തന്‍വിയുടെ പേര് പറയാതെ സിന്ധു! അമ്മയ്ക്ക് എന്തിനും വിളിക്കാം! പറ്റുന്നത് ചെയ്ത് കൊടുക്കുമെന്ന് മറുപടി

അമ്മയുമായി സ്വരച്ചേര്‍ച്ചയിലല്ല സിന്ധു കൃഷ്ണയും മക്കളും. ഭര്‍ത്താവിന്റെ മരണത്തോടെ താന്‍ ഒറ്റയ്ക്കായെന്നും, വിളിക്കാന്‍ പോലും ആരുമില്ല എന്നുമായിരുന്നു അമ്മൂമ്മ തന്‍വിയോട് പറഞ്ഞത്. ഫാമിലി വ്‌ളോഗുമായി സജീവമായ സിന്ധു കൃഷ്ണയുടെ വീഡിയോയില്‍ ഒന്നും അമ്മയെ കാണാനില്ലല്ലോ എന്ന ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു. തന്‍വി നാട്ടിലെത്തിയതിന് ശേഷമായി പങ്കുവെച്ച വീഡിയോയും, അതിന് മറുപടിയുമായി അഹാനയും എത്തിയതോടെയായിരുന്നു കുടുംബത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ച് പുറംലോകം അറിഞ്ഞത്. രണ്ട് മക്കളുമായി അകല്‍ച്ചയാണെന്നും, അവര്‍ ഫോണില്‍ വരെ ബ്ലോക്ക് ചെയ്തുവെന്നുമാണ് അമ്മൂമ്മ പറഞ്ഞത്.

ഭര്‍ത്താവിന്റെ കാര്യങ്ങളെല്ലാം അവര്‍ പെര്‍ഫെക്റ്റായാണ് നോക്കിയത്. രണ്ടുമൂന്ന് വര്‍ഷം മുന്‍പ് വരെ സിന്ധു എന്റെ കാര്യങ്ങളും നോക്കിയിരുന്നു. ഡാഡിയോട് എന്നെക്കുറിച്ച് വളരെ മോശമായി വരെ അവര്‍ സംസാരിച്ചതായി അറിഞ്ഞിരുന്നു. ഈ സ്ത്രീ ചത്തിരുന്നെങ്കില്‍ ഡാഡിയെ ഇങ്ങോട്ട് കൊണ്ടുവരാമായിരുന്നു എന്നാണ് പറഞ്ഞത്. ആശുപത്രി വിസിറ്റിന് ശേഷമായി ഫ്രൂട്ട്‌സൊക്കെ വാങ്ങിക്കൊടുക്കുമ്പോള്‍ അമ്മൂമ്മയ്ക്ക് കൊടുക്കരുതെന്ന് അവര്‍ പറഞ്ഞ് വിടും. ഹോംനഴ്‌സ് അതുപോലെ തന്നെ എന്നോട് പറയും. എന്നാല്‍ അദ്ദേഹം എല്ലാം എനിക്ക് തന്നാണ് കഴിക്കാറുള്ളതെന്നുമായിരുന്നു അമ്മൂമ്മ പറഞ്ഞത്. നീണ്ട ഇടവേളയ്ക്ക് ശേഷമായി വ്‌ളോഗ് പങ്കുവെച്ചപ്പോള്‍ സിന്ധു കൃഷ്ണയും അമ്മയെക്കുറിച്ചും, തന്‍വിയെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു.

Sindhu Krishna reply to her mother
Photo Credit: Sindhu Krishna / Instagram

അമ്മയും തന്‍വിയും സന്തോഷത്തോടെയിരിക്കണം. എന്തെങ്കിലും എമര്‍ജന്‍സി വന്നാല്‍ ഏത് സമയത്താണെങ്കിലും എന്നെ വിളിക്കാം. എന്നെക്കൊണ്ട് പറ്റുന്നതാണെങ്കില്‍ ഞാന്‍ ചെയ്ത് കൊടുക്കുന്നതായിരിക്കും. ഞാന്‍ അയച്ച ജോലിക്കാരിയായിരുന്നു അവിടെയുണ്ടായിരുന്നത്. അവരൊക്കെ വന്നില്ലേ, എല്ലാം ഓക്കെയല്ലേ എന്നായിരുന്നു രാവിലെ അവരുടെ കോള്‍ വന്നപ്പോള്‍ ഞാന്‍ ചോദിച്ചത്. ചേച്ചി ഞാന്‍ ഇന്ന് പോവുകയാണെന്നായിരുന്നു അവര്‍ എന്നോട് പറഞ്ഞത്. അവരൊക്കെ ഇന്ന് വന്നിട്ടല്ലേയുള്ളൂ. രണ്ട് ദിവസം കഴിഞ്ഞ് പോയാല്‍ പോരേ എന്ന് ചോദിച്ചിരുന്നു. പോവരുതെന്ന് ഞാന്‍ അപേക്ഷിച്ചിട്ടും കേട്ടില്ല അവര്‍ നിന്നില്ല പോയി. അതിന്റെ കാരണം പറയാന്‍ എനിക്ക് താല്‍പര്യമില്ല. അതിന് ശേഷം അവര്‍ തന്നെ എല്ലാം മാനേജ് ചെയ്തു.

ഞാന്‍ എല്ലാം മോണിറ്റര്‍ ചെയ്യുന്നുണ്ടായിരുന്നു. ഈയൊരു വിഷയം ഞാന്‍ ടച്ച് ചെയ്യാന്‍ പാടില്ല എന്നായിരുന്നു. പക്ഷേ, വീഡിയോ കാണുന്നവരെല്ലാം നിങ്ങളെന്താണ് ഇതേക്കുറിച്ച് ഒന്നും പറയാത്തതെന്നൊക്കെ ചോദിക്കും. എനിക്ക് സമാധാനം വേണം. അവര്‍ക്കും സമാധാനം വേണം. എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ കഴിയണം എന്നേ എനിക്ക് പറയാനുള്ളൂ. എനിക്കിപ്പോള്‍ 55 വയസായി. ഇന്ത്യക്കാരുടെയൊരു ചിന്താഗതിയൊക്കെ വെച്ച് 70 വരെയൊക്കെ പോവണം എന്നാണ്. ഇനി ആകെയുണ്ടാവുന്നതൊരു 15 വര്‍ഷം. അതിന്റെ വണ്‍ തേര്‍ഡ് എന്നത് ഉറക്കവും, വിശ്രമവുമൊക്കെയാണ്. വളരെ കുറച്ച് സമയമാണ് നമ്മളെന്തെങ്കിലും ചെയ്യുന്നത്. ഇനിയുള്ള കാലം സന്തോഷത്തോടെയും, സമാധാനത്തോടെയും ജീവിക്കണം. അമ്മയ്ക്ക് എപ്പോള്‍ ആവശ്യം വന്നാലും ഞാന്‍ കാണും.

കാലം കഴിയുമ്പോള്‍ ഞങ്ങളെല്ലാം ഒന്നിച്ചേക്കും. അങ്ങനെയാണല്ലോ പൊതുവെ. ഇത്തരം വിഷയങ്ങളൊന്നും സോഷ്യല്‍മീഡിയയിലൂടെ സംസാരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ, പറയാതെ ഇരിക്കാനും വയ്യ. സിന്ധു എന്താണ് അതേക്കുറിച്ച് മാത്രം സംസാരിക്കാത്തതെന്നുള്ള ചോദ്യങ്ങള്‍ വരും. ഇനിയങ്ങോട്ട് വ്‌ളോഗുമായി സജീവമാവാനുള്ള തീരുമാനത്തിലാണ് താന്‍ എന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. അഹാനയെ അനാവശ്യമായി വിമര്‍ശിക്കുന്നവര്‍ക്കും അവര്‍ മറുപടി ന്ല്‍കിയിരുന്നു. എല്ലാ വീട്ടിലും അമ്മു എന്ന ടാഗ് ലൈന്‍ ഞങ്ങളായിട്ടല്ല ഉണ്ടാക്കിയത്. അത് ആളുകള്‍ തന്നെ കൊടുത്തതാണ്. എന്തൊക്കെ പറഞ്ഞാലും എന്റെ കൂടെ എന്നും അമ്മു വേണം എന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X