നമ്മളുടേത് എന്ന് പറയാൻ ആരെയും നമുക്ക് കിട്ടില്ല, പങ്കാളിയില്ലാത്ത വിഷമം ഇല്ല; തെസ്നി ഖാൻ പറയുന്നു

ജീവിത പങ്കാളിയില്ലാത്തതിനെക്കുറിച്ച് സംസാരിച്ച് നടി തെസ്നി ഖാൻ. പങ്കാളിയില്ലാത്ത വിഷമം എനിക്കുണ്ടായിട്ടില്ല. ഞാൻ ഹാപ്പിയാണ്. ഇത് ഇങ്ങനെ തന്നെ പോട്ടെ. കാരണം ഇതാണ് ഇപ്പോൾ ഏറ്റവും നല്ല ജീവിതം. മാതാപിതാക്കളെ നോക്കി ജീവിക്കുക. അവർക്ക് ശേഷമോ എന്ന് ചിലർ ചോദിക്കും. ദെെവം എന്താണ് വിധിച്ചതെന്ന് നമുക്കറിയില്ല. പോകുന്നിടത്തോളം അങ്ങനെ പോട്ടെ. ജീവിച്ചിരിക്കുമ്പോൾ ഹാപ്പിയായി അങ്ങനെ പോകുക. അതാണ് ഏറ്റവും നല്ലത്. നമ്മളുടേത് എന്ന് പറയാൻ ആരെയും നമുക്ക് കിട്ടില്ല. അത് അറിഞ്ഞ് വിഷമിക്കുന്നതിലും നല്ലത് നമുക്ക് ആരുമില്ലാതിരിക്കുന്നതാണ്. ഇപ്പോൾ തലയ്ക്ക് നല്ല സുഖമാണ്. ഒരു ബോയ്ഫ്രണ്ട് ആയാൽ പോലും നമുക്ക് ടെൻഷനാണ്.

'പിന്നീട് കണ്ടത് പഴയ ഭാനുപ്രിയയെ അല്ല, മുഖത്ത് സന്തോഷമില്ല; മകൾക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്ന്...'
'പിന്നീട് കണ്ടത് പഴയ ഭാനുപ്രിയയെ അല്ല, മുഖത്ത് സന്തോഷമില്ല; മകൾക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്ന്...'

നല്ല സുഹൃത്തുക്കളാണ് ഏറ്റവും നല്ലത്. കോംപ്ലക്സ് വർക്കാകില്ല. ഈ​ഗോ ഉണ്ടാകില്ല. നമ്മളുടേതെന്ന് പറയാൻ ആരെയും മനസിലേക്ക് കൊണ്ട് പോകാത്തതാണ് ഏറ്റവും നല്ലത്. പ്രത്യേകിച്ച് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് ടെൻഷൻ വന്നാൽ നമുക്ക് ഭയങ്കര വിഷമമായിരിക്കും. അത് മുഖത്തെ ബാധിക്കും. അഭിനയത്തെ ബാധിക്കും. സത്യത്തിൽ ഞാൻ മിണ്ടാതിരിക്കുന്ന ആളാണെന്നും തെസ്നി ഖാൻ പറഞ്ഞു. മെെൽസ്റ്റോൺ മേക്കേർസിൽ സംസാരിക്കുകയായിരുന്നു നടി.

Thesni Khan

അഭിനയ രം​ഗത്ത് വർഷങ്ങളായി തുടരുന്ന തെസ്നി ഖാൻ പല തരത്തിലുള്ള റോളുകൾ ചെയ്തിട്ടുണ്ട്. അമ്മയും സഹോദരിയും അവരുടെ മക്കളും അടങ്ങുന്നതാണ് തെസ്നി ഖാന്റെ കുടുംബം. എന്റെ സഹോദരി നല്ല രീതിയിൽ കല്യാണം കഴിച്ചു. തൊടുപുഴയിലാണ്. നല്ല ഭർത്താവാണ്. മൂന്ന് മക്കളുണ്ട്. അവൾക്ക് നല്ല ജീവിതമാണ്. എനിക്കും സന്തോഷം തന്നെയാണ് ഇപ്പോൾ. ‌ടെൻഷനൊന്നുമില്ല. നല്ല രീതിയിൽ ജീവിക്കുന്നു. കല്യാണം കഴിച്ചാലേ ഒരു പെണ്ണിന് ജീവിക്കാൻ പറ്റൂയെന്ന് വെറുതെ തോന്നുകയാണ്. സിനിമയിലേക്ക് വന്ന സമയത്ത് 18, 19 വയസിൽ കല്യാണം നിർബന്ധമാണ്. പക്ഷെ ആ സമയത്ത് ബാധ്യതകളൊക്കെയുണ്ടായത് കൊണ്ട് ഈ ഇൻഡസ്ട്രിയിൽ തന്നെ നിന്നു. പ്രൊപ്പോസലും കാര്യങ്ങളും വന്നിരുന്നെന്നും തെസ്നി ഖാൻ പറഞ്ഞിട്ടുണ്ട്.

Read more about: Thesni Khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X