മഞ്ജുവിനോട് ഇനി കുഞ്ഞുങ്ങളെ എടുക്കരുതെന്ന് മീനാക്ഷി, ഇങ്ങനെ ചെയ്യരുതെന്ന് ആരാധകർ
ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളുമായിട്ടാണ് തട്ടീം മുട്ടീം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഏറെ വ്യത്യസ്തമായിട്ടാണ് പരമ്പര ആരംഭിച്ചിരിക്കുന്നത്. മോഹനവല്ലിയുടെ കുടുംബത്തിലെത്തിയ പുതിയ കുഞ്ഞ് അംഗങ്ങളെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ കഥ മുന്നോട്ട് പോകുന്നത്. മീനാക്ഷിയുടെ പ്രസവത്തോടെയാണ് തട്ടീ മുട്ടീ പരമ്പര ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ആരംഭിച്ചിരിക്കുന്നത്. ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങളാണ് മീനാക്ഷിക്കും ആദിയ്ക്കും ജനിച്ചിരിക്കുന്നത്. ഈ കുഞ്ഞുങ്ങളുടെ രസകരമായ കളി ചിരികളിലൂടെയാണ് പരമ്പര മുന്നോട്ട് സഞ്ചരിക്കുന്നത്.
കുഞ്ഞുങ്ങൾ ജനിച്ചിട്ടും വീട്ടിലെ അംഗങ്ങൾക്ക് ഒരു മാറ്റവുമില്ല. ഇപ്പോഴും പഴയതു പോലെ വഴക്കും പിണക്കവും തന്നെയാണ്. ഇപ്പോൾ കുഞ്ഞുങ്ങളുടെ പേരിലാണ് മോഹനവല്ലിയുടെ കുടുംബത്തിൽ പ്രശ്നങ്ങൾ നടക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തട്ടീം മുട്ടീം പരമ്പരയുടെ ഏറ്റവും പുതിയ വീഡിയോ ആണ്. അമ്മ മോഹനവല്ലിയോട് ഇനി കുഞ്ഞുങ്ങളെ നോക്കേണ്ട എന്നാണ് മീനാക്ഷി പറയുന്നത്.

തിങ്കൾ മുതൽ വെള്ളിവരെ ആയിരുന്ന പരമ്പര ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസമാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഏറ്റവും പുതിയ പ്രെമോ പ്രേക്ഷകർക്കിടയിൽ വൈറലായിട്ടുണ്ട്. കുഞ്ഞുളെ ഇനി അച്ഛനും അമ്മയും നോക്കേണ്ട എന്നാണ് മിീനാക്ഷി പറയുന്നത്. നിങ്ങളെ കണ്ടാൽ കുഞ്ഞുങ്ങൾ കരയുമെന്ന് പറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നു. പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറവലായിട്ടുണ്ട്.

പ്രസവിച്ചത് മീനാക്ഷിയാണെങ്കിലും കുഞ്ഞിങ്ങളുടെ എല്ലാ ഉത്തരവാദിത്വവും അമ്മയായ മോഹനവല്ലിക്കാണ്. മൂന്ന് കുഞ്ഞുങ്ങളെ കുടുംബാംഗങ്ങളെ ഏൽപ്പിച്ചിട്ട് മീനാക്ഷിയും ആദിയും ചുറ്റലാണ്. കുഞ്ഞുങ്ങളെ അച്ഛനമ്മമാർ വേണം വളർത്താൻ എന്ന് മോഹനവല്ലി ആദിയോടും മീനാക്ഷിയോടും പറഞ്ഞിരുന്നു. എന്നിട്ടും ഇരുവരുടെ സ്വഭാവത്തിൽ മാറ്റമില്ലാത്തതിനെ തുടർന്ന് ഇനി കുഞ്ഞുങ്ങളെ നോക്കില്ല എന്ന് തീരുമാനം എടുക്കുകയായിരുന്നു. എന്നാൽ കുഞ്ഞുങ്ങളെ കരച്ചിൽ കേൾക്കുമ്പോൾ മോഹനവല്ലിയുടേയും കവിയുടേയും മനസ് മാറുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇവരെ വാശിക്കാരിയായ മീനാക്ഷി അടുപ്പിക്കുന്നില്ല.

കുട്ടപ്പായി , കുഞ്ഞിമണി, മുത്തുമണി എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേര് ഇട്ടിരിക്കുന്നത്. കുട്ടികൾക്ക് ആറ് മാസം പിന്നിട്ടിരിക്കുകയാണ്. തുടക്ക കാലത്ത് ശനി ഞായർ ദിവസങ്ങളിലായിരുന്നു തട്ടീം മുട്ടീം സംപ്രേക്ഷണം ചെയ്തിരുന്നത്. പിന്നീട് പ്രേക്ഷകരുടെ അഭ്യർഥന പ്രമാണിച്ച് തിങ്കൾ മുതൽ വെള്ളിവരെ യാക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ആഴ്ചയിൽ ഒരു ദിവസമാക്കി മാറ്റിയിരിക്കുകയാണ്. പഴയതു പോലെ സമയം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിരിയലുകൾ നിർത്തിവെക്കുകയായിരുന്നു ചെറിയ ഇടവേളയ്ക്ക് ശേഷം പരമ്പരകൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. സർക്കാരിന്റെ കർശന നിർദ്ദേശത്തോടെയാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ തട്ടീം മുട്ടിയുടെ തുടക്കം ഗംഭീരമായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.


Click it and Unblock the Notifications