അഭിനയത്തിലായാലും, ജീവിതത്തിലായാലും അമ്മയോടൊപ്പം തന്നെയാണ് യാത്ര, ആത്മബന്ധത്തെ കുറിച്ച് മഞ്ജു പിള്ള

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന തട്ടീംമുട്ടീം.ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളുമായിട്ടാണ് സീരിയൽ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഒരു കുടുംബത്തിൽ നടക്കുന്ന ഇണക്കവും പിണക്കവും സ്നേഹവും ഇതെല്ലാം തട്ടീംമുട്ടിയിലും ചർച്ചയാവുന്നുണ്ട്. 2011 ൽ ആരംഭിച്ച പരമ്പര ഇപ്പോഴും വൻ വിജയകരമായി മുന്നേറുകയാണ്.

manju pillai

മഞ്ജു പിളള, കെപിഎസി ലളിത, ജയകുമാർ, നസീർ സംക്രാന്തി എന്നിവരാണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിയലിലേത് പോലെ റിയൽ ലൈഫിലും താരങ്ങൾ തമ്മിൽ അടുത്ത ബന്ധമാണുള്ളത്. ഇപ്പോഴിത കെ പി എ സി ലളിതയുമായുള്ള ആത്മ ബന്ധത്തെ കുറിച്ച് മഞ്ജുപിള്ള.. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഒരിക്കലും പിരിഞ്ഞിരിക്കാൻ കഴിയാത്ത സ്നേഹ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

മലയാളത്തിലെ പ്രശസ്തനായ ഒരു സംവിധായകൻ പണ്ട് എന്നോട് പറഞ്ഞത് ഇങ്ങനെയാണ് നീ നായിക ആകരുത് കെ പി എ സി ലളിതയായൽ മതി. അഭിനയത്തിലായാലും, ജീവിതത്തിലായാലും അമ്മയോടൊപ്പം തന്നെയാണ് യാത്ര, ഞങ്ങൾ ഒരുമിച്ചാണ് എപ്പോഴും യാത്ര. സീരിയൽ അഞ്ച് ദിവസം ആക്കിയതോടെ ലൊക്കേഷനിൽ ചിലവഴിക്കുന്ന സമയം കൂടി. ശരിക്കും പറഞ്ഞാൽ എനിക്ക് അമ്മയെ പിരിഞ്ഞിരിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam

അമ്മയ്ക്ക് എന്നെയും. സീരിയൽ ഷൂട്ടിങ് സമയത്ത് ഭയങ്കര കോമഡിയായിരിക്കും ചിലപ്പോഴൊക്കെ. ലൊക്കേഷനിൽ എല്ലാവരുമായും നല്ല ബോണ്ടിങ് ആയി കഴിഞ്ഞു, ചില ജോഡികൾ പലപ്പോഴും പ്രേക്ഷകർ ഏറ്റെടുക്കും. അങ്ങനെ പല ജോഡികളുടെയും ഒരു കണ്ണിയാകാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' ചെയ്യുന്ന സമയത്ത് ജഗദീഷേട്ടന്റെയും എന്റെയും പെയർ എല്ലാവർക്കും ഇഷ്ടമായിരുന്നു. മല്ലിക സുകുമാരന്‍, കൽപ്പന, തുടങ്ങിയവരൊടൊപ്പമെല്ലൊം അത്തരത്തിൽ പെയറിംഗ് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പുറത്തേക്ക് ഇറങ്ങിയാൽ എല്ലാവർക്കും അറിയേണ്ടത് 'തട്ടീം മുട്ടീം' ഫാമിലിയിലെ വിശേഷങ്ങളാണ്. എന്നോടെല്ലാവരും ചോദിക്കുന്നത് ലളിതാമ്മയെക്കുറിച്ചാണ്'.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X