ചാക്കോച്ചന്റെ നായികയായി തുടക്കം കുറിച്ച ശ്രവണ രമേഷ് പിഷാരടിയുടെ ബന്ധുവാണോ? റിമി ടോമി പറയും ബാക്കി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഒന്നും ഒന്നും മൂന്ന്. മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ഈ പരിപാടിയില്‍ അതിഥിയായി പങ്കെടുത്തിരുന്നു. പ്രേക്ഷകര്‍ അറിയാനാഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് റിമി ടോമി ചോദിക്കാറുള്ളത്. തട്ടുംപുറത്ത് അച്യുതനിലെ താരങ്ങളാണ് ഇത്തവണ അതിഥിയായെത്തിയത്. നായികയായ ശ്രവണയും മറ്റ് താരങ്ങളുമാണ് റിമിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ബിജു സോപാനം, മീനാക്ഷി, വിശ്വ എന്നിവര്‍ പങ്കെടുത്ത പരിപാടിയുടെ വീഡിയോ യൂട്യൂബിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയായ നായികനായകലൂടെയാണ് മീനാക്ഷിയും വിശ്വയും ശ്രദ്ധേയരായത്.

ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകിലെ ബാലുവിനെ അറിയാത്ത പ്രേക്ഷകരില്ല. കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമാണ് അദ്ദേഹം. ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമ നേടിയതിന് ശേഷം കലാരംഗത്ത് തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. രസകരമായ മത്സരങ്ങളും പാട്ടുമൊക്കെയായി പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലായിരുന്നു പരിപാടി. ഒന്നും ഒന്നും മൂന്നിന്റെ ലേറ്റസ്റ്റ് എപ്പിസോഡിലെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

സിനിമയിലേക്കെത്തിയത്

സിനിമയിലേക്കെത്തിയത്

ബാബു നാരായണന്റെ മകളാണ് ശ്രവണ. പിഷാരടി വിഭാഗത്തില്‍പ്പെട്ടവരാണ് ഇവര്‍. എല്ലാവരും ഒരുമിച്ച് ചേരുന്ന പരിപാടിക്കിടയില്‍ വെച്ചാണ് ലാല്‍ ജോസ്് സാറിനെ കണ്ടത്. ആ പരിപാടിയുടെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിക്കാനായി എത്തിയത് അദ്ദേഹമായിരുന്നു. പരിപാടിക്കിടയില്‍ തന്റെ നൃത്തവും പാട്ടുമുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ അദ്ദേഹം വിളിച്ച് അഭിനന്ദിച്ചിരുന്നു. പിന്നീട് സിനിമയൊരുക്കുന്നതിനിടയില്‍ വിളിച്ചപ്പോള്‍ ശ്രവണ എത്തുകയായിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ പുതുമുഖ താരത്തിന് ലഭിച്ചത്. കുഞ്ചാക്കോ ബോബന്റെ നായികയായാണ് താരമെത്തിയത്.

പിഷാരടിയുടെ ബന്ധു?

പിഷാരടിയുടെ ബന്ധു?

ഒന്നും മൂന്നിന്റെ ഷൂട്ടിനിടയില്‍ രമേഷ് പിഷാരടി വിളിച്ചിരുന്നുവെന്നും തങ്ങളുടെ ഒരു കുട്ടി വരുന്നുണ്ടെന്നും നന്നായി പരിഗണിക്കണേയെന്ന് ആവശ്യപ്പെട്ടിരുന്നതായും റിമി പറയുന്നു. എന്തിനാണ് അദ്ദേഹം തന്നെ ഇത്രയധികം നേരം വിളിച്ചതെന്ന് അപ്പോള്‍ മനസ്സിലായിരുന്നില്ല. നിങ്ങള്‍ അറിയുമോ എന്ന് ചോദിച്ചപ്പോളാണ് ശ്രവണ അക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ശ്രവണയുടെ അമ്മയുടെ ഫസ്റ്റ് കസിനാണ് പിഷാരടി. നേരത്തെ തന്നെ അദ്ദേഹത്തെ അറിയാമെന്നും താരം പറഞ്ഞിരുന്നു. ഇതോടെയാണ് എല്ലാവരും ഞെട്ടിയത്.

കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു

കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ ലാല്‍ ജോസിന്റെ ഇത്തവണത്തെ വരവിന് വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. പുതിയ നായകനേയും നായികയേയും കണ്ടെത്താനായി അദ്ദേഹം നടത്തിയ റിയാലിറ്റി ഷോയിലെ താരങ്ങളും ഈ സിനിമയില്‍ അണിനിരന്നിരുന്നു. മാളവിക, ശംഭു, വെങ്കി, തേജസ്, ആന്‍സലീം തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അണിനിരന്നത്. പരിപാടിയുടെ വിജയികളായവരെ വെച്ച് സിനിമയൊരുക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഉപ്പും മുളകിനെക്കുറിച്ച്

ഉപ്പും മുളകിനെക്കുറിച്ച്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയ പരിപാടികളിലൊന്നാണ് ഉപ്പും മുളകും. തുടക്കത്തില്‍ ഇത്രയധികം സ്വീകാര്യത കിട്ടുമെന്ന് കരുതുയിരുന്നില്ലെന്ന് ബിജു സോപാനം പറയുന്നു. നാടകത്തിലൂടെയാണ് തുടക്കം കുറിച്ചത്. ഇന്നിപ്പോള്‍ സിനിമയിലും സജീവമാണ് അദ്ദേഹം. താന്‍ മാത്രമല്ല മകളും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇടയ്ക്ക് വെക്കേഷന്‍ സമയത്ത് തന്നെക്കാണാനായി ലൊക്കേഷനിലേക്കെത്തിയപ്പോഴാണ് അവള്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നറിയിച്ചത്. ഉപ്പും മുളകിന്റെ കുറച്ച് എപ്പിസോഡുകളില്‍ മകള്‍ അഭിനയിച്ചിരുന്നതായും ബിജു സോപാനം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X