അഭിനയത്തിലേയ്ക്ക് വരാന്‍ നഴ്‌സിംഗ് പഠിക്കാന്‍ പേയി, ജോലിയും കിട്ടി, നായികയായതിനെ കുറിച്ച് ഹരിത
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് ഹരിത ജി നായര്‍. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. കാസ്തൂരിമാനില്‍ നായികയായിരിന്നില്ലെങ്കില്‍ കൂടിയും ശ്രീക്കുട്ടി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയില്‍ മികച്ച രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. കസ്തൂരിമാനിന് ശേഷം സിനിമയില്‍ നിന്നും നടിയ്ക്ക് അവസരം ലഭിച്ചിരുന്നു. കാര്‍ബണ്‍,ഒരു പക്കാ നാടന്‍ പ്രേമം എന്നി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത തിങ്കള്‍ക്കലമാന്‍ എന്ന പരമ്പരയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സീരിയല്‍ അവസാനിച്ചിട്ടുണ്ട്. ഹരിത ആദ്യമായി നായികയായി എത്തിയ പരമ്പരയാണ് ഇത്. റെയ്ജന്‍ രാജന്‍ ആയിരുന്നു നായകന്‍. രാഹുല്‍-കീര്‍ത്തി കോമ്പോ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍സ് പേജുകളും ഇവര്‍ക്കുണ്ട്. സീരിയല്‍ അവസാനിച്ചിട്ടും കീര്‍ത്തിയും രാഹുലും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. ഇവരുടെ പഴയ റീല്‍സും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ഹരിതയുടെ വാക്കുകളാണ്. നഴ്‌സിംഗ് രംഗത്ത് നിന്ന് അഭിനയത്തിലേയ്ക്ക് എത്തിയതിനെ കുറിച്ചാണ് നടി പറയുന്നത്. സ്വാസിക അവതരിപ്പിക്കുന്ന റെഡ്കാര്‍പെറ്റ് ഷോയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹരിതയ്‌ക്കൊപ്പം റെയ്ജനും ഉണ്ടായിരുന്നു. അഭിനയത്തിലേയ്ക്ക് വരാന്‍ വേണ്ടിയാണ് നഴ്‌സിംഗിന് പോയതെന്നാണ് നടി പറയുന്നത്.

ഹരിതയുടെ വാക്കുകള്‍ ഇങ്ങനെ...' ചെറുപ്പം മുതലെ അഭിനയത്തോടായിരുന്നു താല്‍പര്യം. എന്നാല്‍ അച്ഛന് തനിക്കൊരും ജോലി വേണമെന്നായിരുന്നു. പഠിച്ചൊരു ജോലി കിട്ടിയതിന് ശേഷം എന്റെ ഇഷ്ടത്തിന് എന്ത് വേണോ ചെയ്‌തോളാന്‍ അനുവാദം തന്നു'.
' പ്ലസ്ടു കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ജോലി ലഭിക്കുന്ന ഒരു കോഴ്‌സായിരുന്നു അന്വേഷിച്ചത്. അപ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തിയത് എഞ്ചിനിയറിംഗും നഴ്സിംഗ് ആയിരുന്നു . അങ്ങനെ നഴ്‌സിംഗ് പഠിക്കാന്‍ ചേര്‍ന്നു' ഹരിത പറഞ്ഞു.

'എന്നാല്‍ പഠനം പൂര്‍ത്തിയാക്കിപ്പോഴാണ് ജോലി കിട്ടണമെങ്കില്‍ എക്‌സ്പീരിയന്‍സ് വേണമെന്ന് അറിഞ്ഞത്. പിന്നീട് ജോലി ചെയ്തു. എക്‌സ്പീരിയന്‍സ് നേടിയതിന് ശേഷം അച്ഛനോട് തന്റെ അഭിനയമോഹത്തെ കുറിച്ച് വീണ്ടും പറഞ്ഞു. അതോടെ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു'.
'ജോലി ചെയ്ത് ശമ്പളമൊക്കെ കിട്ടുമ്പോള്‍ മനസ് മാറുമെന്നാണ് വിചാരിച്ചത്. എന്നാല്‍ അപ്പോഴും തന്റെ അഭിനയമോഹം പോയിട്ടില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ എന്റെ ആഗ്രഹം സമ്മതിക്കുകയായിരുന്നു' താരം കൂട്ടിച്ചേര്‍ത്തു.

സീരിയലില്‍ എത്തിയതിനെ കുറിച്ചും ഹരിത ഷോയില്‍ പറയുന്നുണ്ട്. 'ഒരു റിയാലിറ്റി ഷോയിലൂടെയാണ് കസ്തൂരിമാനില്‍ എത്തുന്നത്. അതിന് ശേഷം ഉണ്ണിമായ എന്നൊരു മിനിസീരീസ് ചെയ്തു. അതിന് ശേഷമാണ് തിങ്കള്‍ക്കലമാനിലേയ്ക്കുള്ള വിളി വരുന്നത്. ചാനലില്‍ നിന്ന് നേരിട്ട് വിളിക്കുകയായിരുന്നു' സീരിയല്‍ പ്രവേശനത്തെ കുറിച്ച് ഹരിത വ്യക്തമാക്കി.
രാഹുല്‍ കീര്‍ത്തി കോമ്പോ പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്ന് സംശയത്തോടെയാണ് തുടക്കത്തില്‍ ചെയ്തതെന്നും ഹരിതയും റെയ്ജനും
അഭിമുഖത്തില്‍ പറഞ്ഞു. ജനങ്ങള്‍ സ്വീകരിച്ചതിലുള്ള സന്തോഷം ഒരിക്കല്‍ കൂടി
പങ്കുവെച്ചു.
Recommended Video

ആത്മസഖി എന്ന പരമ്പരയിലൂടെയാണ് റെയ്ജന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്.സത്യ എന്ന പൊലീസ് കഥാപാത്രത്തെയെയാണ് നടന്‍ അവതരിപ്പിച്ചത്. സീരിയല്‍ അവസാനിച്ചിട്ടും ആ കഥാപാത്രത്തിന്റെ പേരില്‍ നടനെ തിരിച്ചറിയുന്നവരുണ്ട്. ബൈജു ദേവരാജ് സംവിധാന ചെയ്ത മകള്‍ എന്ന പരമ്പരയിലൂടെയാണ് റെയ്ജന്‍ സീരിയലില്‍ എത്തുന്നത്. മിനിസ്‌ക്രീനിലെ പൃഥ്വിരാജ് എന്നാണ് നടനെ അറിയപ്പെടുന്നത്.


Click it and Unblock the Notifications