മേക്കപ്പുകാരനെ സമ്മതിക്കണം, ഇത് കറുത്തമുത്തോ??
ചില മേക്കപ്പുകാരുടെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ. നടനെ നടിയാക്കുന്ന മായാക്കാഴ്ചകള്‍ വെള്ളിത്തിരയില്‍ കാണുമ്പോള്‍ അത് സംവിധായകന്റെയും നടന്‍/നടിയുടെയും കഴിവ് മാത്രമല്ല. മേക്കപ്പ് എന്നൊരു സംഭവംകൂടെയുണ്ട്.
ഏഷ്യനെറ്റ് ചാനലില്‍ പുതുതായി സംപ്രേക്ഷമം തുടങ്ങിയ 'കറുത്ത മുത്ത്' എന്ന സീരിയല്‍ ശ്രദ്ധച്ചുകാണുമല്ലോ. കുരുമുളകുപോലെ കറുത്തമുത്തെന്നാണ് സീരിയലിലെ നടിയെ വിശേഷിപ്പിക്കുന്നത്. നിറം കറുപ്പാണെങ്കിലും ആ കഥാപാത്രം വിലമതിക്കാത്തതെന്നതുതന്നെ അതിനു കാരണം.

എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആ നടി ഒരു കറുത്ത മുത്തല്ല. അമ്മായി അമ്മയ്ക്ക് കണ്ണിനു മുന്നില്‍ കാണാന്‍ കഴിയാത്ത കറുത്ത മുത്തിന് യഥാര്‍ത്ഥ ജീവിതത്തില്‍ നല്ല തൊലിവെളുപ്പുണ്ട്. സുന്ദരിയുമാണ്. പിന്നെ ഇങ്ങനെ കറുത്തമുത്താക്കിയെടുത്തത് മേക്കപ്പ്മാന്റെയും സംവിധായകന്റെയും കഴിവല്ലാതെ മറ്റൊന്നുമല്ല.

പ്രവീണ്‍ കടക്കാവൂര്‍ സംവിധാനം ചെയ്യുന്ന സീരിയലില്‍ കാര്‍ത്തു എന്ന കറുത്തമുത്തായി എത്തുന്ന ഈ നടിയുടെ യഥാര്‍ത്ഥ പേര് പ്രേമി വിശ്വനാഥ് എന്നാണ്. കിഷോര്‍ സത്യയാണ് നായകവേഷത്തിലെത്തുന്നത്. പതിനൊന്ന് എപ്പിസോഡ് പൂര്‍ത്തിയാക്കിയ കറുത്ത മുത്തിന് പ്രേക്ഷകരില്‍നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിയ്ക്കുന്നത്.


Click it and Unblock the Notifications











