറന്ന് പറഞ്ഞു. ചില സിനിമകൾ അടുത്തിടെ ചെയ്തു പക്ഷേ അതു കാണാൻ കാത്തുനിൽക്കാതെ അമ്മ പോയി എന്നും സാഗർ കൂട്ടിച്ചേർത്തു. എന്റെ കുടുംബമാണ് എനിക്കെല്ലാം. അമ്മയുടെ പിന്തുണ എപ്പോഴും കരുത്തായിരുന്നു. എന്റെ പെർഫോമൻസ് കണ്ട് കൃത്യം അഭിപ്രായം പറയും. അതൊന്നും ഇനി ഇല്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം ഉണ്ടെന്നും താരം പറഞ്ഞു.

  ജീവിതത്തിലെ പുതിയ ചുവട് വയ്പ്പിനെ കുറിച്ചും സാഗർ സൂര്യ പറയുന്നുണ്ട്. ഇപ്പോഴിത സ്വന്തമായി പുതിയൊരു യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ്. സാഗർ തന്നെയാണ് ഈ വിവരം പ്രേക്ഷകരുമാരുമായി പരങ്കുവെച്ചിരിക്കുന്നത്. രസകരമായ വീഡിയോയിലൂടെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.

  Read more about: serial
  English summary
  Thatteem Mutteem Fame Sagar Surya launch New youtub chanel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X