തട്ടീം മുട്ടീം; മീനാക്ഷിയുടെ കുഞ്ഞിനെ കാണാനില്ല! ആധി പിടിച്ച് മോഹനവല്ലി, ഒടുവിൽ ഗംഭീര ട്വിസ്റ്റ്?
ജനപ്രിയ പരമ്പരയാണ് തട്ടീം മുട്ടീം. മോഹനവല്ലിയോയും കുടംബത്തേയേയും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ കാണുന്നത് . തട്ടീം മുട്ടീം കുടുംബത്തിലേയ്ക്ക് പുതിയ അംഗങ്ങളുടെ വരവ് പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. മീനാക്ഷിയുടെ മൂന്ന് കുഞ്ഞുങ്ങളെ പ്രേക്ഷകർ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്.

കുഞ്ഞുങ്ങളെ കണ്ട് കൊതി തീരും മുൻപ് തന്നെ മോഹനവല്ലിയുടെ കുടുംബത്തെ തേടി വലിയൊരു ദുരന്തം എത്തുകയാണ്. മീനാക്ഷയുടേയും ആദിയുടേയും മൂന്നാമത്തെ കുഞ്ഞിനെ കാണാനില്ല. അമ്മയ്ക്കൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെയാണ് കാണാതെ പോയിരിക്കുന്നത്, ആശുപത്രി മുഴുവൻ തിരഞ്ഞിട്ടും കുഞ്ഞിനെ കുറിച്ച് ഒരു അറിവും ലഭിച്ചിട്ടില്ല .
എന്നാൽ കുഞ്ഞിനെ കാണാതായതിന് പിന്നിൽ ആദിയാണോ എന്നാണ് കുടുംബാംഗങ്ങളുടെ സംശയം. ഇങ്ങനെയൊരു സംശയം തോന്നിപ്പിക്കാനുള്ള കാരണവും ആദിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. മൂന്ന് കുട്ടികൾക്ക് പകരം ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്നാണ് ആദി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്. ഇത് ചോദ്യം ചെയ്യപ്പെടുകയും പേരാത്തതിന് നല്ല തല്ലു കിട്ടുകയും ചെയ്തു. ആദിയുടെ വാക്ക് വിശ്വസിക്കാൻ മീനാക്ഷി പോലും തയ്യാറായില്ല.
എന്നാൽ അടിയും കിട്ടി അണപ്പല്ലും പോയതിന് ശേഷമാണ് ഇരട്ടക്കുട്ടികൾ എന്ന് പോസ്റ്റ് ചെയ്തതിൻരെ കാരണം ആദി വെളിപ്പെടുത്തുന്നത്. എന്തായാലും ആദിയെ തല്ലിയത് അദ്ദേഹത്തിന്റെ ഫാൻസിന് അധികം ഇഷ്ടമായിട്ടില്ല. കുഞ്ഞ് എങ്ങോട്ട് പോയി എന്ന് അറിയാതെ ആകെ ടെൻഷനിലാണ് കോമളവല്ലിയും കുടുംബാംഗങ്ങളും. ഏറ്റവും ഒടുവിൽ ഗംഭീര ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിരിയലുകൾ നിർത്തിവെക്കുകയായിരുന്നു ചെറിയ ഇടവേളയ്ക്ക് ശേഷം പരമ്പരകൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. സർക്കാരിന്റെ കർശന നിർദ്ദേശത്തോടെയാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ തട്ടീം മുട്ടിയുടെ തുടക്കം ഗംഭീരമായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.


Click it and Unblock the Notifications