അമ്മയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു അത്! ശ്രമങ്ങൾ തുടങ്ങിയെന്ന് തട്ടീം മുട്ടീം പരമ്പരയിലെ ആദി

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തട്ടീം മുട്ടീം. കോമളവല്ലിയും അർജനനും മായാവതിയമ്മയും മീനാക്ഷിയുമെല്ലം പ്രേക്ഷകരുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ്.ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് പരമ്പരയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. കണ്ട‍ു വന്ന സീരിയിലിൽ നിന്ന് വ്യത്യസ് പ്രമേയത്തോടെയാണ് തട്ടീം മുട്ടീം പരമ്പര എത്തിയത്. അതിനാൽ തന്നെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റുകയായിരുന്നു.

തട്ടീം മുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സാഗർ സൂര്യൻ. മേഹാനവല്ലിയുടേയും അർജുനന്റേയും മരുമകനായി എത്തിയ ആദിയായ സാഗർ സൂര്യൻ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാവുകയായിരുന്നു. പുതുമുഖമായിട്ട് പോലും ആദിയ്ക്ക് വളരെ വേഗം തന്നെ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കാൻ സാധിച്ചിരുന്നു. മാസങ്ങൾക്ക് മുൻപായിരുന്നു സാഗർ സൂര്യന്റെ അമ്മയുടെ അപ്രതീക്ഷിത വിയോഗം. അമ്മക്കുട്ടിയായ സാഗർ ഇപ്പോൾ അമ്മയുടെ ആഗ്രഹങ്ങൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് . ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ അമ്മയുടെ ഏറ്റവും വലിയ ഒരു ആഗ്രഹം കൂടി സാഗർ സൂര്യൻ വെളിപ്പെടുത്തിയിട്ടുണ്ട്.

 അമ്മയുടെ വിയോഗത്തിന് ശേഷം

ജൂണിലായിരുന്നു അമ്മയുടെ അപ്രതീക്ഷിത വേർപാട്. ഞാൻ ഒരു അമ്മ കുട്ടി ആയിരുന്നു, എന്തിനും ഏതിനും അമ്മ ഒപ്പം വേണം എന്നായിരുന്നു . ഇപ്പോൾ അമ്മ തങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഏകദേശം രണ്ട് മാസമായി. വല്ലാത്ത ശൂന്യതയാണ്. അമ്മ ആയിരുന്നു എന്റെ ശക്തി. ഒരിക്കലും ഒരു ജോലിക്ക് പോകാൻ എന്നെ അമ്മ നിർബന്ധിച്ചിട്ടില്ല, എന്റെ അഭിനയമോഹത്തിന് പൂർണ്ണ പിന്തുണ നൽകി കൂടെ തന്നെ നിന്നിരുന്നു,

  നികത്താനാവാത്ത നഷ്ടം

നികത്താനാവാത്ത നഷ്ടമാണ്. അമ്മയും അച്ഛനും, അനുജനും ഞാനും തമ്മിലുള്ള ജീവിതം കണ്ട് ഒരു പക്ഷേ ദൈവത്തിനു പോലും അസൂയ തോന്നിയിട്ടുണ്ടാകാം. അതാകാം ഞങ്ങളിൽ നിന്നും അമ്മയെ ഇത്ര വേഗം കൊണ്ട് പോയത്.ഈ നഷ്ടത്തിന് പകരം മറ്റൊന്നും എനിക്ക് ഇനി ഉണ്ടാകാനില്ല", എന്നും സാഗർ സൂര്യൻ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു,

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam
  അമ്മയുടെ ആഗ്രഹം

അമ്മയുടെ ആഗ്രഹത്തെ കുറിച്ചും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി. മറ്റുളളവർക്ക് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണമെന്നായിരുന്നു അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. ഞാൻ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ എത്തുമ്പോൾ , ഞങ്ങളുടെ വീട്ടിലെ സഹായി നിന്നിരുന്ന ആൾക്ക് വീട് വെച്ച് നൽകണമെന്ന് സ്ഥിരമായി അമ്മ പറയുമായിരുന്നു. അമ്മയുടെ ആഗ്രഹസഫലീകരണത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.എനിക്കെന്റെ അമ്മയുടെ ഈ ആഗ്രഹം പൂർത്തീകരിക്കണം. കൂടാതെ അച്ഛനേയും അനുജനേയും നന്നായി നോക്കണമെന്നും സാഗർ അഭിമുഖത്തിൽ പറയുന്നു.

  ജീവിതത്തിലെ  പുതിയ  ചുവട് വയ്പ്പ്

ലോക്ക് ഡൗണിന് ശേഷം വീണ്ടും പരമ്പര ആരംഭിച്ചിട്ടുണ്ട്. സാഗർ സൂര്യൻ പരമ്പരയിൽ എത്തിയിട്ടുണ്ട്. അമ്മയുടെ വിയോഗത്തിന് ശേഷം, ജീവിതത്തെ കൂടുതൽ സീരിയസ്സായി കണ്ട് തുടങ്ങിയിരിക്കുകയാണ് താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. സാഗർ തന്നെയാണ് ഈ വിവരം പ്രേക്ഷകരുമാരുമായി പങ്കുവെച്ചത്. എല്ലാവരും പിന്തുണക്കണമെന്നും താരം പറയുന്നുണ്ട്. ലോക്ക് ഡൗണിന് ശേഷം ഏറെ രസകരമായിട്ടാണ് പരമ്പര ആരംഭിച്ചിരിക്കുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X