കുഞ്ഞ് വേണമെന്ന് ദിയ പറഞ്ഞപ്പോഴേ അശ്വിന് തോന്നിയ ആശങ്ക; ഇന്ന് സന്തോഷത്തോടെ ഒരുമിച്ച്

By Desk

സോഷ്യൽ മീഡിയയിൽ തന്റെ ജീവിതം തുറന്ന് കാണിക്കുന്നയാളാണ് ദിയ കൃഷ്ണ. ദിയയുടെ പ്രണയവും വിവാഹവും കുഞ്ഞിന്റെ ജനനവുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായതാണ്. അടുത്ത കാലത്തായി ദിയയുടെ വ്യക്തി ജീവിതത്തിൽ അഭിപ്രായം പറയുന്നവർ ഏറെയാണ്. ഭർത്താവിനെ ബഹുമാനിക്കുന്നില്ല, കുഞ്ഞിനെ ശ്രദ്ധിക്കുന്നില്ല എന്നിങ്ങനെ പല വിമർശനങ്ങളും ദിയക്ക് വന്നിട്ടുണ്ട്.

എന്നാൽ ദിയ ഇതാെന്നും കാര്യമാക്കാറില്ല. ഭർത്താവിനും മകനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ദിയ. ഇപ്പോൾ സിം​ഗപ്പൂരിൽ വിനോദയാത്രയിലാണ് ദിയയും ഭർത്താവ് അശ്വിൻ ​ഗണേശും മകനും. മകന് മാസങ്ങൾ മാത്രമേ പ്രായമുള്ളൂ. ഈ പ്രായത്തിൽ മകനെയും കൊണ്ട് യാത്ര പോകുന്നത് ശരിയല്ലെന്ന് നേരത്തെ പല തവണ കമന്റുകൾ വന്നിരുന്നു. എന്നാൽ ദിയ കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയാണ് യാത്ര ചെയ്യുന്നതെന്ന് വ്ലോ​ഗിൽ നിന്ന് വ്യക്തമാണ്.

Diya Krishna
Photo Credit: Instagram / Diya Krishna

മാത്രവുമല്ല യാത്രകൾ അശ്വിന്റെയും ദിയയു‌ടെയും ജീവിതത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ്. ദിയ കുഞ്ഞ് വേണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ചപ്പോൾ അശ്വിൻ ആശങ്കപ്പെട്ട കാര്യങ്ങളിലൊന്ന് ഇതായിരുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ അശ്വിൻ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

കല്യാണം കഴിക്കുന്നതിന് മുമ്പേ കുറേ ട്രിപ്പുകൾ പോയിരുന്നു. ഓസിക്ക് (​ദിയ കൃഷ്ണ) ബേബി എന്തായാലും വേണം. ഞാൻ ഭാവിയെക്കുറിച്ച് ചിന്തിച്ച് നോക്കി. ബേബി പെട്ടെന്ന് വന്നാൽ ഓസിക്കൊപ്പമുള്ള സമയം കുറയും. അത് മാത്രമേ എന്റെ മനസിൽ പേടിയുണ്ടായിരുന്നുള്ളൂ. ഞങ്ങളെപ്പോഴും കറങ്ങുന്നവരായിരുന്നു. ബേബി വന്ന ശേഷം ഇപ്പോൾ ചിന്തിക്കണം. സന്തോഷമാണ്. പക്ഷെ മുമ്പ് ഓസിക്ക് ഇപ്പോൾ എന്നെ കണ്ടില്ലെങ്കിലും കുഴപ്പമില്ല. കുഞ്ഞ് ഒപ്പം വേണമെന്നും അന്ന് അശ്വിൻ പറഞ്ഞു.

Aswin Ganesh  Diya Krishna
Photo Credit: Instagram / Diya Krishna

ദിയയും അന്ന് സംസാരിച്ചു. കല്യാണം കഴിഞ്ഞുടനെ അമ്മയാകണം, ചെറുപ്പത്തിൽ തന്നെ ഡെലിവറി കഴിഞ്ഞ് യങ് സന്തൂർ മമ്മിയായിരിക്കണമെന്ന് ഞാൻ അശ്വിനോട് പറയുമായിരുന്നു. ഇവനത് അറിയാമായിരുന്നു. അത് അം​ഗീകരിച്ച് ബേബി റെ‍ഡിയാക്കി തന്നെന്നാണ് ദിയ പറഞ്ഞത്. ദിയക്ക് സ്നേ​ഹം മാത്രം കൊടുത്താൽ മതിയെന്നും ബാക്കിയെല്ലാ കാര്യങ്ങളും ദിയ നോക്കിക്കോളുമെന്നും അശ്വിൻ പറഞ്ഞിട്ടുണ്ട്. അശ്വിനെയും ദിയെയും താരതമ്യം ചെയ്ത് കൊണ്ടുള്ള ചർച്ചകൾ എപ്പോഴും ന‌ടക്കാറുണ്ട്. സാമ്പത്തികമായി അശ്വിനേക്കാളും ഒരുപാട് മുകളിലാണ് ദിയ.

അതിനാൽ തന്നെ അശ്വിന് അർ​ഹമായ പരി​ഗണന ദിയയുടെ വീട്ടുകാരിൽ നിന്നും ലഭിക്കുന്നില്ലെന്ന് ഈയടുത്ത് ആരോപണം വന്നിരുന്നു. ദിയയുടെ അമ്മ സിന്ധു കൃഷ്ണ അശ്വിനോട് സംസാരിച്ച രീതിയാണ് വിമർശിക്കപ്പെ‌ട്ടത്. എന്നാൽ സിന്ധു സ്വന്തം മകനെ പോലെയാണ് അശ്വിനെ കാണുന്നതെന്ന് ദിയ വിശദീകരണം നൽകി. ആരാധകരെ പോലെ ഹേറ്റേഴ്സും ദിയക്കും കുടുംബത്തിനമുണ്ട്. കഴിഞ്ഞ ദിവസമാണ് ദിയ കൃഷ്ണയുടെ ഓ ബെെ ഓസി എന്ന സ്ഥാപനത്തിൽ ജീവനക്കാർ നടത്തിയ തട്ടിപ്പിൽ ക്രെെം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. രണ്ട് വർഷം കൊണ്ട് പ്രതികൾ 66 ലക്ഷം രൂപയാണ് കെെക്കലാക്കിയത്. ദിയയെയും കുടുംബത്തെയും ഞെട്ടിച്ച സംഭവമായിരുന്നു ഇത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X