ആ പഴയ മോഹനവല്ലിയല്ല, മെലിഞ്ഞ് കൂടുതൽ സുന്ദരിയായി... മഞ്ജുവിന്റെ പുതിയ ചിത്രം വൈറലാകുന്നു
മനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. സിനിമ കുടുംബത്തിൽ നിന്നെത്തിയ താരം വളരെ വേഗം തന്നെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുകയായിരുന്നു. 1995 ൽ പുറത്തിറങ്ങിയ മഴയെത്തും മുൻപെ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിൽ എത്തിയത്. ചിത്രത്തിലെ അഞ്ജന എന്ന കഥാപാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട ഇരട്ടക്കുട്ടികളുടെ അച്ഛൻ, മിസ്റ്റർ ബട്ട്ലർ, ഇരക്കുട്ടികളുടെ അച്ഛൻ , നാല് പെണ്ണുങ്ങൾ, ലവ് 24X7 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. അടുർ ഗോപാലകൃഷ്ണൻ ചിത്രമായ നാലുപെണ്ണുങ്ങളിലെ മഞ്ജുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിൽ മാത്രമല്ല സീരിയലിലും താരം സജീവമണ്. നിലവിൽ തട്ടീം മുട്ടീം എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് മഞ്ജുപിളള. നടി തന്റെ സിനിമ സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ജു പിള്ളയുടെ പുതിയ ലുക്കാണ്. നടി തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. മഞ്ഞയിൽ സുന്ദരിയായിട്ടാണ് മഞ്ജു എത്തിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള കുർത്തക്കൊപ്പം അധികം ആഭരണങ്ങളൊന്നും നടി ഉപയോഗിച്ചിട്ടില്ല. ലൂസ് ഹെയറിൽ അതി സുന്ദരിയായിട്ടുളള നടിയുടെ ചിത്രങ്ങൾ വൈറലാണ്.
മികച്ച പ്രതികരണമാണ് നടിയുടെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മെലിഞ്ഞ് കൂടുതൽ ലുക്കായിട്ടാണ് മഞ്ജു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധകർ മാത്രമല്ല സഹപ്രവർത്തകരും നടിയുടെ പുതിയ ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. മഞ്ജു പിള്ളയുടെ ഓൺ സ്ക്രീൻ മകനാണ് സിദ്ധാർഥ് പ്രഭു. കണ്ണൻ എന്ന പേരിലാണ് താരം പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. മമ്മിയുടെ ചിത്രത്തിന് അന്യായ എഡിറ്റിംഗ് എന്നാണ സിദ്ധാർഥ് പ്രഭു നൽകിയ കമന്റ്. ശീര ഭാര കുറച്ചതിനെ കുറിച്ചു മഞ്ജു പിള്ള ചിത്രത്തിൽ പറയുന്നുണ്ട് . നിലവിൽ 65 കിലോയാണ് തന്റെ ശരീരഭാരമെന്നും നടി കമന്റിൽ പറയുന്നുണ്ട്.
കൊവിഡ് കാലത്ത് മഞ്ജു പുതിയ ബിസിനസ് കൂടി ആരംഭിച്ചിട്ടുണ്ട്. നടിയുടെ പിള്ളാസ് ഫാം ഫ്രഷ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്,. കൊവിഡ് പ്രതിസന്ധി കാലത്തായിരുന്നു പുതിയ സംരംഭം. തിരുവനന്തപുരം ആറ്റിങ്ങൽ അവനവഞ്ചേരി കൈപറ്റ്മുക്കിലാണ് നടി മഞ്ജു പിള്ളയുടെയും ഭർത്താവും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവിന്റെയും പിളളാസ് ഫാം. 'പ്രതിസന്ധികളുമായി കടന്നുവന്ന ലോക്ഡൗൺ കാലമാണ് ഈ ഫാം ഹൗസ് തുടങ്ങാനുള്ള പ്രചോദനമെന്നും മഞ്ജു പറഞ്ഞിരുന്നു. ഡ്രാഗൺ ഫ്രൂട്ട്, ഫാഷൻ ഫ്രൂട്ട്, വാഴ, പപ്പായ, വെണ്ടയ്ക്ക, വഴുതനങ്ങ, കപ്പ, കറിവേപ്പ് കൃഷി എന്നിവയുടെ കൃഷിയും ഇവിടെയുണ്ട്. പോത്തു വളർത്തലിനും കൃഷിക്കും മത്സ്യകൃഷിക്കും പുറമേ പോത്തിന്റെ വിപണനവുമുണ്ട്. ലോക്ഡൗൺ കാലത്തെ പോസിറ്റീവായി കണ്ട്, പോസിറ്റീവായി മാറ്റുകയാണ് ഞങ്ങൾ ചെയ്തതെന്നും മഞ്ജു പറയുന്നു.


Click it and Unblock the Notifications











