മകളെക്കുറിച്ച് അനാവശ്യമായ വര്‍ണനകളില്ല! ബില്‍ഡപ്പുമില്ല! മാളവികയെക്കുറിച്ച് ആരാധകര്‍

നായികനായകനിലൂടെയായിരുന്നു മാളവിക കൃഷ്ണദാസും തേജസും പ്രിയജോഡികളായി മാറിയത്. സ്‌ക്രീന്‍ കെമിസ്ട്രി പിന്നീട് ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു ഇവര്‍. ഷോയ്ക്ക് ശേഷവും സൗഹൃദം നിലനിര്‍ത്തിയിരുന്നു. അറേഞ്ച്ഡ് മാര്യേജിലൂടെയാണ് ഞങ്ങള്‍ ഒന്നായതെന്ന് മാളവിക പറഞ്ഞിരുന്നു. വിവാഹ ശേഷവും മാളവികയെ പ്രേക്ഷകര്‍ക്ക് മിസ് ചെയ്യുന്നില്ലായിരുന്നു. അഭിനയത്തില്‍ ആക്ടീവല്ലെങ്കിലും വ്‌ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും പങ്കിടുന്നുണ്ട് നടി. ഡാന്‍സ് റീല്‍സുമൊക്ക പോസ്റ്റ് ചെയ്യാറുമുണ്ട്. പാട്ടും, അഭിനയവും, ഡാന്‍സുമൊക്കെ എന്നും പ്രിയപ്പെട്ട കാര്യമാണെന്ന് മാളവിക തുറന്നുപറഞ്ഞിരുന്നു. മര്‍ച്ചന്റ് നേവി ജോലിക്കാരനായ തേജസ് ആറ് മാസം കരയിലും, ബാക്കി ഷിപ്പിലുമാണ്. കാത്തിരിപ്പിന് ശേഷമായി തേജസ് എത്തിയ വിശേഷം നേരത്തെ താരം പങ്കുവെച്ചിരുന്നു.

മാളവികയുടെയും തേജസിന്റെയും മകളായ ഗുല്‍സുവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാണ്. ഗര്‍ഭകാല വിശേഷങ്ങളെല്ലാം പങ്കുവെച്ച മാളവിക, കുഞ്ഞിന്റെ ചിത്രങ്ങളും, വീഡിയോകളുമെല്ലാം കാണിക്കാറുണ്ട്. കുടുംബസമേതമായി മറയൂരിലേക്ക് പോയ വിശേഷങ്ങളായിരുന്നു പുതിയ വീഡിയോയിലൂടെ പങ്കുവെച്ചത്. കേരളത്തില്‍ ഇന്നുവരെ ഇത്രയും മനോഹരമായൊരു സ്ഥലത്ത് താമസിച്ചിട്ടില്ല. നല്ല സ്‌പേസുള്ള റൂമൊക്കെയായതിനാല്‍ ഗുല്‍സുവും ഹാപ്പിയാണ്. ഇപ്പോള്‍ നടന്നൊക്കെ തുടങ്ങിയിട്ടുണ്ട് ഗുല്‍സു. പുറമെയുള്ള കാഴ്ചകളൊക്കെ കണ്ട്, അവളുടേതായ രീതിയില്‍ വര്‍ത്തമാനം പറയുന്നതൊക്കെ കേള്‍ക്കാം. പ്രകൃതിയോട് ഇണങ്ങി ചേര്‍ന്നുള്ളൊരു മഡ് ഹൗസായിരുന്നു ഇവര്‍ താമസിക്കാനായി തിരഞ്ഞെടുത്തത്. അവിടെയുള്ളവരെല്ലാമായി കൂട്ടായതിനാല്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നുമില്ലായിരുന്നു. അവള്‍ക്ക് വേണ്ട ഭക്ഷണങ്ങളെല്ലാം അവിടെ കിട്ടിയിരുന്നു. മാനിനെയും, മയിലിനെയുമൊക്കെ കാണാനായതില്‍ അവളും സന്തോഷത്തിലായിരുന്നു.

fans support for Malavika Krishnadas
Photo Credit: malavika krishnadas / Instagram

എന്നെ സംബന്ധിച്ച് ഇത്രയും മനോഹരമായൊരു കാഴ്ച ഞാന്‍ കണ്ടിട്ടില്ല. ക്യാമറയിലൂടെയായി ഈ സൗന്ദര്യം പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഞാനൊക്കെ ഒത്തിരി വലുതായിട്ടാണ് ഇങ്ങനെയുള്ള കാഴ്ചകളൊക്കെ കാണുന്നത്. അത് നോക്കുമ്പോള്‍ ഗുല്‍സു എത്ര ഭാഗ്യം ചെയ്ത കുട്ടിയാണ്. ഇപ്പോള്‍ തന്നെ ഇതൊക്കെ കാണാനാവുന്നുണ്ടല്ലോ. ഓര്‍മ്മയൊന്നും ഉണ്ടാവില്ല. പക്ഷേ, ചിത്രങ്ങളും, വീഡിയോകളുമൊക്കെ കാണിച്ച് കൊടുക്കാമല്ലോയെന്നുമായിരുന്നു മാളവിക പറഞ്ഞത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി കമന്റുകളുമായെത്തിയത്.

മറ്റ് യൂട്യൂബേഴ്‌സിനെ പോലെ മകളെക്കുറിച്ച് ഒരുപാട് പറഞ്ഞ് ബോറടിപ്പിക്കില്ല മാളവിക. അവരുടെയൊക്കെ പറച്ചില്‍ കേട്ടാല്‍ ഇതൊക്കെ അവരുടെ കുഞ്ഞ് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തോന്നും. നിരവധി പേരായിരുന്നു ഈ അഭിപ്രായത്തിന് പിന്തുണ അറിയിച്ചത്. നിങ്ങളുടെ വീഡിയോകളെല്ലാം ജനുവിനാണ്, കാണാനും തോന്നാറുണ്ട് എന്നൊരാള്‍ പറഞ്ഞപ്പോള്‍ വളരെ നന്ദി, ഒരുപാട് സന്തോഷം എന്നായിരുന്നു മാളവികയുടെ മറുപടി.

More from Filmibeat

Read more about: malavika latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X