പ്രണയരംഗം അഭിനയിക്കാന്‍ ബുദ്ധിമുട്ടി നായകനും നായികയും; സീരിയലിലെ ബുദ്ധിമുട്ടുള്ള രംഗത്തെ കുറിച്ച് താരങ്ങൾ
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലാണ് തിങ്കള്‍കലമാന്‍. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയല്‍ ഇരുന്നൂറ്റിയമ്പത് എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വിജയം ആഘോഷിക്കുന്ന വേളയില്‍ സീരിയലിന്റെ പിന്നിലെ രസകരമായ അനുഭവങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് പ്രിയ താരങ്ങള്‍ വന്നിരിക്കുകയാണ്. നായികയും നായകനും മുതല്‍ സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെല്ലാം തങ്ങള്‍ക്ക് അഭിനയിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ സീന്‍ ഏതാണെന്ന് സൂചിപ്പിച്ചിരുന്നു.
ഹരിത ജി നായരും റെയ്ജന്‍ രാജനുമാണ് തിങ്കള്‍കലമാനിലെ നായിക-നായകന്മാരായി അഭിനയിക്കുന്നത്. ഇതുവരെ അഭിനയിച്ചതില്‍ നിന്നും ഏറ്റവും ബുദ്ധിമുട്ടേറിയ രംഗം ഏതാണെന്നുള്ള ചോദ്യത്തിന് പ്രണയാഭ്യര്‍ഥന നടത്തിയ രംഗമാണെന്നാണ് താരങ്ങള്‍ പറയുന്നത്. 'കരഞ്ഞ് കൊണ്ട് ഇഷ്ടം പറയുന്ന സീനുണ്ട്. അതാണ് ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത്. ആ സീന്‍ മാത്രമല്ല, അതില്‍ വേറെയും ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. ചേട്ടന്‍ നേരത്തെ തന്നെ ടെന്‍ഷനില്‍ നില്‍ക്കുകയായിരുന്നു. ഇതിനിടയ്ക്ക് വേണം പ്രണയം തുറന്ന് പറയാന്‍.

സീരിയലിലെ അനുഭവത്തെ കുറിച്ച് നടന്‍ കൃഷ്ണയോടും ചോദ്യം വന്നിരുന്നു. സാധാരണ ഒരു കഥാപാത്രം പോലെയാണ് സീരിയലിന്റെ തുടക്കത്തില്‍ എന്റെ റോള്‍ കാണിച്ചിരുന്നത്. ഒരുപാട് ട്രാന്‍സിഷന്‍ വരുന്ന കഥാപാത്രമാണ് റോഷന്‍ എന്ന് പറയുന്നത്. ആദ്യത്തെ ഒരു നൂറ് എപ്പിസോഡുകള്‍ വളരെ സത്യസന്ധവും സിംപിളുമായ നല്ലൊരു സഹോദരനും നല്ലൊരു മകനുമൊക്കെയായി പോയി. റോഷന്റെ ജീവിതത്തിലേക്ക് ഒരു ട്രാജഡി വന്നപ്പോള്‍ എല്ലാം മാറി മറിഞ്ഞ അവസ്ഥയിലേക്ക് എത്തി. കംപ്ലിറ്റ് റിലേ പോയൊരു കഥാപാത്രമാണ്.

ലഹരി ഉപയോഗിക്കുന്ന ആളാണ് റോഷന്‍. ആ ഒരു മാറ്റം കൊണ്ട് വരാന്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ഒരു കല്യാണ സീനില്‍ ഞാനും ഹരിതയും തമ്മിലുള്ള കോംബിനേഷന്‍ സീന്‍ ആണ്. അതിന് വേണ്ടി ഒത്തിരി ഹാര്‍ഡ് വര്‍ക്ക് ചെയ്യേണ്ടി വന്നിരുന്നു. സംവിധായകന്‍ പറയുന്നത് തന്നെ ഫോളോ ചെയ്ത് ആ കഥാപാത്രത്തെ ഡെവലവ് ചെയ്‌തെടുക്കാന്‍ ഞാന്‍ ശരിക്കും കഷ്ടപ്പെട്ടു. റിഹേഴ്‌സല്‍ ഒന്നും തരാതെ ഒറ്റ ടേക്കില്‍ തന്നെ ഞങ്ങളത് എടുക്കുകയും ചെയ്തിരുന്നു. അതൊരിക്കലും താന്‍ മറക്കില്ലെന്ന് കൃഷ്ണ പറയുന്നു.
അഭിനയിക്കാന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് തോന്നിയത് ഇമോഷണല്‍ രംഗമാണെന്നാണ് സീരിയലിലെ താരങ്ങളെല്ലാം പറയുന്നത്. എന്നാല്‍ ബുദ്ധിമുട്ട് ആയി ഒന്നുമില്ലെന്നാണ് ശാലു മേനോന്‍ പറയുന്നത്. പക്ഷേ മാനസികമായി ഒത്തിരി സങ്കടം തരുന്ന സീനുകള്‍ ഒരുപാടുണ്ട്. അതിപ്പോ ഒന്ന് എന്നല്ല, ഒത്തിരി സ്വീകന്‍സ് അതില്‍ വന്നിട്ടുണ്ട്. പ്രേക്ഷകര്‍ ആ സീനുകള്‍ നോക്കുമ്പോള്‍ തന്നെ അതറിയാന്‍ സാധിക്കും. ഇമോഷണലായിട്ടുള്ള ഒരുപാട് സീനുകള്‍ തിങ്കള്‍ കലമാനില്‍ ഉണ്ടെന്ന് ശാലു പറയുന്നു.


Click it and Unblock the Notifications