തുല്യ ശക്തികൾ നേർക്ക് നേർ!! പുറത്തു പോകുന്നത് സ്ട്രോങ് മത്സരാർഥി, ബിഗ്ബോസ് ഹൗസിൽ വൻ ട്വിസ്റ്റ്
ബിഗ് ബോസിലെ ഏറ്റവും തലമുതിർന്ന അംഗങ്ങൾ മൂന്ന് പേരും എലിമിനേഷന്റെ ഭാഗമായി എന്നത് ശ്രദ്ധേയമാണ്.
Recommended Video

ഈ ആഴ്ചത്തെ എലിമിനേഷൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ബിഗ് ബോസിലെ സ്ട്രോങ് മത്സരർഥികൾ ഇത്തവണത്തെ എലിമിനേഷന്റെ ഭാഗമായിട്ടുണ്ട്. സാബു, പേളി, സുരേഷ്, അനൂപ്, അതിഥി എന്നിവരാണ് ഈ ആഴ്ച എലിമിനേഷനിൽ എത്തിയത്. ബിഗ് ബോസിലെ ഏറ്റവും തല മുതിർന്ന അംഗങ്ങളായ സുരേഷ്, സാബു, അനൂപ് എന്നിവർ ഒരുമിച്ച് എലിമിനേഷന്റെ ഭാഗമായി എന്നത് ശ്രദ്ധേയമാണ്.
സാബു ബഷീറിനു വേണ്ടിയും സുരേഷ് ശ്രീനിഷിനു വേണ്ടിയും അനൂപ് രഞ്ജിനിയ്ക്ക് വേണ്ടിയും പേളി ഷിയാസിനു വേണ്ടിയുമായിരുന്നു വിട്ട് കൊടുത്തത്. കൂടാതെ അതിഥിയെ കാരണവരായ അർച്ചനയായിരുന്നു എലിമിനേഷനിലേയ്ക്ക് നേരിട്ട് തിരഞ്ഞെടുത്തത്. ഇപ്പോൾ എലിമിനേഷനിൽ നിൽക്കുന്ന മത്സരാർഥികൾക്കെല്ലാം കൂടുതൽ ജനപിന്തുണ ഉള്ളവരാണ്.

അടുത്ത സുഹൃത്തുക്കൾ നേർക്ക് നേർ
ബിഗ് ബോസ് ഹാസിലെ അടുത്ത സുഹൃത്തുക്കളാണ് സുരേഷ് , സാബു, അനൂപ്. ഷോയിൽ വരുന്നതിനും മുൻപ് തന്നെ ഇവർ സുഹൃത്തുക്കളായിരുന്നു. എന്നാൽ ഇവർ മൂന്ന് പേരും ഇപ്പോൾ എലിമിനേഷനിൽനിൽ എത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ പുറത്താവുകയാണെങ്കിൽ തലയെടുപ്പോടെ പുറത്തു പോകാം എന്നാതാണ് ഇവരുടെ കാഴ്ചപ്പാട്.അല്ലാതെ പോകുന്നതിനേക്കാളുമുള്ള വില ഇത്തവണ പുറത്തു പോയാൽ ലഭിക്കുമെന്നും ഇവർ പറയുന്നു

വീണ്ടും പേളി
ഇത്തവണയും പേളി എലിമിനേഷനിൽ എത്തിയിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് ഇവർ എത്തിയിരിക്കുന്നത്. പേളിയ്ക്ക് വോട്ട് ലഭിക്കുമെന്നാണ് ബിഗ് ബോസ് ഹൗസിലെ സംസാരം. താൻ പുറത്തു പോകാൻ തയ്യാറായിരുന്നു എന്നും. അത് ബിഗ് ബോസിനോട് പറഞ്ഞതാണെന്നും ഷിയാസ് പറഞ്ഞു. എന്നാൽ പിന്നീട് പേളി അത് മാറ്റി പറയുകയായിരുന്നെന്നും ഷിയാസ് സാബുവിനോട് പറഞ്ഞു. പേളി സഹായിച്ചാണ് താൻ ഇത്തവണ രക്ഷപ്പെട്ടതെന്നും ഷിയാസ് കൂട്ടിച്ചേർത്തു.

തിരിച്ചു വരും
പേളി വീണ്ടും തിരിച്ചു വരുമെന്ന് ഷിയാസ് പറഞ്ഞു. കാരണം മൂന്ന് തവണയും പേളി രക്ഷപ്പെട്ടിരുന്നു. പേളിയ്ക്ക് വോട്ട് ലഭിക്കുമെന്നും എന്നാൽ തന്റെ സ്ഥിതി അങ്ങനെയല്ലെന്നും ഷിയാസ് പറഞ്ഞു. തനിയ്ക്ക് ആകെ വോട്ട് ചെയ്യുന്നത് സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹോദരന്റെ സുഹൃത്തുക്കളുമായിരിക്കുമെന്നും ഷിയാസ് കൺഫെഷൻ റൂമിൽ വെച്ച് പേളിയോട് പറഞ്ഞിരുന്നു.

സധ്യത കുറവ് അതിഥിയും സാബു
നോമിനേഷൻ പ്രഖ്യാപനത്തിനു പിന്നാലെ ബിഗ് ബോസ് ഹൗസിൽ ഇതിനെ കുറിച്ചുള്ള ചർച്ച തുടങ്ങിയിരുന്നു. ഷിയാസും ബഷീറുമായിരുന്നു സംസാരിച്ചത്. ഇപ്പോൾ എലിമിനേഷനിൽ വന്നവരെല്ലാം ശക്തരായ മത്സരാർഥികളാണ്. സുരേഷും, പേളിയും, അനൂപും സുരക്ഷിതരാവുമെന്ന് ബഷീർ പറഞ്ഞു. എന്നാൽ പുറത്തു പോകാൻ സാധ്യത കൂടുതൽ അതിഥിയും സാബുവുമായിരിക്കുമെന്ന് ഇവർ തമ്മിൽ പറഞ്ഞു. ബിഗ് ബോസ് ഹൗസിലുള്ളവരും അതു പോലെ ജനങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു എലിമിനേഷൻ എപ്പിസോഡായിരിക്കും ഈ ആഴ്ചത്തേത്.


Click it and Unblock the Notifications