തട്ടീം മുട്ടീമിലേക്ക് മീനാക്ഷി വന്നോ? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കണ്ണന്റെ മറുപടി

By Prashant V R

തട്ടീം മുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായവരാണ് ഭാഗ്യലക്ഷ്മിയും സിദ്ധാര്‍ത്ഥ് പ്രഭുവും. മീനാക്ഷി, കണ്ണന്‍ എന്നീ കഥാപാത്രങ്ങളായി ശ്രദ്ധേയ പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. വര്‍ഷങ്ങളായി മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം ഇപ്പോഴും മികച്ച സ്വീകാര്യത നേടിക്കൊണ്ടാണ് മുന്നേറുന്നത്. കുടുംബ പശ്ചാത്തലത്തിലുളള ഹാസ്യ പരമ്പരയുടെ മിക്ക എപ്പിസോഡുകളും ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെയാണ് മീനാക്ഷി തട്ടീം മുട്ടീമില്‍ നിന്നും പിന്മാറിയത്.

ജോലി സംബന്ധമായി ലണ്ടനിലേക്ക് പോവുന്നതിന് വേണ്ടിയായിരുന്നു നടിയുടെ പിന്മാറ്റം. അന്ന് വികാരനിര്‍ഭര നിമിഷങ്ങളാണ് തട്ടീം മുട്ടീമില്‍ കാണിച്ചത്. മീനാക്ഷി പോയതില്‍ കൂടുതല്‍ സങ്കടപ്പെട്ടത് ഭര്‍ത്താവ് ആദി തന്നെയായിരുന്നു. തങ്ങളുടെ മൂന്ന് മക്കളെ പ്രിയതമന്‌റെ കൈയ്യില്‍ എല്‍പ്പിച്ചായിരുന്നു മീനാക്ഷി പോയത്. ലണ്ടനില്‍ നേഴ്‌സായിട്ടാണ് മീനാക്ഷി ജോലി ചെയ്യുന്നത്.

അതേസമയം തട്ടീം മുട്ടീമിലേക്ക് മീനാക്ഷിയുടെ

അതേസമയം തട്ടീം മുട്ടീമിലേക്ക് മീനാക്ഷിയുടെ തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. തട്ടീം മുട്ടീമിലേത് പോലെ യഥാര്‍ത്ഥ ജീവിതത്തിലും ചേച്ചിയും അനിയനുമാണ് ഭാഗ്യലക്ഷ്മിയും സിദ്ധാര്‍ത്ഥും. മഴവില്‍ മനോരമയുടെ വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയില്‍ അച്ഛനും അമ്മയും പങ്കെടുത്തതിന് പിന്നാലെയാണ് ഇരുവരും ചെറുപ്പത്തില്‍ തട്ടീം മുട്ടീമിലേക്ക് എത്തിയത്.

അതേസമയം അഭിനയതിരക്കുകള്‍ക്കിടെയിലും

അതേസമയം അഭിനയ തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് മുന്‍പ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മീനാക്ഷി ലണ്ടിനേക്ക് പോയതോടെ സമൂഹ മാധ്യമങ്ങളില്‍ അത്ര ആക്ടീവായിരുന്നില്ല താരം. എന്നാല്‍ കണ്ണന്‍ എപ്പോഴും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുമായി എത്താറുണ്ട്. അതേസമയം മീനാക്ഷിക്കൊപ്പമുളള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കണ്ണന്‍ എത്തിയിരുന്നു.

ഇതിന് പിന്നാലെ നിരവധി പേരാണ്

ഇതിന് പിന്നാലെ നിരവധി പേരാണ് ഭാഗ്യലക്ഷ്മിയുടെ തിരിച്ചുവരവിനെ കുറിച്ച് ചോദിച്ച് എത്തിയത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മീനാക്ഷിക്കൊപ്പമുളള ഒരു ചിത്രം കണ്ണന്‍ പങ്കുവെച്ചത്. പിന്നാലെ മീനാക്ഷിയെ വീണ്ടും കണ്ടതിന്‌റെ സന്തോഷം പങ്കുവെച്ച് ആരാധകരും എത്തി. ഏറെ നാളുകള്‍ക്ക് ശേഷം നടിയെ കണ്ടപ്പോള്‍ മീനാക്ഷി വീണ്ടും മടങ്ങി എത്തുന്നോ എന്ന് ചോദിച്ചുകൊണ്ടാണ് ആരാധകര്‍ എത്തിയത്.

മീനാക്ഷി നാട്ടില്‍ വന്നോ

മീനാക്ഷി നാട്ടില്‍ വന്നോ, എപ്പോള്‍ സീരിയലില്‍ എത്തും എന്ന സംശയങ്ങളുമായിട്ടാണ് ആരാധകര്‍ എത്തിയത്. ഇതിന് സിദ്ധാര്‍ത്ഥ് നല്‍കിയ മറുപടി ആരാധകരെ നിരാശരാക്കിയിരുന്നു. ഇത് പഴയ ചിത്രമാണെന്നാണ് നടന്‍ മറുപടി നല്‍കിയത്. ആരാധകര്‍ക്ക് പുറമെ മീനാക്ഷിയുടെ ആദിയായി എത്തുന്ന സാഗര്‍ സൂര്യയും സിദ്ധാര്‍ത്ഥ് പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരുന്നു. അതേസമയം 2011ലായിരുന്നു തട്ടീം മുട്ടീം ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഒമ്പത് വര്‍ഷത്തിലധികമായി ഇപ്പോഴും വിജയകരമായി സംപ്രേക്ഷണം തുടരുന്നു പരമ്പര. കെപിഎസി ലളിതയും തട്ടീം മുട്ടീമില്‍ മായാവതി അമ്മയായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

പോസ്റ്റ് കാണാം

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X