തട്ടീം മുട്ടീം താരം സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍,ശ്രദ്ധേയമായി ചിത്രങ്ങള്‍

By Midhun Raj

തട്ടീം മുട്ടീം പരമ്പരയിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് സിദ്ധാര്‍ത്ഥ് പ്രഭു. പരമ്പരയില്‍ കണ്ണന്‍ എന്ന കഥാപാത്രമായിട്ടാണ് സിദ്ധാര്‍ത്ഥ് തിളങ്ങിയത്. വര്‍ഷങ്ങളായി തട്ടീം മുട്ടീം പരമ്പരയുടെ ഭാഗമാണ് സിദ്ധാര്‍ത്ഥ്. മീനാക്ഷിയും കണ്ണനും തമ്മിലുളള വഴക്കും തര്‍ക്കവുമെല്ലാം പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. തട്ടീം മുട്ടീം പരമ്പരയില്‍ മോഹനവല്ലിയുടെയും അര്‍ജുനന്റെയും മക്കളായ കണ്ണനും മീനാക്ഷിയും യഥാര്‍ത്ഥ ജീവിതത്തിലും സഹോദരങ്ങളാണ്.

തട്ടീം മുട്ടീം പരമ്പരയുടെതായി വരാറുളള എപ്പിസോഡുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. അടുത്തിടെയാണ് മീനാക്ഷി പരമ്പരയില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് യുകെയിലേക്ക് പോകുന്നത് കൊണ്ടായിരുന്നു നടി പരമ്പരയില്‍ നിന്നും പിന്മാറിയത്. തട്ടീം മുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മീനാക്ഷി.

സാധാരണ ഒരു വീട്ടിനുളളില്‍ നടക്കുന്ന

സാധാരണ ഒരു വീട്ടിനുളളില്‍ നടക്കുന്ന സംഭവങ്ങളാണ് രസകരമായി തട്ടീം മുട്ടീം പരമ്പരയില്‍ കാണിക്കാറുളളത്. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് തട്ടീം മുട്ടീം. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 2011ല്‍ ആരംഭിച്ച തട്ടീം മുട്ടീം ഇപ്പോഴും മികച്ച റേറ്റിംഗോടെയാണ് മുന്നേറുന്നത്.

പരമ്പരയിലെ എല്ലാ

പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. മായാവതി അമ്മയും അര്‍ജുനനും മോഹനവല്ലിയും കമലാസനനും കണ്ണനും മീനാക്ഷിയുമെല്ലാം കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത കഥാപാത്രങ്ങളാണ്. കെപിഎസി ലളിത, ജയകുമാര്‍, മഞ്ജു പിളള, നസീര്‍ സംക്രാന്തി, ഭാഗ്യ ലക്ഷ്മി, സിദ്ധാര്‍ത്ഥ് തുടങ്ങിയവരാണ് ഈ കഥാപാത്രങ്ങളായി എത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയില്‍ തിളങ്ങിയ അനില-പ്രഭു ദമ്പതിമാരുടെ മക്കളാണ് മീനാക്ഷിയും കണ്ണനും. മിനിസ്‌ക്രീനിലെയും ഇവരുടെ ഓണ്‍സ്‌ക്രീന്‍ പ്രസന്‍സ് പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. തട്ടീം മുട്ടീം പരമ്പരയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് സിദ്ധാര്‍ത്ഥ് പ്രഭുവെന്ന കണ്ണന്‍. ഇടയ്ക്കിടെ സിദ്ധാര്‍ത്ഥ് പങ്കുവെക്കാറുളള ചിത്രങ്ങളെല്ലാം തന്നെയും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്.

മീനാക്ഷിക്കൊപ്പമുളള

മീനാക്ഷിക്കൊപ്പമുളള സിദ്ധാര്‍ത്ഥിന്റെ ചിത്രങ്ങളും പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ലോക് ഡൗണ്‍ സമയത്ത് സിദ്ധാര്‍ത്ഥ് പ്രഭുവിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച താരം അതിന് നല്‍കിയ ക്യാപ്ഷനായിരുന്നു വൈറലായത്. സ്‌നേഹത്തേക്കാളും പ്രണയത്തേക്കാളുമൊക്കെ ഞാന്‍ വിലകല്‍പ്പിക്കുന്ന ഒന്നുണ്ട്. അത് സൗഹൃദമാണെന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

Recommended Video

Manju warrier cute location scenes | FilmiBeat Malayalam

സിദ്ധാര്‍ത്ഥിന്റെ പോസ്റ്റ് കാണാം

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X