കണ്ണീരോടെ വിടപറഞ്ഞ് മീനാക്ഷി, കരച്ചിലടക്കാനാവാതെ ആദിയും മോഹനവല്ലിയും, തട്ടീം മുട്ടീം വീഡിയോ

By Prashant V R

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് തട്ടീം മൂട്ടീം. ജനപ്രിയ പരമ്പരയുടെതായി വരാറുളള മിക്കഎപ്പിസോഡുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. വര്‍ഷങ്ങളായി മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലെ കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സാധാരണ ഒരു വീട്ടിനുളളില്‍ നടക്കുന്ന സംഭവങ്ങളാണ് രസകരമായി തട്ടീം മുട്ടീം പരമ്പരയില്‍ കാണിക്കാറുളളത്. തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിച്ചിരുന്നത്.

2011ല്‍ ആരംഭിച്ച തട്ടീം മുട്ടീം ഇപ്പോഴും മികച്ച റേറ്റിംഗോടെയാണ് മുന്നേറുന്നത്. അതേസമയം അടുത്തിടെയാണ് മീനാക്ഷി പരമ്പരയില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചിരുന്നത്. ജോലിയുമായി ബന്ധപ്പെട്ട് യുകെയിലേക്ക് പോകുന്നത് കൊണ്ടായിരുന്നു നടി പരമ്പരയില്‍ നിന്നും പിന്മാറിയത്. തട്ടീം മുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മീനാക്ഷി. തട്ടീം മുട്ടീം പരമ്പരയില്‍ അര്‍ജുനന്റെയും മോഹനന്റെയും മൂത്ത മകളാണ് മീനാക്ഷി.

മീനാക്ഷിയുടെ സാന്നിദ്ധ്യം

മീനാക്ഷിയുടെ സാന്നിദ്ധ്യം പലപ്പോഴും പരമ്പരയില്‍ ശ്രദ്ധേയമാവാറുണ്ട്. മിക്ക എപ്പിസോഡുകളിലും ചിരിവിരുന്ന് ഒരുക്കിയാണ് തട്ടീം മുട്ടീം ടീം എത്താറുളളത്. എന്നാല്‍ പരമ്പരയുടെ കഴിഞ്ഞ എപ്പിസോഡുകളില്‍ സങ്കടകരമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലണ്ടനിലേക്ക് പോവാനായി തയ്യാറെടുക്കുകയാണ് മീനാക്ഷി. മൂന്ന് പിഞ്ചുമക്കളെയും ആദിയെയും കുടുംബത്തിനെയും ഏല്‍പ്പിച്ച് ലണ്ടനിലേക്ക് പോകുന്ന മീനാക്ഷിക്ക് കരച്ചില്‍ അടക്കാനാകുന്നില്ല.

യാത്രയ്ക്കായി ഒരുങ്ങുന്ന

യാത്രയ്ക്കായി ഒരുങ്ങുന്ന മീനാക്ഷി കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നതോടെ വിങ്ങിപ്പൊട്ടുകയാണ്. ഇത് കണ്ട് ആദിക്കും മോഹനവല്ലിക്കുമൊന്നും കരച്ചില്‍ അടക്കാന്‍ കഴിയുന്നില്ല. ഇതെല്ലാം കണ്ട് മീനാക്ഷിയുടെ അനിയന്‍ കണ്ണനും പൊട്ടിക്കരയുന്നുണ്ട്. ഇനി അടുത്തൊന്നും മീനാക്ഷിയെ കാണാനാകില്ലല്ലോ എന്ന സങ്കടമാണ് എല്ലാവര്‍ക്കുമുളളത്.

കമലാസനന്‍ മീനാക്ഷിയ്ക്ക്

കമലാസനന്‍ മീനാക്ഷിയ്ക്ക് കൊണ്ടുപോകാനുളള ആഹാരസാധനങ്ങള്‍ പാക്ക് ചെയ്യുന്നതില്‍ മുന്നില്‍ തന്നെയുണ്ട്. എപ്പോഴും പൊട്ടിച്ചിരിപ്പിക്കാറുളള മായാവതിയുടെ കുടുംബം ഇങ്ങനെ ഒരു ഘട്ടത്തിലൂടെ പോവുന്നത് പ്രേക്ഷകരിലും വിഷമമുണ്ടാകുന്നുണ്ട്. അതേസമയം ഓണ്‍സ്‌ക്രീനിലെന്ന പോലെ യഥാര്‍ത്ഥ ജീവിതത്തിലും സഹോദരങ്ങളാണ് മീനാക്ഷിയും കണ്ണനും.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയില്‍ തിളങ്ങിയ അനില-പ്രഭു ദമ്പതിമാരുടെ മക്കളാണ് മീനാക്ഷിയും കണ്ണനും. മിനിസ്‌ക്രീനിലെയും ഇവരുടെ ഓണ്‍സ്‌ക്രീന്‍ പ്രസന്‍സ് പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മീനാക്ഷിക്കൊപ്പമുളള സിദ്ധാര്‍ത്ഥിന്റെ ചിത്രങ്ങളും പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

Recommended Video

സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam
തട്ടീം മുട്ടീം പരമ്പരയിലെ

തട്ടീം മുട്ടീം പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. മായാവതി അമ്മയും അര്‍ജുനനും മോഹനവല്ലിയും കമലാസനനും കണ്ണനും മീനാക്ഷിയുമെല്ലാം കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത കഥാപാത്രങ്ങളാണ്. കെപിഎസി ലളിത, ജയകുമാര്‍, മഞ്ജു പിളള, നസീര്‍ സംക്രാന്തി, ഭാഗ്യ ലക്ഷ്മി, സിദ്ധാര്‍ത്ഥ് തുടങ്ങിയവരാണ് ഈ കഥാപാത്രങ്ങളായി എത്തുന്നത്. അതേസമയം ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണയോടെയാണ് തട്ടീം മൂട്ടീം മുന്നേറുന്നത്.

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X