നോമിനേഷൻ ലിസ്റ്റിൽ അരിസ്റ്റോ സുരേഷ്? ബിഗ് ബോസ് ഹൗസിൽ നിന്ന് ഈ ആഴ്ച പുറത്തു പോകുന്നവർ...

കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേര് അരിസ്റ്റോ സുരേഷിന്റേതായിരുന്നു.

തിങ്കൾ, ശനി, ഞായർ എന്നീ ദിവസങ്ങൾ ബിഗ് ബോസ് പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളാണ്. കാരണം അടുത്ത ആരൊക്കെയാണ് എലിമിനേഷനിൽ എത്തിയിരിക്കുന്നതെന്ന് തിങ്കളാഴ്ച നടത്തുന്ന എവിയേഷൻ പ്രോസസിലൂടെ മാത്രമേ അറിയാൻ സധിക്കുകയുളളു. ഇന്നും ബിഗ് ബോസ്(13.8.18) അത്തരത്തിലുളള സംഭവത്തിന് സാക്ഷ്യം വഹിക്കുകയാണ്.

biggboss

ബിഗ് ബോസ് മത്സരം മുറുകുകയാണ്. 16 പേരിൽ നിന്ന് 11 പേരിലേയ്ക്ക് അംഗങ്ങൾ ചുരുങ്ങി കഴിഞ്ഞു. മത്സരാർഥികളുടേയും ദിവസങ്ങളുടേയും എണ്ണം കുറയുന്തോറും മത്സത്തിന്റെ ചൂടും തീവ്രതയും കൂടുകയാണ്. ഈ ആഴ്ചത്തെ എലിമിനേഷൻ ലിസ്റ്റിൽ എത്തുന്നത് എന്തായാലും ബിഗ് ബോസിലെ ശക്തരായ മത്സരാർഥികൾ ആയിരിക്കും എന്നത് നിസംശയം പറയാം.

കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേര് അരിസ്റ്റോ സുരേഷിന്റേതായിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റത്തിനെതിരെ മത്സരാർഥികൾ ഒന്നാകെ രംഗത്തെത്തിയിരുന്നു. പലതവണ അദ്ദേഹത്തിനെ ഉപദേശിക്കാൻ ശ്രമിച്ചുവെങ്കിലും ഉൾകൊള്ളാൻ അരിസ്റ്റോ തയ്യാറായില്ല. പേളിയാണ് കളിഞ്ഞ ആഴ്ചയിലെ പ്രകടനം വെച്ച് നോക്കുമ്പോൾ അംഗങ്ങൾ വോട്ട് ചെയ്യാൻ സാധ്യതയുള്ള മറ്റൊരു മത്സാരാർഥി. പേളി ബിഗ് ബോസിലെ ശക്തയായ മത്സരാർഥികളിൽ ഒരാളാണ്.

ഇത്തവണത്തെ എവിഷൻ പ്രക്രീയയ്ക്ക് മത്സരാർഥികളെ ഒറ്റയ്ക്ക് വിളിച്ച് അഭിപ്രായം ചോദിക്കലാണ്. ഇത്തവണത്തെ എലിമിനേഷനിലേയ്ക്ക് രണ്ടു അംഗങ്ങളുടെ പേരുകൾ നിർദ്ദേശിക്കാം. എന്നാലാ‍ ആരൊക്കെയാണ് ഇത്തവണ എത്തുന്നത് എന്ന് കണ്ടു തന്നെ അറിയേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X