'ആര്യയെ ഞാൻ ഇഷ്ടപ്പെടുന്ന രീതിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല, ചെറിയ പ്രശ്നങ്ങൾക്ക് വയലന്റാകുമായിരുന്നു'
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരു കാലത്ത് പ്രിയങ്കരിയായിരുന്നു നടി അർച്ചന സുശീലൻ. ടെലിവിഷൻ സീരിയലുകളിൽ വില്ലത്തി വേഷം ചെയ്യുന്ന അഭിനേത്രികളിൽ അർച്ചനയോളം സ്വീകാര്യത ലഭിച്ച മറ്റൊരാളുണ്ടാവില്ല. വിവാഹശേഷം അമേരിക്കയിൽ സെറ്റിൽഡായ നടി അഞ്ച് വർഷമായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. എന്നിരുന്നാലും സോഷ്യൽമീഡിയ വഴി ആരാധകരുമായി സംവദിക്കുകയും വിശേഷങ്ങൾ പങ്കിടുകയും ചെയ്യാറുണ്ട്.
ഇപ്പോഴും ഞാൻ ആളുകൾക്ക് ഗ്ലോറിയാണ്. അർച്ചന എന്നാണ് പേരെന്ന് പറഞ്ഞാലും സംശയത്തോടെ അവർ നോക്കും. ഗ്ലോറിയെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയാൽ അവർക്ക് പെട്ടന്ന് എന്നെ ഓർമ വരും. ഞാൻ ഫീൽഡ് വിട്ടിട്ട് ഏകദേശം അഞ്ച് വർഷമായി. യുഎസ്സിൽ സെറ്റിൽഡായി. വിവാഹം കഴിഞ്ഞു.

ഒരു മകനുണ്ട്. എന്നെ ഫോളോ ചെയ്യുന്നവർക്ക് അറിയാം ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ ലൈഫ് അപ്ഡേറ്റ്സ് പങ്കിട്ടുകൊണ്ട് അർച്ചന പറഞ്ഞ് തുടങ്ങി. പതിനൊന്നാം ക്ലാസ് മുതൽ അഭിനയിക്കുന്നുണ്ട്. ഞാൻ ഒക്കെ അഭിനയിച്ചിരുന്ന സമയത്ത് യുട്യൂബ് നോക്കി പഠിക്കാനൊന്നും സാഹചര്യം ഉണ്ടായിരുന്നില്ല. ഞാൻ അഭിനയം പഠിച്ചത് മറ്റുള്ള മുതിർന്ന താരങ്ങൾ അഭിനയിക്കുന്നത് കണ്ടാണ്.
ഇപ്പോൾ എന്തിനും ഏതിനും ഗൂഗിളുണ്ടല്ലോ. ഞാൻ ഇതുവരെ ചെയ്ത പ്രോജക്ടുകളിൽ ഒന്നിനെ കുറിച്ച് ഓർത്തും എനിക്ക് കുറ്റബോധമില്ല. മാതാപിതാക്കൾ വളരെ സപ്പോർട്ടീവായിരുന്നു. പ്രോജക്ട്സ് സെലക്ട് ചെയ്യും മുമ്പ് അവരുമായി ഡിസ്കസ് ചെയ്യുമായിരുന്നു. സീരിയൽ വഴിയാണ് എനിക്ക് ഏറ്റവും കൂടുതൽ സ്നേഹവും പ്രശസ്തിയും ലഭിച്ചത്.
ഭാഗ്യവതിയാണ് ഞാനെന്ന് എനിക്ക് തോന്നാറുണ്ട്. അതുപോലെ ബിഗ് ബോസ് എന്റെ ലൈഫ് മാറ്റി. ഒരുപാട് സുഹൃത്തുക്കളെ കിട്ടി. സീരിയൽ ഞാൻ വിടുമെന്ന് കരുതിയിരുന്നില്ല. വയസായി നരവന്ന അമ്മച്ചി റോളുകൾ ചെയ്യുമെന്നുമാണ് കരുതിയത്. അതായിരുന്നു പ്ലാനിങ്ങ്. മാനസപുത്രിയിൽ വില്ലത്തി റോൾ തുടരെ ചെയ്ത് ചെയ്ത് ചെറിയ പ്രശ്നങ്ങൾക്ക് പോലും ഞാൻ വയലന്റാകുമായിരുന്നു.
ഗ്ലോറിയിലേക്ക് ഞാൻ ലയിച്ചുപോയി. അതുപോലെ ഗ്ലോറിയായി അഭിനയിച്ചിരുന്ന സമയത്ത് പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ അമ്മച്ചിമാരിൽ നിന്ന് എനിക്ക് അടികിട്ടിയിട്ടുണ്ട്. അന്ന് പാപ്പരാസികൾ ഇല്ലാതിരുന്നതുകൊണ്ട് അതൊന്നും പുറത്ത് വന്നില്ല. ആ കഥാപാത്രത്തോടുള്ള ദേഷ്യം കൊണ്ട് അവർ അടിക്കുന്നതാണെന്നും അർച്ചന സീരിയൽ രംഗത്ത് സജീവമായിരുന്ന കാലത്തെ ഓർമകൾ പൊടിതട്ടിയെടുത്തുകൊണ്ട് പറഞ്ഞു.

അർച്ചനയുടെ സഹോദരൻ രോഹിത്തായിരുന്നു ആര്യ ബഡായിയുടെ ആദ്യ ഭർത്താവ്. ആര്യയും രോഹിത്തും വേർപിരിഞ്ഞുവെങ്കിലും അർച്ചന ആര്യയുമായുള്ള സൗഹൃദം ഉപേക്ഷിച്ചിട്ടില്ല. ഇന്നും അത്ഭുതത്തോടെയാണ് എക്സ് നാത്തൂന്മാരുടെ സ്നേഹവും സഹകരണവും ആരാധകർ വീക്ഷിക്കുന്നത്. ഏറെ നാളുകൾക്കുശേഷം കേരളത്തിലെത്തിയ അർച്ചന ആദ്യം ഓടി എത്തിയതും ആര്യയെ കാണാനാണ്. ഞങ്ങൾ എക്സ് നാത്തൂന്മാരാണെങ്കിലും ഒന്നും മാറിയിട്ടില്ല.
എല്ലാം പഴയതുപോലെയാണ്. ഉയർച്ചയിലും താഴ്ചയിലും പരസ്പരം താങ്ങായി നിൽക്കാറുണ്ട്. ഞാൻ എങ്ങനെയാണോ ആര്യയെ കണ്ടിരുന്നത്... അതിൽ ഇതുവരേയും ഒരു മാറ്റം വന്നിട്ടില്ല. എന്റെ സുഹൃത്തിന് ഞാൻ കൊടുക്കുന്ന വാല്യുവാണത്. ആര്യയെ ഞാൻ ഇഷ്ടപ്പെടുന്ന രീതിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഞാൻ കാരണമോ ആര്യ കാരണമോ ഒന്നും അല്ലല്ലോ ഒന്നും സംഭവിച്ചത്.
പണ്ടും ഇപ്പോഴും ഭയങ്കര കംഫർട്ടായി തോന്നിയ സംസാരിക്കാൻ തോന്നുന്ന വ്യക്തിയാണ് ആര്യ. വളരെ നൈസ് ഗേളാണ്. ജീവിതത്തിലെ സാഹചര്യങ്ങൾ മാറുന്നതിന് അനുസരിച്ച് തീരുമാനങ്ങൾ മാറും. അതിൽ ഒന്നും പറയാൻ പറ്റില്ലല്ലോ. അവളുടെ വ്യക്തിത്വം മാറിയിട്ടില്ല. അത് എനിക്ക് വളരെ ഇഷ്ടമാണെന്നും അർച്ചന പറയുന്നു.


Click it and Unblock the Notifications











