മോഹനവല്ലി അമ്മുമ്മയായി, മീനാക്ഷിക്ക് ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ!

പ്രേക്ഷകരുടെ ജനപ്രിയ പരമ്പരയാണ് തട്ടീം മുട്ടീം. മോഹനവല്ലിയേയും കുടുംബത്തേയും പ്രേക്ഷകരുടെ കുടുംബത്തിലെ അംഗത്തെ പോലെയാണ് കാണുന്നത്. ശനി, ഞായർ മാത്രമായിരുന്ന പരിപാടി പ്രേക്ഷരുടെ അഭ്യർഥന പ്രകാരം തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിലേയ്ക്ക് മാറ്റുകയായിരുന്നു. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് രസകരമായി തട്ടീം മുട്ടിയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

meenashi

തട്ടീ മുട്ടീം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മീനാക്ഷിയുടെ കുഞ്ഞിനെ കാണാനായിട്ടാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തട്ടീം മുട്ടീം പരമ്പരയുടെ പുതിയ പ്രെമോയാണ്. ഒറ്റ പ്രസവത്തിൽ മീനാക്ഷിയ്ക്ക് മൂന്ന് കുഞ്ഞുങ്ങളാണ് ജനിച്ചിരിക്കുന്നത്. മീനാക്ഷിയും ആദിയും ഹാപ്പിയാണെങ്കിലും ഈ മൂന്ന് കുഞ്ഞുങ്ങളെ എങ്ങനെ വളർത്തുമെന്ന ചിന്തയിലാണ് മോഹനവല്ലി. പ്രെമോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ലോക്ക് ഡൗണിന് ശേഷം വീണ്ടും ആരംഭിച്ച പരമ്പരയിൽ പ്രേക്ഷകരുടെ പ്രിയതാരം വിനോദ് കോവൂരും എത്തിയിട്ടുണ്ട്. ഡോക്ടറായിട്ടാണ് താരം എത്തുന്നത്. ദിവസങ്ങൾക്ക് മുൻപ് താരം തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തട്ടീംമുട്ടീം ടീമിനൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സീരിയലിലെപുതിയ എൻട്രിയെ കുറിച്ച് വെളിപ്പെടുത്തിയത്.

Recommended Video

Vijay Babu Exclusive Interview | Soofiyum Sujathayum | FilmiBeat Malayalam

മീനാക്ഷിയുടെ ഡോക്ടറായിട്ടാണ് വരവ്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ... അങ്ങനെ മറിമായത്തിലെ മൊയ്തു ഡോക്ടറ് ഇന്നു മുതൽ "തട്ടീം മുട്ടീം "ലെ പുന്നാരമോൾ മീനാക്ഷിയുടെ പ്രസവം എടുക്കുന്ന ഡോക്ടറായ് രംഗപ്രവേശം ചെയ്യാൻ പോവ്വ ട്ടോ .ഇനിയങ്ങോട്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന തട്ടീം മുട്ടീം ടീമിനൊപ്പം ഞാനും ഉണ്ടാകും.രാത്രി 9 മണിക്ക് കാണാൻ മറക്കണ്ട .- ഫേസ് ബുക്കിൽ കുറിച്ചിരുന്നു.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചിടുകയും സിനിമ സീരിയൽ ഷൂട്ടിങ് നിർത്തി വെയ്ക്കുകയും ചെയ്തിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം പരമ്പരകൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. സർക്കാരിന്റെ കർശന നിർദ്ദേശത്തോടെയാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.

വീഡിയോ കാണാം

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X