അശ്വിന്റെ പേരിൽ ഇഷാനിയെ കുറ്റപ്പെടുത്തി, പ്രതികരിച്ച് സിന്ധു കൃഷ്ണ; പക്ഷെ പതിവായപ്പോൾ...

സോഷ്യൽ മീഡിയയിൽ ദിയ കൃഷ്ണയുടെ കുടുംബത്തെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. കുറച്ച് നാളുകളായി താര കുടുംബത്തിന് നേരെ ഹേറ്റ് കമന്റ്സ് കുറവായിരുന്നു. നേരത്തെ പലപ്പോഴും വിവാദത്തിലായിരുന്നെങ്കിലും ദിയ കൃഷ്ണയെ ജീവനക്കാരികൾ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിന് ശേഷവും ദിയ അമ്മയായ ശേഷവും ജനപ്രീതി കുത്തനെ കൂടി. എന്നാൽ വീണ്ടും വിവാദത്തിലായിരിക്കുകയാണ് താര കുടുംബം.

മരുമകനായ അശ്വിൻ ​ഗണേശിനെ സിന്ധു കൃഷ്ണ അപമാനിച്ചു എന്ന ആരോപണമാണ് വിവാദ വിഷയം. കഴിഞ്ഞ ദിവസം ദിയ കൃഷ്ണ വീട്ടിൽ ചിക്കൻ കറി പാചകം ചെയ്തു. ചിക്കൻ കാൽ തികയാതെ വന്നപ്പോൾ മൂത്ത കുട്ടിക്ക് ചിക്കൻ കാൽ വേണ്ടെന്ന് സിന്ധു കൃഷ്ണ പറഞ്ഞു. അശ്വിൻ കറി വിളമ്പിത്തരാൻ കാത്ത് നിൽക്കവെ സിന്ധു കൃഷ്ണ കറി വിളമ്പി സ്വയം കഴിക്കുകയും ചെയ്തു. ഇതാണ് വ്യൂവേർസിന് ഇഷ്ടപ്പെടാതിരുന്നത്.

Sindhu Krishna

അശ്വിന് ഭാര്യ വീട്ടിൽ ഒട്ടും ബഹുമാനം ലഭിക്കുന്നില്ലെന്നാണ് വിമർശനം. പല വിഷയങ്ങൾ ഈ വാദത്തിന് ആക്കം കൂട്ടാൻ നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നുണ്ട്. സാമ്പത്തികമായി ദിയയേക്കാൾ താഴെയാണ് അശ്വിൻ. ഈ വ്യത്യാസം അശ്വിനോട് ദിയയുടെ കുടുംബം കാണിക്കുന്നു എന്നാണ് ആരോപണം. എന്നാൽ വിമർശനങ്ങളെ ദിയ തള്ളിക്കളഞ്ഞു. തന്റെ ഭർത്താവിനെ അമ്മ സ്വന്തം മകനെ പോലെയാണ് കാണുന്നതെന്നും ആ സ്വാതന്ത്രത്തോടെയാണ് സംസാരിച്ചതെന്നും ദിയ പറയുന്നു.

വിവാദത്തിൽ സിന്ധു കൃഷ്ണ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുമ്പൊരിക്കൽ ദിയയുടെ അനുജത്തി ഇഷാനി കൃഷ്ണ അശ്വിനെ അവ​ഗണിച്ചു എന്ന ആരോപണം വന്നിരുന്നു. അശ്വിന്റെയും ദിയയുടെയും വിവാഹം തീരുമാനിച്ച സമയത്തായിരുന്നു ഇത്. ബ്രെെഡൽ ഷവർ ഇവന്റിന് അശ്വിൻ വന്നപ്പോൾ ഇഷാനി കൃഷ്ണ അശ്വിന്റെ മുഖത്ത് പോലും നോക്കാതെ അവ​ഗണിച്ചു എന്നായിരുന്നു കുറ്റപ്പെടുത്തൽ. കമന്റുകൾ തുടരെ വന്നതോടെ സിന്ധു കൃഷ്ണ അന്ന് ഇഷാനിക്ക് വേണ്ടി സംസാരിച്ചു.

Sindhu Krishna  Aswin Ganesh

ഒന്നിന് പിറകെ ഒന്നായി ഇങ്ങനെയുണ്ടോ ഹേറ്റ് അത് കണ്ടിട്ട് എനിക്ക് ഇറിറ്റേറ്റിം​ഗ് ആയി. ഓസിയുടെ (ദിയ കൃഷ്ണ) കല്യാണവുമായി ബന്ധപ്പെട്ട് ഒരു പ്രോ​ഗ്രാമുകൾ വരും. ഒരുപാട് വീഡിയോകളും വരും. ചിലരെങ്കിലും എല്ലാത്തിലും നെ​ഗറ്റീവ് കാണും. ഒരാളെ ടാർ​ഗെറ്റ് ചെയ്യുന്നു. നിങ്ങൾക്ക് അവരെക്കുറിച്ച് അറിയുക പോലുമില്ല. ആ പാവം കൊച്ചിനെ നിങ്ങൾക്കറിയില്ല. സോഷ്യൽ മീഡിയയിൽ കാണുന്നത് വെച്ചാണ് നിങ്ങൾ ജഡ്ജ് ചെയ്യുന്നത്. അത് ദുഖകരമാണ്. അവൾക്ക് വല്ലാത്ത വിഷമമായി.

അവൾ പ്ലാൻ ചെയ്ത് അറേഞ്ച് ചെയ്ത പ്രോ​ഗ്രാമാണ്. ഇഷാനിക്ക് വളരെ വിഷമമായി. ബ്രെെഡൽ ഷവർ ഓസിക്ക് മറക്കാൻ പറ്റാത്ത ദിവസമായിരിക്കാൻ വേണ്ടി ഇഷാനി ഒരുപാട് പ്രയത്നിച്ചതാണെന്നും അന്ന് സിന്ധു കൃഷ്ണ പറഞ്ഞു. എന്നാൽ ഇത്തവണ സിന്ധു കൃഷ്ണ പ്രതികരിച്ചിട്ടില്ല. തുടരെ ഇത്തരം വിമർശനങ്ങൾ വരുന്നതിനാൽ സിന്ധു വിഷയം അവ​ഗണിക്കുകയാണ്. ദിയ മാത്രമാണ് വിഷയത്തിൽ ഇതുവരെ പ്രതികരിച്ചത്. യൂട്യൂബ് ചാനലിലൂടെ വീട്ടമ്മമാരുടെ പ്രിയങ്കരിയായി മാറിയ ആളാണ് സിന്ധു കൃഷ്ണ. മക്കൾ നാല് പേരും വൻ ജനശ്രദ്ധ ലഭിക്കുന്ന ഇൻഫ്ലുവൻസേർസ്. അഹാന നടിയാണെങ്കിലും സിനിമയിൽ സജീവമല്ല. ഇഷാനി കൃഷ്ണ നായികയായെത്തുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആശകൾ ആയിരം എന്നാണ് സിനിമയുടെ പേര്. കാളിദാസ് ജയറാം ആണ് ചിത്രത്തിലെ നായകൻ.

Read more about: diya krishna ishaani krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X