മേക്കോവറിലൂടെ ഞെട്ടിച്ച് അപര്‍ണ തോമസ്! ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍! ഇതെങ്ങനെ ഈ മാറ്റമെന്ന് ആരാധകര്‍

അവതാരകയായും അഭിനേത്രിയായും പ്രേക്ഷകര്‍ക്ക് പരിചിതയാണ് അപര്‍ണ തോമസ്. എയര്‍ഹോസ്റ്റ്‌സ് ജോലി ഉപേക്ഷിച്ചായിരുന്നു അപര്‍ണ കണ്ടന്റ് ക്രിയേഷനിലേക്ക് തിരിഞ്ഞത്. ഇത് ഞാന്‍ ആസ്വദിച്ച് ചെയ്യുന്ന ജോലിയാണെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ചില പ്രശ്‌നങ്ങള്‍ കാരണം ആദ്യത്തെ ചാനല്‍ ഒഴിവാക്കിയതും പിന്നീട് മറ്റൊരു ചാനല്‍ തുടങ്ങിയതുമെല്ലാം പ്രേക്ഷകരെ അറിയിച്ചിരുന്നു. തുടക്കത്തില്‍ സ്ഥിരമായി വീഡിയോയും റീല്‍സുമെല്ലാം പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് അപ്രത്യക്ഷയാവുകയായിരുന്നു. ആഗ്രഹിച്ചത് പോലെയൊരു ഫ്‌ളാറ്റ് സ്വന്തമാക്കിയ സന്തോഷമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

പ്രമോഷനും, അവതരണവുമൊക്കെയായി ആക്ടീവാണ് അപര്‍ണ. ഇന്‍സ്റ്റഗ്രാമിലൂടെയായി അങ്ങനെയുള്ള വിശേഷങ്ങളെല്ലാം പങ്കിടുന്നുണ്ട്. ഞാന്‍ ഉപയോഗിച്ച് റിസല്‍ട്ട് കിട്ടിയ പ്രൊഡക്ടുകള്‍ മാത്രമേ പ്രമോട്ട് ചെയ്യാറുള്ളൂവെന്ന് അവര്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു. പുതുവര്‍ഷം പിറന്നതിന് മുന്നോടിയായി വീണ്ടും ബാലിയില്‍ പോയ വിശേഷവും അപര്‍ണ പോസ്റ്റ് ചെയ്തിരുന്നു. ഗ്ലാമറസായുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. എനിക്കേറെ പ്രിയപ്പെട്ട ഡിജെ പരിപാടി നേരില്‍ കാണാന്‍ കഴിഞ്ഞു. പുതുവര്‍ഷത്തെ വരവേല്‍ക്കാനും, 2025 നോട് ബൈ പറയാനും ഏറ്റവും നല്ലതായിരുന്നു ഇത്. അപര്‍ണയുടെ ലുക്ക് ചേഞ്ചിനെക്കുറിച്ചായിരുന്നു ചോദ്യങ്ങളെല്ലാം.

Aparna Thomas new pics
Photo Credit: Aparna Thomas / Instagram

ഇതെങ്ങനെയാണ് ഈ രൂപമാറ്റം. നന്നായി മെലിഞ്ഞല്ലോ, വര്‍ക്കൗട്ടും ഡയറ്റും പരിചയപ്പെടുത്താമോ തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു പോസ്റ്റുകളുടെ താഴെ വന്നത്. ഞാന്‍ എന്നോട് തന്നെ വിധേയത്വം കാണിക്കും, ഇതാണ് 2026 ല്‍ എന്റെ റെസല്യൂഷന്‍ എന്നും അപര്‍ണ കുറിച്ചിരുന്നു. മേക്കപ്പിനെക്കുറിച്ചും, വസ്ത്രങ്ങളെക്കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങളിലെല്ലാം കൃത്യമായി പ്രതികരിച്ച അപര്‍ണ ഫിറ്റ്‌നസ് ജേണിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വൈകാതെ ഈ വീഡിയോ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പഴയത് പോലെ വ്‌ളോഗും ചെയ്തൂടേയെന്നുള്ള ചോദ്യങ്ങളുമുണ്ട്.

പ്രണയവിവാഹത്തിലൂടെ ഒന്നായതാണ് ജീവയും അപര്‍ണയും. വിവാഹം കഴിഞ്ഞ കാലം മുതല്‍ ബേബി പ്ലാനിംഗ് ഇല്ലേ എന്ന ചോദ്യം കേള്‍ക്കുന്നുണ്ട്. അത് തീര്‍ത്തും പേഴ്‌സണലായിട്ടുള്ള കാര്യമാണ്. ആളുകളെന്തിനാണ് ഇതേക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നതെന്ന് അറിയില്ല എന്ന് അപര്‍ണ പറഞ്ഞിരുന്നു. ഒരു കുഞ്ഞ് വന്നാലും എന്റെ ഫസ്റ്റ് പ്രയോറിറ്റി എനിക്ക് തന്നെയായിരിക്കും എന്നും അപര്‍ണ പറഞ്ഞിരുന്നു. ജീവയുടെ ഷോയില്‍ കോആങ്കറായിട്ടായിരുന്നു അപര്‍ണയുടെ വരവ്. അങ്ങനെ തുടങ്ങിയ സൗഹൃദമാണ് പ്രണയമായത്. വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ നേരെ പിടിച്ച് കെട്ടിക്കുകയായിരുന്നു. ഇത്ര പെട്ടെന്ന് വിവാഹം ഞങ്ങള്‍ പ്ലാന്‍ ചെയ്തതല്ല. അവരായിട്ട് കാര്യങ്ങളെല്ലാം തീരുമാനിച്ച് നടത്തുകയായിരുന്നു.

യാത്രകള്‍ ഏറെയിഷ്ടമാണ് അപര്‍ണയ്ക്ക്. പോവുന്ന സ്ഥലത്തിന് പറ്റിയ ഔട്ട്ഫിറ്റുകളാണ് തിരഞ്ഞെടുക്കാറുള്ളത്. അവിടത്തെ സ്ഥലങ്ങളെക്കുറിച്ചും, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചും, കാലാവസ്ഥയെക്കുറിച്ചുമൊക്കെ നേരത്തെ മനസിലാക്കും. അങ്ങനെ എല്ലാ കാര്യങ്ങളും നോക്കിയാണ് ലഗേജ് പാക്ക് ചെയ്യാറുള്ളത്. എന്റെ ഡ്രസിനോട് മാച്ചായി നില്‍ക്കുന്ന ഡ്രസുകളാണ് ജീവയും ഇടാറുള്ളത്. യാത്രയ്ക്കിടയില്‍ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇഷ്ടം പോലെ പകര്‍ത്താറുണ്ട്. നല്ല യാത്രകളുടെ ഓര്‍മ്മകളാണല്ലോ അതൊക്കെ. ആയാസകരമായ ഒരു കാര്യവും ചെയ്യാന്‍ മുതിരാറില്ല യാത്രകളില്‍. അതിനാല്‍ തന്നെ എല്ലാം പരമാവധി ആസ്വദിക്കാനും കഴിയാറുണ്ടെന്നും മുന്‍പൊരു അഭിമുഖത്തില്‍ അപര്‍ണ തുറന്നുപറഞ്ഞിരുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X