ജാസ്മിന്റെ പരാജയത്തിന് കാരണക്കാരന്‍ ആരാണ്? ആദ്യ ദിവസങ്ങളില്‍ ഗെയിം പാളി പോയതിനെ പറ്റി സോഷ്യല്‍ മീഡിയ

ബിഗ് ബോസ് ടൈറ്റില്‍ വിന്നറാവാന്‍ ഏറ്റവും യോഗ്യത ഉണ്ടായിരുന്ന മത്സരാര്‍ഥിയായിരുന്നു ജാസ്മിന്‍ ജാഫര്‍. ഈ സീസണ്‍ ജാസ്മിന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഒന്നോ രണ്ടോ സ്ഥാനം പോലും നേടാന്‍ സാധിക്കാതെ മൂന്നാം സ്ഥാനത്തേക്ക് ജാസ്മിന്‍ ഒതുക്കപ്പെട്ടിരിക്കുകയാണ്.

ഇങ്ങനൊരു തോല്‍വി ജാസ്മിന് കിട്ടേണ്ടതാണോ എന്ന് ചോദിച്ചാല്‍ അല്ലെന്നാണ് പ്രേക്ഷകര്‍ ഒരുപോലെ പറയുന്നത്. ശരിക്കും അവരുടെ പരാജയത്തിന് കാരണമായത് എന്തൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ബിഗ് ബോസ് ആരാധകര്‍. ഇനി വരാന്‍ പോകുന്ന മത്സരാര്‍ഥികള്‍ക്കൊന്നും ഇങ്ങനൊരു സാഹചര്യം ഉണ്ടാവരുതെന്നാണ് ആരാധകന്‍ പറയുന്നത്.

jasmine

അംഗീകരിച്ചാലും ഇല്ലെങ്കിലും. ജാസ്മിന്‍ എന്ന മത്സരാര്‍ഥിയുടെ യഥാര്‍ഥ വില്ലന്‍ - മിസ്റ്റര്‍ ജാഫര്‍ തന്നെയാണ്. ജാസ്മിന്‍ എന്ന മത്സരാര്‍ത്ഥി അവളുടെ ഗെയിം പ്ലാന്‍ നടത്തുന്നതിനിടെ തനിക്ക് ബ്ലോക്ക് ഉണ്ടെന്ന് പറഞ്ഞു ബിഗ് ബോസിനെ വരെ വിശ്വസിപ്പിച്ചു. ജാസ്മിന്റെ ഗെയിം ശരിയല്ല എന്ന് അവള്‍ക്ക് സൂചന നല്‍കാന്‍ തുനിഞ്ഞത് മുതല്‍ തുടങ്ങുന്നു ജാഫറിന്റെ ബിഗ് ബോസ് ഗെയിമിലെ ഇടപെടലും ജാസ്മിന്റെ യാത്രയിലെ വില്ലനാവലും.

പതിവിലും വിപരീതമായി ബിഗ് ബോസ് വീട്ടിലെ ഒരാള്‍ക്ക് അസുഖം ആണെന്ന് പറഞ്ഞു വീട്ടില്‍ നിന്ന് ഫോണ്‍ കണക്ട് ചെയ്യാന്‍ അവസരം കൊടുത്ത ബിഗ് ബോസ് പക്ഷെ അത് എയര്‍ ചെയ്തു ടിആര്‍പി കൂട്ടാന്‍ ശ്രമിക്കും എന്നു മാത്രം ജാഫര്‍ മറന്നു പോയി. ബിഗ് ബോസ് മത്സരത്തിനെ ഇഷ്ട്ടപ്പെടുന്ന ആളെന്ന നിലയില്‍ എനിക്ക് വ്യക്തിപരമായി അന്ന് നഷ്ടപ്പെട്ടതാണ് ജാസ്മിനുമായുള്ള കണക്ഷന്‍. പിന്നീട് ഈ വിഷയം കാരണം ജാസ്മിനെ വെറുത്തവരെയും കാണാന്‍ കഴിഞ്ഞു.

എന്നാല്‍ ആ ഒരു ഫോണ്‍ കോളോട് കൂടെ ജാഫര്‍ ചെയ്തത് സ്വന്തം മകളെ സൈബര്‍ ബുള്ളിയിങ് നടത്താന്‍ ഉള്ള മൗന അനുവാദം കൊടുക്കല്‍ കൂടിയാണ്. സ്വന്തം വീട്ടുകാര്‍ക്ക് ഇഷ്ട്ടം ഇല്ലാത്ത,''സദാചാര''ത്തിനു എതിരായ ഗെയിം കളിക്കുന്ന ജാസ്മിന്‍ എന്ന നറേറ്റിവ് ഉണ്ടാവാന്‍ ആ ഒരൊറ്റ ഫോണ്‍ കോള്‍ കൊണ്ട് സാധിച്ചു.

സ്വന്തം മകള്‍ കളിക്കുന്ന ഗെയിം മോശം ആണെന്ന് വീട്ടുകാര്‍ വിളിച്ചു പറയുമ്പോള്‍ ബാക്കി ഉള്ള പ്രേക്ഷകര്‍ക്ക് ജാസ്മിന്റെ ഗെയിം എന്താണെന്ന് വിലയിരുത്താനുള്ള ചാന്‍സ് പോലും കൊടുക്കാതെ ജാഫര്‍ അവര്‍ക്ക് അങ്ങോട്ട് പറഞ്ഞു കൊടുത്തു. തുടര്‍ന്ന് നടന്ന പല ഇന്റര്‍വ്യൂസിലും തന്റെ മകളുടെ ഗെയിം ശരിയല്ല എന്ന് ജാഫര്‍ വിളിച്ചു പറഞ്ഞു.

രണ്ടാമത് സായ് വൈല്‍ഡ് കാര്‍ഡ് ആയി വരുന്നുണ്ടെന്നറിഞ്ഞു കൊണ്ട് അയാളെ മുന്‍പരിചയം വെച്ച് സ്വാധീനിച്ചു കൊണ്ടും മകള്‍ക്ക് പുറത്ത് നടക്കുന്ന കാര്യം അറിയിക്കാന്‍ ഏര്‍പ്പാട് ചെയ്തു.

jasmine

ബിഗ് ബോസ് വീട്ടിനകത്തു വൈല്‍ഡ് കാര്‍ഡ് ആയി വന്ന ആള്‍ അതിനുള്ളിലെ മത്സരാര്‍ത്ഥിയ്ക്ക് വിവരങ്ങള്‍ പറഞ്ഞു നല്‍കുകയും ബിഗ് ബോസ് അതിനു അവസാന നിമിഷം വരെ മൗന അനുവാദം നല്‍കി എന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്തതോടെ ജാസ്മിന്‍ ബിഗ് ബോസിന്റെ പ്രിയ മത്സരാര്‍ത്ഥി എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നതില്‍ എത്തി കാര്യങ്ങള്‍.

പുറത്തുള്ള വിവരം അറിഞ്ഞ ജാസ്മിന് ഗെയിം ഷിഫ്റ്റ് ചെയ്യാന്‍ മാക്‌സിമം നോക്കി എന്നതില്‍ കവിഞ്ഞു ജാസ്മിന് അത് കൂടുതല്‍ ദോഷം ചെയ്തു എന്നല്ലാതെ മറ്റൊരു ഗുണവും ഉണ്ടാക്കിയില്ല. എന്നാല്‍ ഫോഴ്സ്ഫുളി ഗെയിം മാറ്റുന്ന ജാസ്മിന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കൂടുതല്‍ മോശമായ ഗെയിമര്‍ എന്ന ലേബലാണ് നേടിയത്.

ഗബ്രി ഔട്ട് ആയത് മുതലെടുത്ത് ഗെയിം ഒന്ന് ഗിയര്‍ ചേഞ്ച് ചെയ്തു മുന്നോട്ട് പോകാന്‍ തുനിഞ്ഞപ്പോള്‍ ഇതാ വരുന്നു ജാഫര്‍ക്ക ആളുകള്‍ മറന്ന് തുടങ്ങിയ അഫ്‌സലിനെയും അവന്‍ കൊടുത്ത പാവയെയും കൊണ്ട്. ജാസ്മിന്റെ ഗെയിമില്‍ ഇടപെട്ട് അവളില്‍ നിന്ന് ഗബ്രിയുടെ മാല ഫോട്ടോ ഒക്കെ എടുത്തു മാറ്റി ആ ദിവസത്തെ ഫാമിലി എന്‍ട്രിയ്ക്ക് നല്ല വ്യൂവര്‍ഷിപ്പ് കൊടുത്ത ജാഫര്‍ അതേ സമയത്ത് തന്നെ അഫ്‌സലിനെ വീണ്ടും ബിഗ് ബോസിലേക്ക് വലിചിഴയ്ക്കാനും കാരണമായി.

ബിഗ് ബോസിന് അകത്ത് മാത്രമല്ല, അഫസലാണ് ഞങ്ങളെ എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്തത് എന്ന നിലയില്‍ ഉള്ള പ്രചരണം അഫ്‌സലിനെ പ്രകോപിപ്പിക്കാനും അത് അഫസലിന്റെ മൂന്ന് വീഡിയോയും ചാറ്റ് പുറത്ത് വിടല്‍ എന്നിവയ്ക്കും കൂടെ കാരണമായി. അഫ്‌സല്‍ ഊളത്തരം കാണിച്ചു.

പിന്നീട് ജാസ്മിനുമായുള്ള ചാറ്റ്, വീഡിയോ ഡിലീറ്റ് ആക്കിയെങ്കിലും, അഫ്‌സലിന്റെ ഊളത്തരം യൂസ് ചെയ്തു ജാസ്മിനെ ഇര ഇമേജ് ഉണ്ടാക്കാന്‍ നോക്കി ജാസ്മിന്‍ ഫാന്‍സ് തന്നെ ആ ചാറ്റുകള്‍ ഷെയര്‍ ചെയ്തു സംഗതികള്‍ കൂടുതല്‍ കോംപ്ലികേഷന്‍സ് ആക്കി.

jasmine

എല്ലാം കഴിഞ്ഞു പിന്നീട് വൈറല്‍ ആയത് ജാഫര്‍ ബിഗ് ബോസ് ഗെയിമിനെ ഗെയിം ആയി കാണാതെ മകളെ ''നശിപ്പിക്കാന്‍'' നോക്കിയ ഗബ്രിയെ വിളിച്ചു തെറി പറഞ്ഞു എന്നതാണ്. ആ വിളിച്ച തെറിയിക്കുള്ള സമ്മാനം ഗബ്രി തിരിച്ചു കയറി ജാസ്മിന് കൊടുത്തു. ജാസ്മിനു അറിയാത്തതും ഗബ്രിയ്ക്ക് അറിയുന്നതുമായ പൊട്ടി പൊളിഞ്ഞ ''ജബ്രി'' കോംബോ വീണ്ടും പൊടി തട്ടിയെടുത്തു ജാസ്മിന് കിട്ടുന്ന വോട്ട് കൂടെ ഇല്ലാതെ ആക്കാന്‍ ഗബ്രിയ്ക്ക് കഴിഞ്ഞു.

അങ്ങനെ ബിഗ് ബോസ് വീട്ടില്‍ ഏറ്റവും കൂടുതല്‍ ടാലെന്റ് ഉണ്ടായിട്ടും ജാസ്മിന്‍ ബിഗ് ബോസ് വിന്നര്‍ ആയ ഒന്നാം സ്ഥാനക്കാരന് പോലും ചലഞ്ചു കൊടുക്കാതെ മൂന്നാമത് ആയി ഔട്ട് ആവുമ്പോള്‍ ജാസ്മിനെ പിന്തുണയ്ക്കുന്നവര്‍ ''ജാസ്മിന്‍ ഫൈനല്‍ 5 ലെങ്കിലും എത്തിയല്ലോ'' എന്ന് പറഞ്ഞു ആശ്വാസ ന്യായീകരണം നടത്തുക അല്ല വേണ്ടത്.

ഇനിയൊരു സീസണിലും ബിഗ് ബോസ് ഗെയിമില്‍ മത്സരാര്‍ത്ഥികളുടെ ഫാമിലിയും ഫ്രണ്ട്‌സും കയറി നിരങ്ങി ഇടപെടുന്ന അവസ്ഥയെ എതിര്‍ക്കുകയും അങ്ങനെ സഹായം (യഥാര്‍ത്ഥത്തില്‍ അത് ഉപദ്രവം ആക്കാന്‍ ബിഗ് ബോസിന് അറിയാം) ലഭിച്ച ആളെ സപ്പോര്‍ട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിച്ചു. ബിഗ് ബോസ് ഗെയിമിന്റെ കോര്‍ ഐഡിയ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ആണ് വേണ്ടത്.

ഡ്രെസ്സില്‍ മെസേജ് പ്രിന്റ് ചെയ്തു അയക്കുക, സിമ്മിങ് പൂളിന് അടിയിലുള്ള രഹസ്യ സംഭാഷണം എന്നിവയെ ഒക്കെ എതിര്‍ത്തവര്‍ ആണ് നമ്മള്‍ എന്ന് മറക്കരുത്.

അപ്പൊ പറഞ്ഞത് പോലെ. 23 വയസ്സിലും കുടുംബം ഒറ്റയ്ക്ക് നോക്കി നടത്താന്‍ കഴിവുള്ള പക്വത ഉള്ള സര്‍വ്വോപരി പ്രായപൂര്‍ത്തിയായ സ്വന്തം മകളുടെ ഗെയിമില്‍ പോലും ഇടപെടാന്‍ ശ്രമിക്കുന്ന ജാഫറിനെ പോലെ ഒരു പാരന്റ്‌നെ ഇനി ഒരു ബിഗ് ബോസിലും ഒരു മത്സരാര്‍ത്ഥിയ്ക്കും ഇല്ലാതിരിക്കട്ടെ. അടുത്ത സീസണില്‍ കാണാം... എന്നും പറഞ്ഞാണ് ആരാധകന്‍ എഴുത്ത് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X