മോഹന്‍ലാലും ബിഗ് ബോസും ഞെട്ടിക്കാനുള്ള തയ്യാറെടുപ്പാണ്.. ഒപ്പം മത്സരാര്‍ത്ഥികള്‍ ഇവരാണോ?

Recommended Video

മോഹന്‍ലാലും ബിഗ് ബോസും ജൂണ്‍ 24ന് എത്തും | filmibeat Malayalam

ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമകളുടെ തിരക്കുകള്‍ക്കിടയില്‍ മോഹന്‍ലാല്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കും എത്താന്‍ പോവുകയാണ്. മുന്‍പ് അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ലാല്‍സലാം ശ്രദ്ധേയമായിരുന്നു. ഇനി ഇന്ത്യയിലെ ഏറ്റവുമധികം ആരാധകരുള്ള ബിഗ് ബോസ് എന്ന പരിപാടിയുമായിട്ടാണ് മോഹന്‍ലാലിന്റെ വരവ്.

ഹിന്ദി ടെലിവിഷനില്‍ നടത്തി വന്നിരുന്ന റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. ഷോ യ്ക്ക് കിട്ടിയ ജനപ്രീതി മനസിലാക്കി തെന്നിന്ത്യന്‍ സിനിമയിലേക്ക് കൂടി എത്തിയിരുന്നു. മലയാളമൊഴികെ തമിഴ്, കന്നഡ, തെലുങ്കു എന്നീ ഭാഷകളിലും പരിപാടി നടത്തിയിരുന്നു. കേരളക്കരുയടെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് ഉടന്‍ മലയാളത്തിലേക്കും എത്തുകയാണ്. പരിപാടിയില്‍ പങ്കെടുക്കുന്നവരെ കുറിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപരിപാടി..

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപരിപാടി..

ഇന്ത്യയിലെ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടിയാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ പല ഭാഷകളിലും പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. സിനിമയില്‍ നിന്ന് മാത്രമല്ല വിവിധ മേഖകളില്‍ പ്രശസ്തരായവരെ ഒരു വീട്ടില്‍ 3 മാസത്തോളം താമസിപ്പിച്ച് കെണ്ടാണ് പരിപാടി നടത്തുന്നത്. ഈ വീടിനെ ബിഗ് ഹൗസ് എന്നാണ് വിളിക്കുന്നത്. ഓരോ ദിവസം വിവിധ മത്സരങ്ങളും ജോലികളുമൊക്കെ ഇവിടെ നടത്തും. 60 റോബോട്ടിക് ആന്‍ഡ് മാന്‍ഡ് ക്യാമറകളിലൂടെ എല്ലാവരെയും നിരീക്ഷിച്ച് കൊണ്ടിരിക്കും. ബാത്ത്റൂം ഒഴികെ എല്ലായിടത്തും ക്യാമറകളുണ്ടാവും. അതിനാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നവരുടെയും ഓരോ നിമിഷവും ടിവിയിലൂടെ പ്രേക്ഷകരിലേക്ക് എത്തും. മത്സരത്തിനെത്തി കഴിഞ്ഞാല്‍ പുറം ലോകവുമായി യാതൊരു ബന്ധവും ഇവര്‍ക്കുണ്ടാവില്ല. പത്രം, ഫോണ്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, എന്നിങ്ങനെ ഒന്നും ഇവരിലേക്ക് എത്തില്ല.

അവതാരകനായി മോഹന്‍ലാല്‍

അവതാരകനായി മോഹന്‍ലാല്‍

ശില്‍പ്പ ഷെട്ടി, അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ഫറാ ഖാന്‍ എന്നിവരാണ് ഹിന്ദിയില്‍ ബിഗ് ബോസ് അവതാരകരായിരുന്നത്. തമിഴില്‍ കമല്‍ ഹാസനായിരുന്നു. തമിഴിലെ ആദ്യ ഘട്ടം കഴിഞ്ഞതിന് ശേഷം രണ്ടാം ഘട്ടം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. അതിനൊപ്പമാണ് മലയാളത്തിലും പരിപാടി എത്തുന്നത്. മോഹന്‍ലാല്‍ പരിപാടിയുടെ അവതാരകനായി എത്തുന്നു എന്നാണ് മറ്റൊരു പ്രത്യേകത. ഏഷ്യാനെറ്റ് ചാനലിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. എന്‍ഡെമോള്‍ ഷൈന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസിന് വേണ്ടി പ്രത്യേകമായി ഒരു ബിഗ് ഹൗസ് നിര്‍മ്മിച്ചിരിക്കുകയാണ്. 100 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വ്യത്യസ്ത മേഖലകല്‍ നിന്നുള്ള 16 പേരാണ് പങ്കെടുക്കുന്നത്.

മത്സരാര്‍ത്ഥികള്‍ ആരൊക്കെ..?

മത്സരാര്‍ത്ഥികള്‍ ആരൊക്കെ..?

ജൂണ്‍ 24 നാണ് മലയാളം ബിഗ് ബോസ് ആരംഭിക്കുന്നത്. പതിനാറ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ആരൊക്കെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുന്നതേയുള്ളു. പ്രിയ പ്രകാശ് വാര്യര്‍, രഞ്ജിനി ഹരിദാസ്, ഗോവിന്ദ് പത്മസൂര്യ, എങ്കെ വീട്ടുമാപ്പിളൈയിലൂടെ ശ്രദ്ധേയരായ സീതാലക്ഷ്മിയും ശ്രിയ സുരേന്ദ്രനും, ശ്രീശാന്ത്, അര്‍ച്ചന സുശീലന്‍, രമേഷ് പിഷാരടി, ദീപന്‍ മുരളി, കനി കുസൃതി, എന്നിവരുടെ പേരുകളായിരുന്നു മുന്‍പ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

പുതിയ ലിസ്റ്റ്

പുതിയ ലിസ്റ്റ്

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്വേതാ മേനോന്‍, അര്‍ച്ചന കവി, രഞ്ജിനി ഹരിദാസ്, അനൂപ് ചന്ദ്രന്‍, അര്‍ച്ചന സുശീലന്‍, പേളി മാണി, അരിസ്റ്റോ സുരേഷ്, ഹിമ ശങ്കര്‍, ദീപന്‍ മുരളി, ദിയ സന, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, നേഹ സകേ്‌സന, തുടങ്ങി നിരവധി താരങ്ങളുടെ പേരുകള്‍ പരിപാടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായ സ്ഥിരികരണം വന്നിട്ടില്ലെങ്കിലും പരിപാടി തുടങ്ങാന്‍ കുറഞ്ഞ ദിവസങ്ങള്‍ ബാക്കിയുള്ളതിനാല്‍ ഉടന്‍ തന്നെ താരങ്ങളുടെ പേര് പുറത്ത് വരുമെന്നാണ് സൂചന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X