»   » മറ്റൊരാളുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത രേഖ രതീഷ്, എന്നിട്ട് രേഖ എന്ത് നേടി.. വീഡിയോ വൈറലാകുന്നു

മറ്റൊരാളുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത രേഖ രതീഷ്, എന്നിട്ട് രേഖ എന്ത് നേടി.. വീഡിയോ വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരത്തിലെ പത്മാവതി അമ്മ മാതൃകാ പത്‌നിയും അമ്മയുമൊക്കെയാണ്. എന്നാല്‍ പത്മാവതിയെ അവതരിപ്പിയ്ക്കുന്ന രേഖ രതീഷിന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരമല്ല.

അഞ്ച് വിവാഹം കഴിച്ച പ്രമുഖ നടി, അഞ്ചും തകര്‍ന്നു.. പരസ്പരത്തിലെ പത്മാവതിയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെ

അഞ്ച് വിവാഹം ചെയ്തിട്ടും അഞ്ചും തകര്‍ച്ചയില്‍ അവസാനിച്ചു. അതില്‍ ഏറ്റവും വിവാദമായത് നാലാമത്തെ വിവാഹമായിരുന്നു. ഈ ബന്ധത്തിലാണ് രേഖയ്ക്ക് ഒരു കുട്ടിയുണ്ടായത്. ആ വിവാദത്തിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു.

നാലാം വിവാഹം

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ അഭിലാഷായിരുന്നു രേഖ രതീഷിന്റെ നാലാമത്തെ ഭര്‍ത്താവ്. തന്റെ ഭര്‍ത്താവിനെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് അഭിലാഷിന്റെ ഭാര്യ കഥയല്ല ഇത് ജീവിതം എന്ന പരിപാടിയില്‍ പങ്കെടുത്തതൊക്കെ വലിയ ചര്‍ച്ചയായിരുന്നു. ആ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

വീഡിയോ കാണൂ..

മറ്റൊരാളുടെ ഭര്‍ത്താവിന് വേണ്ടി രേഖ രതീഷിന്റെ വാദം എന്തൊക്കെയാണെന്ന് കാണൂ.. പഴയ ഈ വീഡിയോ ആരോ വീണ്ടും ഫേസ്ബുക്കില്‍ കുത്തിപ്പൊക്കുകയായിരുന്നു. കാണൂ..

എന്നിട്ട് സംഭവിച്ചതോ?

ഇത്രയും പുകിലുണ്ടാക്കി രേഖ രതീഷ് അഭിലാഷുമായി ഒന്നിച്ച് ജീവിച്ചു. ഈ ബന്ധത്തില്‍ ഒരു കുഞ്ഞും രേഖയ്ക്ക് ജനിച്ചു. എന്നാല്‍ ബന്ധത്തിന് ആയുസുണ്ടായിരുന്നുല്ല. അഭിലാഷിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും ആ ദാമ്പത്യവും അധികദൂരം പോയില്ല. ഇപ്പോള്‍ ജീവിതത്തില്‍ ഒറ്റയ്ക്കാണ് രേഖ.

ആദ്യത്തെ വിവാഹം

തന്റെ പതിനെട്ടാമത്തെ വയസ്സിലായിരുന്നു രേഖ രതീഷിന്റെ ആദ്യത്തെ വിവാഹം. യൂസഫ് എന്നയാളെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ ആ ദാമ്പത്യം അത്ര വിജയകരമായിരുന്നില്ല. ഒരു വിവാഹ മോചനത്തില്‍ അത് അവസാനിച്ചു.

രണ്ടാമത്തെ വിവാഹം

യൂസഫുമായി പിരിഞ്ഞ രേഖ നിര്‍മല്‍ പ്രകാശ് എന്ന നടനുമായി അടുത്തു. ആ പ്രണയം വിവാഹത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ അവിടെയും രേഖയ്ക്ക് വേദനയായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചു നാള്‍ കഴിഞ്ഞപ്പോഴേക്കും നിര്‍മല്‍ മരണപ്പെട്ടു.

മൂന്നാമത്തെ വിവാഹം

കമാല്‍ റോയി എന്നയാളെയാണ് രേഖ മൂന്നാമത് വിവാഹം ചെയ്തത്. പക്ഷെ കമാല്‍ രേഖയുടെ ജീവിതത്തില്‍ പിന്നീടൊരു വില്ലനായി. ഒരുപാട് പീഡനങ്ങള്‍ തനിക്ക് സഹിക്കേണ്ടി വന്നിരുന്നു എന്ന് രേഖ വെളിപ്പെടുത്തിയിരുന്നു. ആ ദാമ്പത്യവും വിവാഹ മോചനത്തില്‍ അവസാനിച്ചു. ഇതിന് ശേഷമാണ് അഭിലാഷിന്റെ ജീവിതത്തിലേക്ക് കടന്നത്.

വാളകത്തെ അധ്യാപകന്റെ പിന്നാക്കം വികസിപ്പിച്ച കേസ് എന്തായി? 'മുന്നോക്കം' ബാലകൃഷ്ണപിള്ളയോട് ഒരു ചോദ്യം

English summary
The Controversial Love Life Of Rekha Ratheesh
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam