തട്ടീം മുട്ടീം; കുട്ടപ്പായി, മുത്തുമണി, കുഞ്ഞുമണി... അർജ്ജുനന്റെ പേരക്കുട്ടികൾ സ്മർട്ടാണ് !

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തട്ടീം മുട്ടീം. ലോക്ക് ഡൗണിന് ശേഷം പരമ്പര വീണ്ടു ആരംഭിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിൽ നിന്ന് ഏറെ രസകരമായിട്ടാണ് പരമ്പര ആരംഭിച്ചിരിക്കുന്നത്. മായവതി അമ്മയുടെ വീട്ടിലേത്തിയ പുതിയ മൂന്ന് അംഗങ്ങളോടെയാണ് പരമ്പര ആരംഭിച്ചിരിക്കുന്നത്. അത് മാറ്റാരുമല്ല ആദിയുടേയും മീനാക്ഷിയുടേയും മക്കളാണ്. ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങളാണ് മായവതി അമ്മയുടെ വീട്ടിലേയ്ക്ക് എത്തിയിരിക്കുന്നത്.

കുഞ്ഞങ്ങളുടെ രസകരമായ വിശേങ്ങളുമായിട്ടാണ് തട്ടീം മുട്ടീം പരമ്പര ഇപ്പോൾ പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തുന്നത്. കുഞ്ഞുങ്ങൾ വന്നിട്ടും മോഹനവല്ലിക്കും അർജുനനും മീനാക്ഷിക്കും ആദിക്കുമൊന്നും ഒരു മാറ്റവും വന്നിട്ടില്ല. ഇപ്പോഴും പഴയ സ്ഥിതി തന്നെയാണ് ഇവർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുഞ്ഞുങ്ങളുടെ പേരുകളാണ്. പരമ്പരയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ പുറത്തു വന്നിരിക്കുകയണ്. തിങ്കൾ മുതൽ വെള്ളിവരെയായിരുന്ന പരമ്പര ഇപ്പോൾ ശനി , ഞായർ ദിവസങ്ങളിൽ മാത്രമാക്കിയിട്ടുണ്ട്.

 കുഞ്ഞുങ്ങളുടെ  പേര്

ഏറ്റവും പുതിയ എപ്പിസോഡിന്റെ പ്രെമോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽവൈറലാകുന്നത്. മീനാക്ഷിയ്ക്ക് ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങളാണ് ജനിച്ചത്. ഇവരുടെ പേരുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുട്ടപ്പായി , കുഞ്ഞിമണി, മുത്തുമണി എന്നിങ്ങനെയാണ് പേര് ഇട്ടിരിക്കുന്നത്. കുഞ്ഞുങ്ങളുടെ പേരിന് പിന്നിൽ ആരാണെന്ന് അറിയില്ല. അർജുനൻ ആണോ കുഞ്ഞുങ്ങൾക്ക് പേര് ഇട്ടതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത് . പുതിയ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

മോഹനവല്ലിക്ക് പണിയായി

പ്രസവിച്ചത് മീനാക്ഷിയാണെങ്കിലും കുഞ്ഞുങ്ങളെ നോക്കുന്നതിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും മോഹനവല്ലിക്കും ബാക്കിയുള്ള കുടുംബാംഗങ്ങൾക്കുമാണ്. മൂന്ന് കുഞ്ഞുങ്ങളേയും മോഹനവല്ലിയേയും കവിയേയും ഏൽപ്പിച്ചിട്ട് പതിവ് പോലെ ആദിയും മീനാക്ഷിയും ചുറ്റി നടക്കുകയാണ്. അതിനിടയ്ക്ക് അർജുനനെ കൊറോണയുടെ പേരിൽ ആരോഗ്യ പ്രവർത്തകർ കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ഇതോടെ മോഹനവല്ലിയും ക്വാറന്റൈനിൽ ആയിട്ടുണ്ട്. എന്നാൽ സ്ഥിരം കാണിക്കുന്ന അതിബുദ്ധി തന്നെയാണ് കവിയ്ക്ക് കൊറോണയുടെ രൂപത്തിൽ പണിയായതും.

കുഞ്ഞുങ്ങളെ  കാണാതായത്

പ്രേക്ഷകർ ഏറെ ടെൻഷനടിച്ച എപ്പിസോഡായിരുന്നു മൂന്ന് കുഞ്ഞുങ്ങളിൽ ഒന്നിനെ കാണാതായത്. ഏറ്റവും കൂടുതൽ പേർ കണ്ടതും ഈ എപ്പിസോഡാണ്.മീനാക്ഷയുടേയും ആദിയുടേയും മൂന്നാമത്തെ കുഞ്ഞിനെ കാണാനില്ല. അമ്മയ്ക്കൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെയാണ് കാണാതെ പോയത്. എന്നാൽ കുഞ്ഞിനെ കാണാതായതിന് പിന്നിൽ ആദിയാണോ എന്നാണ് കുടുംബാംഗങ്ങൾ സംശയിച്ചിരുന്നു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളായിരുന്നു കുഞ്ഞിനെ എടുത്തതിന് പിന്നിൽ. മെട്രോ കാണിക്കാൻ വേണ്ടി വാസവദത്തയായിരുന്നു കുഞ്ഞിനെ എടുത്ത് കൊണ്ട് പോയത്.

 കർശന നിർദ്ദേശം

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിരിയലുകൾ നിർത്തിവെക്കുകയായിരുന്നു ചെറിയ ഇടവേളയ്ക്ക് ശേഷം പരമ്പരകൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. സർക്കാരിന്റെ കർശന നിർദ്ദേശത്തോടെയാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ തട്ടീം മുട്ടിയുടെ തുടക്കം ഗംഭീരമായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X