വിവാഹം കഴിക്കാന്‍ പ്രായം ആയില്ല!പക്വത വന്നിട്ടേ വിവാഹം ഉള്ളുവെന്ന് തട്ടീംമുട്ടിം പരമ്പരയിലെ മീനാക്ഷി

വലിയ ജനപ്രീതി നേടിയ ടെലിവിഷന്‍ പരമ്പരയാണ് തട്ടീംമുട്ടീം. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടി വര്‍ഷങ്ങളായി വിജയകരമായി സംപ്രേക്ഷണം ചെയ്ത് വരികയായിരുന്നു. ഒപ്പം അതിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിരുന്നു. അടുത്തിടെ മീനാക്ഷി എന്ന കഥാപാത്രത്തെ കാണാത്തതിലുള്ള സങ്കടത്തിലായിരുന്നു ആരാധകര്‍.

ഭാഗ്യലക്ഷ്മി പ്രഭു ആണ് മീനാക്ഷി എന്ന കഥാപാത്രമായിട്ടെത്തുന്നത്. പരമ്പരയില്‍ മീനാക്ഷിയുടെ പ്രസവവും മറ്റുമെല്ലാം കാണിച്ചതിന് പിന്നാലെയായിരുന്നു താരത്തെ കാണാതെ വന്നത്. ഇതോടെ നടി പിന്മാറിയോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നു. എന്നാല്‍ താന്‍ വൈകാതെ തിരിച്ച് വരുമെന്ന് പറയുകയാണ് നടിയിപ്പോള്‍. തീര്‍ച്ചയായും തട്ടീംമുട്ടീം പരമ്പരയിലേക്ക് താനെത്തുമെന്നും അങ്ങനെ ഒന്നും ഉപേക്ഷിക്കില്ലെന്നുമാണ് ഭാഗ്യലക്ഷ്മിയിപ്പോള്‍ പറയുന്നത്. ഗോവ മലയാളീസ് എന്ന ചാനലിലൂടെയാണ് മീനാക്ഷി തന്റെ വിശേഷങ്ങള്‍ പങ്കുവച്ചെത്.

 meenakshi

'ഞാന്‍ ഒരു മൂന്നു നാല് മാസം മുന്‍പ് തന്നെ ലണ്ടനില്‍ എത്തി. ജോലി ആവശ്യത്തിനായിട്ടാണ് ഇവിടെ എത്തുന്നത്. വന്ന സമയത്ത് തന്നെ മറ്റെല്ലാ രാജ്യങ്ങളെ പോലെ തന്നെ ഇവിടെയും കൊറോണ വ്യാപിച്ചിരുന്നു. ഇപ്പോള്‍ സ്ഥിതി ഗതികള്‍ മാറി വരുന്നു. പിന്നെ ജാഗ്രതയോടെയാണ് ജീവിക്കുന്നത്. ഗ്ലൗസും മാസ്‌കും ഒക്കെ അണിഞ്ഞു വളരെ സേഫ് ആയി തന്നെ ഇരിക്കുകയാണ്.

എല്ലാവര്‍ക്കും അറിയേണ്ടത് ഞാന്‍ ഇനി തട്ടീംമുട്ടീം പരമ്പരയിലേക്ക് വരുമോ എന്നതാണ്. തീര്‍ച്ചയായും ഞാന്‍ മടങ്ങി എത്തും. അങ്ങനെ ഒന്നും ഞാന്‍ പോകില്ല. എനിക്ക് അങ്ങനെ വിടാന്‍ പറ്റുന്ന ഒരു പരമ്പര അല്ല തട്ടീംമുട്ടീം. എന്റെ കുടുംബം എങ്ങനെയാണോ അങ്ങനെയാണ് പരമ്പരയിലെ ക്രൂവിലുള്ള എല്ലാവരും. പക്ഷേ താല്‍കാലികമായി ഒന്ന് പിന്മാറിയിരിക്കുകയാണ്.

 meenakshi

ഞാനെന്റെ കരിയര്‍ ഇപ്പോള്‍ ആരംഭിച്ചിട്ടേ ഉള്ളൂ. അതുകൊണ്ടു തന്നെ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല. കരിയര്‍ ഒക്കെ ഒന്ന് സെറ്റ് ആയിട്ടേ വിവാഹത്തെ കുറിച്ച് ചിന്തിക്കുകയോള്ളൂ. മാത്രമല്ല എനിക്ക് വലിയ പ്രായം ഒന്നും ആയിട്ടില്ല. വിവാഹം കഴിക്കാന്‍ പ്രായം ആയി, പക്വത ആയി എന്ന് എനിക്ക് സ്വയം തോന്നുമ്പോള്‍ മാത്രമായിരിക്കും വിവാഹം.

കണ്ണനെ കുറിച്ച് ഒരു വാക്ക് പറയാന്‍ ആരാധകര്‍ ആവശ്യപ്പെടുമ്പോള്‍, ഒരു വാക്ക് അല്ല. ഒരു പുസ്തകം തന്നെ വേണ്ടി വരും. അവനെയാണ് എനിക്ക് കൂടുതല്‍ മിസ് ചെയ്യുന്നത്. സീരിയലില്‍ കാണുന്ന പോലെയല്ല അവന്‍. യഥാര്‍ത്ഥ ജീവിതത്തില്‍ എന്നെക്കാളും വളരെ സീരിയസ് ആണ് അവനെന്നും മീനാക്ഷി പറയുന്നു. ഇതോടെ ദിവസങ്ങളായി ആരാധകര്‍ പങ്കുവെച്ചിരുന്ന ആശങ്കകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്.

More from Filmibeat

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X