എത്ര വർഷമായി ആക്രമിക്കുന്നു?, എല്ലാവരും കൂടി രേണു ചേച്ചിയെ കൊല്ലും, കിച്ചുവിനെ കുറ്റം പറയുന്നില്ലല്ലോ! ‌

ഇപ്പോൾ‌‍ നടക്കുന്ന രേണു-കിച്ചു സുധി വിവാ​​​ദത്തിൽ പ്രതികരിച്ച് റീൽസ് താരം ജാസി. തനിക്ക് വ്യക്തിപരമായി രേണുവിനെ അറിയാമെന്നും കിച്ചുവിനോട് അവർക്കുള്ള സ്നേഹവും കരുതലും താൻ നേരിട്ട് കണ്ട് മനസിലാക്കിയിട്ടുള്ളതാണെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ പുതിയ അഭിമുഖത്തിൽ ജാസി പറഞ്ഞു. എല്ലാവരും ചേർന്ന് ആക്രമിക്കുന്നതിനാൽ രേണു കരച്ചിലാണെന്നും ജാസി പറയുന്നു.

എത്ര വർഷമായി രേണു സുധിയെന്ന് പറഞ്ഞ് ആളുകൾ ആ സ്ത്രീയ ആക്രമിക്കാൻ തുടങ്ങിയിട്ട്. എന്തിനാണ് ഒരാളോട് ഇങ്ങനെ ആളുകൾ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. വ്യക്തിപരമായി എനിക്ക് രേണു ചേച്ചിയെ അറിയാം. ഇത്രത്തോളം ഫെയ്മസ് ആകും മുമ്പ് തന്നെ ഞങ്ങൾ സുഹൃത്തുക്കളാണ്. ദുബായിൽ പെർഫ്യും ഷോപ്പ് നടത്തിയിരുന്ന സമയത്താണ് സൗഹൃ​ദം ആരംഭിക്കുന്നത്.

Renu Sudhi

ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ എല്ലാം വെറും നുണയാണ്. രേണു ചേച്ചി കിച്ചു മോനെ എങ്ങനെയാണ് കാണുന്നതെന്ന് വളരെ വ്യക്തമായി എനിക്ക് അറിയാം. കിച്ചുവിന്റെ സ്വന്തം അമ്മയല്ല. ഒന്നാനമ്മയോ രണ്ടാനമ്മയോ അല്ല മൂന്നാം അമ്മയാണ്. ചേച്ചി മോനെ എങ്ങനയൊണ് നോക്കുന്നതെന്ന് കണ്ട വ്യക്തിയാണ് ഞാൻ. എന്റെ ഫ്രണ്ടാണ് രേണു ചേച്ചിയുടെ ഇപ്പോഴത്തെ മാനേജർ കരിഷ്മ.

അവളുടെ വീട്ടിൽ ഞാനും രേണു ചേച്ചിയുമെല്ലാം ഒത്തുകൂടാറുമുണ്ട്. ആ സമയത്ത് കിച്ചു വിളിക്കുകയും സംസാരിക്കുകയും ആവശ്യത്തിന് ക്യാഷ് രേണു ചേച്ചി ഇട്ട് കൊടുക്കാറുമെല്ലാമുണ്ട്. ഞാൻ കണ്ണ് കൊണ്ട് കണ്ടിട്ടുള്ള കാര്യമാണ്. ആൾക്കാർ കരുതുന്നത് പോലെ ഇരുന്നൂറോ മുന്നൂറോ നാനൂറോ ഒന്നും അല്ല. അത്യാവശ്യ നല്ല സംഖ്യയാണ് രേണു ചേച്ചി ഇട്ട് കൊടുക്കാറുണ്ടായിരുന്നത്.

ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ ക്യാഷ് ഇട്ട് കൊടുക്കുക മാത്രമല്ല. എന്ത് ആവശ്യത്തിനാണ് ആ പണം ഉപയോ​ഗിക്കുന്നത് എന്ന് കൂടി ചോ​ദിക്കണമെന്ന് ഞങ്ങൾ ചേച്ചിയോട് പറയാറുണ്ട്. കുട്ടികൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ ഇട്ട് കൊടുത്താൻ പണം മിസ് യൂസ് ചെയ്യുമെന്നും ഞാൻ ചേച്ചിയോട് പറഞ്ഞിരുന്നു. അപ്പോഴെല്ലാം ചേച്ചി പറഞ്ഞത് കിച്ചു അങ്ങനെ പോകുന്ന കുട്ടിയല്ലെന്നാണ്.

ഇത്രയും വിവാദങ്ങൾ നടക്കുമ്പോഴും ചേച്ചി കിച്ചുവിനെ കുറ്റം പറയുന്നില്ലല്ലോ. ആരെങ്കിലും പണം കൊടുത്ത് നിർബന്ധിച്ച് കിച്ചുവിനെ കൊണ്ട് പറയിപ്പിക്കുന്നതാകും എന്നാണ് ചേച്ചി പറയുന്നത്. ഞാൻ ചേച്ചിയെ വിളിച്ചിരുന്നു. ഭയങ്കര സങ്കടത്തിലാണ് കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. എനിക്ക് തോന്നുന്നത് എല്ലാവരും കൂടി ഓരോന്ന് പറഞ്ഞ് പറഞ്ഞ് രേണു ചേച്ചിയെ കൊല്ലുമെന്നാണ്.

Renu Sudhi

അവർ അതുപോലെ‌യാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. എന്തിനാണ് ഇവർ ഇതൊക്കെ ചെയ്യുന്നതെന്ന് മനസിലാവുന്നില്ലെന്നും ജാസി പറയുന്നു. അച്ഛന്റെ പങ്കാളികൾ കാരണം താൻ ഒരുപാട് ഒറ്റപെടൽ അനുഭവിച്ചിട്ടുണ്ടെന്നും ലഹരിക്ക് അടിമപ്പെടുന്ന സാഹ​ചര്യം വരെ ഉണ്ടായിട്ടുണ്ടെന്നുമാണ് കിച്ചു വെളിപ്പെടുത്തിയത്. മാത്രമല്ല അച്ഛൻ മരിച്ച സമയത്ത് രേണുവിന്റെ കുടുംബം ചെയ്ത പ്രവൃത്തികൾ തന്നെ കൂടുതൽ തളർത്തിയെന്നും കിച്ചു വെളിപ്പെടുത്തിയിരുന്നു.

കിച്ചുവിന്റെ ആരോപണങ്ങൾ എല്ലാം രേണു തള്ളിക്കളയുകയാണ് ചെയ്തത്. മാത്രമല്ല ആരോ പണം കൊടുത്ത് കിച്ചുവിനെ കൊണ്ട് നിർബന്ധിച്ച് പറയിപ്പിക്കുന്നതാണെന്നും രേണു പറഞ്ഞിരുന്നു. ദുബായിൽ പ്രമോഷനായി രേണു പോയ സമയത്തായിരുന്നു കിച്ചുവിന്റെ വെളിപ്പെടുത്തൽ.

മൂന്നാനമ്മയ്ക്കും കുടുംബത്തിനും എതിരെ സംസാരിച്ചതുകൊണ്ട് ഇനി സഹോദരൻ റിതുലിനെ തനിക്ക് കാണാൻ കഴിയുമോയെന്ന് അറിയില്ലെന്ന ആശങ്കയും കിച്ചു പങ്കുവെച്ചിരുന്നു. പഠനത്തിന് ഇടയിൽ യുട്യൂബ് വ്ലോ​ഗിങ് വഴിയും തന്റെ ചിലവിനുള്ള വരുമാനം കിച്ചു കണ്ടെത്തുന്നുണ്ട്. രേണു ഇപ്പോൾ ലക്ഷങ്ങളാണ് മാസം സമ്പാദിക്കുന്നത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X