അമ്മ ഹാപ്പി ആയിട്ടിരുന്നോ,അവരെ പൊന്നുപോലെ നോക്കിക്കോളാം ഞാന്‍! വികാരനിര്‍ഭര കുറിപ്പുമായി സാഗര്‍

By Prashant V R

തട്ടീം മുട്ടീം പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരനായി മാറിയ താരമാണ് സാഗര്‍ സൂര്യന്‍. പരമ്പരയിലെ ആദിശങ്കരന്‍ എന്ന കഥാപാത്രമായിരുന്നു നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയത്. മീനാക്ഷിയുടെ ഭര്‍ത്താവും മോഹനവല്ലിയുടെയും അര്‍ജുനന്റെയും മരുമകനായ ആദിയുടെ വരവിന് മികച്ച വരവേല്‍പ്പാണ് എല്ലാവരും നല്‍കിയത്. മടിയനായ, ജോലിക്ക് പോകാന്‍ ഇഷ്ടമില്ലാത്ത ആദിശങ്കരനെ തന്മയത്വത്തോടെയാണ് സാഗര്‍ സൂര്യന്‍ അവതരിപ്പിക്കാറുളളത്.

ആദിയുടെ അമ്മ വാസവദത്തയായി മനീഷയാണ് പരമ്പരയില്‍ വേഷമിടുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു സാഗര്‍ സൂര്യന്റെ അമ്മ മരിച്ചതായി മനീഷ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആദിയുടെ അമ്മയുടെ വിയോഗ വാര്‍ത്ത പ്രേക്ഷകരില്‍ ഒന്നടങ്കം സങ്കടമുണ്ടാക്കിയിരുന്നു.

മുന്‍പ് കുടുംബത്തിനൊപ്പമുളള

മുന്‍പ് കുടുംബത്തിനൊപ്പമുളള ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച താരമാണ് സാഗര്‍ സൂര്യന്‍. മുന്‍പ് അമ്മയ്ക്കും അച്ഛനും അനിയനുമൊപ്പമുളള സാഗര്‍ സൂര്യന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അമ്മയെക്കുറിച്ചുളള പുതിയൊരു കുറിപ്പുമായി സാഗര്‍ സൂര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു. അമ്മ പോയത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല എന്ന് കുറിച്ചുകൊണ്ടാണ് നടന്‍ എത്തിയത്.

സാഗര്‍ സൂര്യന്റെ വാക്കുകളിലേക്ക

സാഗര്‍ സൂര്യന്റെ വാക്കുകളിലേക്ക്; അമ്മേ.. അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് 10 ദിവസായി ട്ടോ. എനിക്ക് ഇതു ഉള്‍കൊള്ളാന്‍ പറ്റുന്നില്ല മ്മാ. നമ്മള്‍ എല്ലാവരെയും സ്‌നേഹിക്കുകയും എല്ലാവര്‍ക്കും നല്ലത് മാത്രം ചെയ്യുകയും അല്ലേ ചെയ്തിട്ടുള്ളൂ അമ്മേ. എന്നിട്ടും.... എനിക്കു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

Recommended Video

Rafeeq Ahammad Remembers Sachy | FilmiBeat Malayalam
ഇനി നമ്മുടെ സ്‌നേഹ

ഇനി നമ്മുടെ സ്‌നേഹ കൂടുതല്‍ ദൈവത്തിനു ഇഷ്ടപ്പെടാത്ത കൊണ്ടാണോ.. എനിക്ക് ഒന്നിനും ഒരു ഉത്തരം കണ്ടെത്താന്‍ പറ്റുന്നില്ല അമ്മേ. അമ്മ ഞങ്ങടെ കൂടെ എപ്പോഴും ഉണ്ട്, അങ്ങനെ കരുതനാണ് ഞങ്ങള്‍ക്ക് പറ്റുള്ളൂ. പിന്നെ അമ്മ പേടിക്കണ്ട ട്ടോ, അച്ഛന്റെയും സച്ചുന്റെയും കാര്യം ആലോചിച്ചിട്ട്, അവരെ പൊന്നുപോലെ നോക്കിക്കോളാം ഞാന്‍.

അമ്മ ഹാപ്പി ആയിട്ടിരുന്നോ

അമ്മ ഹാപ്പി ആയിട്ടിരുന്നോ. പിന്നെ, അമ്മ ആഗ്രഹിച്ച പോലെ ഒരു ദിവസം കുറെ വല്ല്യ ആള്‍ക്കാരുടെ മുന്നില്‍ വച്ച് എനിക്ക് വലിയ ഒരു അംഗീകാരം കിട്ടും. അമ്മ അത് കണ്ട് ഹാപ്പി ആവും എന്ന് എനിക്ക് ഉറപ്പാ. ഇനിയങ്ങോട്ട് ഉള്ള ജീവിതത്തിലും അമ്മ എന്റെ കൂടെ തന്നെ ഉണ്ട് എന്ന ഉറച്ച വിശ്വാസത്തില്‍ മുന്നോട്ട് പോവാണു. സാഗര്‍ സൂര്യന്‍ അമ്മയെക്കുറിച്ച് തന്റെ ഇന്‍സ്റ്റഗ്രാ പേജില്‍ കുറിച്ചു. അമ്മയെക്കുറിച്ചുളള കുറിപ്പിനൊപ്പം കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും സാഗര്‍ സൂര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X