പിറന്നാളിന് മീനൂട്ടിയില്‍ നിന്നും ലഭിച്ച സമ്മാനം പങ്കുവെച്ച് മഞ്ജു! മോഹനവല്ലിക്ക് ആശംസയുമായി വീണയും
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് തട്ടീം മുട്ടീം. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 2011ല്‍ ആരംഭിച്ച തട്ടീം മുട്ടീം ഇപ്പോഴും മികച്ച റേറ്റിംഗോടെയാണ് മുന്നേറുന്നത്. സാധാരണ ഒരു വീട്ടിനുളളില്‍ നടക്കുന്ന സംഭവങ്ങളാണ് രസകരമായി തട്ടീം മുട്ടീം പരമ്പരയില്‍ കാണിക്കാറുളളത്. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.
മായാവതി അമ്മയും അര്‍ജുനനും മോഹനവല്ലിയും കമലാസനനും കണ്ണനും മീനാക്ഷിയുമെല്ലാം കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത കഥാപാത്രങ്ങളാണ്. കെപിഎസി ലളിത, ജയകുമാര്‍, മഞ്ജു പിളള, നസീര്‍ സംക്രാന്തി, ഭാഗ്യ ലക്ഷ്മി, സിദ്ധാര്‍ത്ഥ് തുടങ്ങിയവരാണ് ഈ കഥാപാത്രങ്ങളായി എത്തിയത്.

പരമ്പരയില്‍ മീനാക്ഷിയും കണ്ണനുമായി എത്തുന്ന ഭാഗ്യലക്ഷ്മിയും സിദ്ധാര്‍ത്ഥും യഥാര്‍ത്ഥ ജീവിതത്തിലും സഹോദരങ്ങളാണ്. അടുത്തിടെയാണ് തട്ടീം മുട്ടീം പരമ്പരയില്‍ നിന്നും വിടപറയുകയാണെന്ന് മീനാക്ഷി അറിയിച്ചിരുന്നത്. ജോലിയുമായി ബന്ധപ്പെട്ട് യുകെയിലേക്ക് പോകുന്നത് കൊണ്ടായിരുന്നു നടി പരമ്പരയില്‍ നിന്നും പിന്മാറിയത്. തട്ടീം മുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മീനാക്ഷി.

തുടക്കം മുതല്‍ മീനാക്ഷിയും പരമ്പരയുടെ ഭാഗമായിരുന്നു.അടുത്തിടെ മീനാക്ഷിയെക്കുറിച്ചുളള മഞ്ജു പിളളയുടെ പോസ്റ്റ് ശ്രദ്ധേയമായിരുന്നു. മീനാക്ഷി അഭിനയം നിര്‍ത്തിയതിന് പിന്നാലെയാണ് നിന്നെ മിസ് ചെയ്യും ചക്കരേ എന്ന് പറഞ്ഞുകൊണ്ട്മഞ്ജു പിളള എത്തിയത്. പരമ്പരയിലേതു പോലെ ജീവിതത്തിലും നല്ല ആത്മബന്ധമാണ് താരങ്ങളെല്ലാം തമ്മിലുളളത്.
ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം

അതേസമയം മഞ്ജു പിളളയുടെ പിറന്നാള്‍ ദിനത്തില്‍ മീനാക്ഷിയുടെതായി വന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മഞ്ജു തന്നെയാണ് ഇത് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഹാപ്പി ബെര്‍ത്ത്ഡേ മഞ്ജു ചേച്ചി എന്നാണ് മഞ്ജു പിളളയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ഭാഗ്യ ലക്ഷ്മി കുറിച്ചത്. എന്റെ മീനൂട്ടിയില്‍ നിന്നും ലഭിച്ച ആശംസയാണ് ഇതെന്ന് കുറിച്ചുകൊണ്ടാണ് മഞ്ജു പിളള ഇത് പങ്കുവെച്ചിരിക്കുന്നത്.

മീനാക്ഷിക്ക് പുറമെ തട്ടീം മൂട്ടീം സഹതാരമായ വീണാ നായരും മഞ്ജു പിളളയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് എത്തിയിരുന്നു. മഞ്ജുവിനൊപ്പമുളള ടിക്ക് ടോക്ക് വീഡിയോകള്‍ പോസ്റ്റുചെയ്തുകൊണ്ടാണ് വീണ ആശംസകള്‍ അറിയിച്ചത്. വീണ പോസ്റ്റ് ചെയ്ത വീഡിയോയും മഞ്ജു പിളള തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്റെ സഹോദരി വീണ പെണ്ണിന്റെ ആശംസ എന്ന് കുറിച്ചുകൊണ്ടാണ് മഞ്ജു പിളള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീണയ്ക്കും മീനാക്ഷിക്കും പുറമെ തന്റെ മറ്റു സുഹൃത്തുക്കളുടെ ആശംസകളും മഞ്ജു പിളള ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications