പ്രേക്ഷകരുടെ പ്രിയപ്പെട്ട മീനാക്ഷി ഇനി ഉണ്ടാവില്ല! തട്ടീം മുട്ടീം പരമ്പരയെ കുറിച്ച് പറഞ്ഞ് കണ്ണന്‍
കൊറോണ കാരണം സിനിമാ തിയറ്ററുകള്‍ അടച്ചിരിക്കുന്നതിനാല്‍ മിനിസ്‌ക്രീന്‍ താരങ്ങള്‍ക്കാണ് ഏറ്റവും ആരാധക പിന്‍ബലം. ഉപ്പും മുളകും പോലെ കേരളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ പരമ്പരയാണ് തട്ടീം മുട്ടീം. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ പുതിയ വിശേഷങ്ങളൊക്കെയായി പ്രേക്ഷകരെ കൈയിലെടുത്തിരിക്കുകയാണ്. പരമ്പരയിലെ മീനാക്ഷിയും കണ്ണനും അര്‍ജുനനും മോഹനവല്ലിയുമൊക്കെ എന്നും ഇഷ്ട താരങ്ങളുമാണ്.
അടുത്തിടെയാണ് പരമ്പരയില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. അര്‍ജുനന്റെയും മോഹനവല്ലിയുടെയും മകള്‍ മീനാക്ഷിയ്ക്കാണ് കുഞ്ഞുങ്ങളുണ്ടാവുന്നത്. ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളെല്ലാം നേരത്തെ തരംഗമായിരുന്നു. ഭാഗ്യലക്ഷ്മിപ്രഭു ആണ് മീനാക്ഷിയായിട്ടെത്തുന്നത്. ഇപ്പോഴിതാ മീനാക്ഷി ഇനി പരമ്പരയിലുണ്ടാവുമോ എന്ന കണ്‍ഫ്യൂഷനിലാണ് ആരാധകര്‍.

Recommended Video
മീനാക്ഷി പരമ്പരയില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന സൂചന ആദ്യം നല്‍കിയത് മോഹനവല്ലിയായി എത്തുന്ന മഞ്ജു പിള്ളയാണ്. ഉപരി പഠനത്തിന് വേണ്ടി മീനാക്ഷി ദുബായിക്ക് പോവുകയാണെന്നായിരുന്നു മഞ്ജു പറഞ്ഞത്. വൈകാതെ മീനാക്ഷി മടങ്ങി എത്തുമെന്നുള്ള ഉറപ്പും നടി കൊടുത്തിരുന്നു. എന്നാല്‍ മീനാക്ഷി പരമ്പരയിലേക്ക് എത്താന്‍ സാധ്യതയില്ലെന്ന സൂചനയാണ് കണ്ണനായി അഭിനയിക്കുന്ന സിദ്ധാര്‍ഥ് പങ്കുവെച്ചിരിക്കുന്നത്.
മീനാക്ഷി നഴ്‌സിങ് പഠിക്കാന്‍ ലണ്ടനിലേക്ക് പോവുകയാണെന്നും ഇനി പരമ്പരയിലേക്ക് എത്താന്‍ സാധ്യത കുറവാണെന്നുമാണ് ഒരു ലൈവ് വീഡിയോയിലൂടെ സിദ്ധാര്‍ഥ് പറയുന്നത്. നേരത്തെ തിങ്കള്‍ മുതല്‍ വെള്ളി വരെ ഉണ്ടായിരുന്ന പരമ്പര ഇപ്പോള്‍ ശനി ഞായര്‍ ദിവസങ്ങളില്‍ മാത്രമായിരിക്കുകയാണ്. ലോക്ഡൗണും മറ്റ് താരങ്ങള്‍ക്ക് എത്തിപെടാന്‍ പറ്റാത്ത കാരണങ്ങളൊക്കെയാവും ഇതിന് പിന്നിലെന്നാണ് കരുതുന്നത്. അതേ കുറിച്ചും സിദ്ധാര്‍ഥ് സൂചിപ്പിച്ചിരുന്നു.

മീനാക്ഷി എന്ന കഥാപാത്രത്തിന് മൂന്ന് കുഞ്ഞുങ്ങളാണ് ജനിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് കുട്ടപ്പായി, കുഞ്ഞിമണി, മുത്തുമണി എന്നിങ്ങനെയുള്ള പേരായിരുന്നു ഇട്ടത്. കുഞ്ഞ് ജനിച്ച് ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് കാണാതെ പോയതൊക്കെ ആരാധകരെയും ഞെട്ടിച്ചിരുന്നു. എന്തായാലും മീനാക്ഷി പോയാല്‍ പരമ്പരയുടെ എല്ലാം പോയെന്നാണ് ആരാധകര്‍ പറയുന്നത്. മീനാക്ഷിയ്ക്ക് പകരം മറ്റാരെങ്കിലും ഇനി വരുമോ എന്ന കാര്യത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങളില്ല.


Click it and Unblock the Notifications











