എല്ലാം നോര്‍മലായത് അവളുടെ വരവോടെ! ഒന്നായപ്പോള്‍ അതിമനോഹരം! വിവാഹ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി
അടുത്തിടെയായിരുന്നു ആര്‍ജെ അമന്‍ ഭൈമിയും റീബ റോയിയും വിവാഹിതരായത്. നര്‍ത്തകനും ആര്‍ജെയുമായ അമന്‍ ആദ്യം വിവാഹം ചെയ്തത് വീണ നായരെ ആയിരുന്നു. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും ഒന്നിച്ചത്. മകന്റെ കാര്യങ്ങള്‍ക്കായി ഇരുവരും ഒന്നിച്ചെത്താറുണ്ട്. മൂകാംബിക ക്ഷേത്രത്തില്‍ വെച്ചായിരുന്നു റീബയെ വിവാഹം ചെയ്തത്. വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയായി അദ്ദേഹം പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസവും അദ്ദേഹം വിവാഹ ദിവസത്തെ വീഡിയോയും വിശേഷങ്ങളും പങ്കുവെച്ചിരുന്നു. ഇത് ഇതുവരെ കഴിഞ്ഞില്ലേ എന്നുള്ള ചോദ്യം നിരോധിച്ചിരിക്കുന്നു. ഒരു ഐഫോണില്‍ നമ്മുടെ വിവാഹ ദിനം ഒതുക്കണം എന്ന എന്റെ ആശയത്തെ മുഴുവനായി പൊളിച്ചടുക്കി ഈ പരുവത്തില്‍ എത്തിച്ച സഹധര്‍മ്മിണിക്ക് ഒരു വലിയ കൈയ്യടി എന്നായിരുന്നു കുറിപ്പ്.

റീബാ എന്ന് വിളിച്ച് അമ്മയ്ക്ക് അരികിലേക്ക് ചെല്ലുന്ന അമനാണ് വീഡിയോയില്‍. അവളെവിടെ എന്ന് ചോദിച്ചപ്പോള്‍ റൂമിലുണ്ട് എന്നായിരുന്നു അമ്മയുടെ മറുപടി. അമന്‍ ഒരു ഇമോഷണല്‍ പേഴ്‌സണാണ്. എല്ലാവരെയും നന്നായി കെയര്‍ ചെയ്യാറുണ്ട്. അത് എനിക്കും കിട്ടുന്നുണ്ട്. അതായിരിക്കും ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചത് എന്നായിരുന്നു റീബ പറഞ്ഞത്.
എന്റെ ജീവിതത്തില്‍ വളരെ സ്‌പെഷലായിട്ടുള്ളൊരു സമയത്ത് എന്റെ ഗൈഡായിരുന്നു. ഇങ്ങനെയൊക്കെ നമുക്ക് ജീവിതത്തെ കാണാം, കൊണ്ടുപോവാം, മാറി ചിന്തിക്കാം എന്ന് പഠിപ്പിച്ച് തന്ന വ്യക്തി കൂടിയാണെന്നായിരുന്നു റീബയെക്കുറിച്ച് അമന്‍ പറഞ്ഞത്. ഞാന്‍ കുറച്ച് ചൈല്‍ഡിഷാണ്. അങ്ങനെ എല്ലാവരുമായി കൂട്ടാവുന്ന ആളല്ല ഞാന്‍. എന്നാല്‍ അമനുമായി പെട്ടെന്ന് കൂട്ടായെന്നും റീബ വ്യക്തമാക്കിയിരുന്നു.
എന്തുകൊണ്ടാണ് മൂകാംബികയില്‍ വെച്ച് വിവാഹിതരായത് എന്നതിനെക്കുറിച്ചും ഇരുവരും വിശദീകരിച്ചിരുന്നു. മൂകാംബികയിലേക്ക് വരണമെന്ന് നേരത്തെ ഞാനും സുഹൃത്തും പ്ലാന്‍ ചെയ്തിരുന്നു. കുറേ പ്ലാനിംഗൊക്കെ നടന്നെങ്കിലും അത് നടക്കാതെ പോയി. ആദ്യമായിട്ട് വരാനായത് ഇങ്ങനെയൊരു അവസരത്തില്‍. എന്തോ ഒരു വിളി കിട്ടി. അങ്ങനെയാണ് വന്നതെന്നായിരുന്നു റീബ പറഞ്ഞത്. ട്രിപ്പായല്ല, റീബയുടെ കല്യാണമായി തന്നെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു സുഹൃത്ത് പറഞ്ഞത്. എന്നെങ്കിലുമൊരു കല്യാണം കഴിക്കുകയാണെങ്കില്‍ അത് മൂകാംബികയില്‍ വെച്ചാവണമെന്ന് ആഗ്രഹിച്ചിരുന്നു എന്നായിരുന്നു അമന്‍ പറഞ്ഞത്.
അത്രയും ഇമോഷണലായിട്ടുള്ളൊരാള്‍ എങ്ങനെയാണ് കാര്യങ്ങളെല്ലാം മറക്കുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം. ശരിയാണ്, ചില സംഭവങ്ങളൊക്കെ മറക്കാന്‍ ഞാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നായിരുന്നു അമന്റെ മറുപടി. വീഡിയോ കണ്ടപ്പോള്‍ എവിടെയോ ഒരു വേദന എന്ന് പറഞ്ഞ ആള്‍ക്കും അമന്‍ മറുപടി നല്‍കിയിരുന്നു. ആദ്യം എനിക്കും പെയ്‌നാണ്. പിന്നെയൊരു ട്രോമയാണ്, അത് എന്നെ അസ്വസ്ഥനാക്കാറുണ്ട്. എല്ലാം നോര്‍മലായത് ഞങ്ങള്‍ ഒന്നിച്ച് ജീവിച്ച് തുടങ്ങിയപ്പോഴാണ്. വിവാഹം കഴിഞ്ഞതോടെ അത് കൂടുതല്‍ മനോഹരമായെന്നുമായിരുന്നു മറുപടി.കാര്യങ്ങള്‍ അറിയാതെയാണ് പലരും തന്നെ വിമര്‍ശിക്കുന്നതെന്ന് നേരത്തെ അമന്‍ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.


Click it and Unblock the Notifications











