തന്നെ ആരും ഇങ്ങനെ സ്നേഹിച്ചിട്ടില്ല, അത് തനിക്ക് ഭയങ്കര ഇഷ്ടമാണ്, ഭാര്യ മായയെ കുറിച്ച് ദീപൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദീപൻ മുരളി. ജനപ്രിയ സീരിയലായ സീതയിലെ ഗിരിധർ എന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സീരിയലിലും പ്രധാന വേഷത്തിൽ നടൻ എത്തിയിരുന്നു. ഈ കഥാപാത്രവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ബിഗ് ബോസ് മലയാളം സീസൺ1 ലും ദീപൻ പങ്കെടുത്തിരുന്നു. റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴും മിനിസ്ക്രീനിൽ സജീവമാണ് താരം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന തൂവൽ സ്പർശം എന്ന പരമ്പരയിലാണ് ദീപ ഇപ്പോൾ അഭിനയിക്കുന്നത്. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവിനാശ് എന്ന കഥാപാത്രമായി നടൻ എത്തുന്നത്.

ദീപനെ പോലെ തന്നെ ഭാര്യ മായയും പ്രേക്ഷകരുടെ ഇടയിൽ സുപരിചിതയാണ്. ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പമുളള ചിത്രങ്ങളും വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലും മറ്റും പങ്കുവെയ്ക്കാറുണ്ട്. 2018 ആയിരുന്നു ഇരുവരും വിവാഹിതരാവുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. എട്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.

ദീപനും കുടുംബവും

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദീപന്റേയും കുടുംബത്തിന്റേയും രസകരമായ അഭിമുഖമാണ്. തന്നെ ഇതുപോലെ ആരും സ്നേഹിച്ചിട്ടില്ല എന്നാണ് മായയെ കുറിച്ച് ദീപൻ പറയുന്നത്. ദീപാവലി സ്പെഷ്യലായി കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മായയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗുണത്തെ കുറിച്ച് പറയുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഇഷ്ടപ്പെടാത്ത കാര്യത്തെ കുറിച്ചും ഒരു വർഷത്തെ ബ്രേക്കപ്പിനെ കുറിച്ചുമൊക്കെ അഭിമുഖത്തിൽ പറയുന്നുണ്ട്.

 ഇഷ്ടമുള്ളത്

ദീപന്റെ വാക്കുകൾ ഇങ്ങനെ... ''തന്നെ ഇതുപോലെ ആരും സ്നേഹിച്ചിട്ടില്ല. എന്തൊക്കെ സംഭവിച്ചാലും തന്നെ അതിനപ്പുറം സ്നേഹിച്ച് കൊണ്ടിരിക്കും. അത് തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും ആസ്വദിക്കുന്നുണ്ടെന്നും'' നടൻ പറയുന്നു . കൂടാതെ മായയ്ക്ക് തന്നിൽ ഇഷ്ടമുള്ള കാര്യത്തെ കുറിച്ചും ദീപൻ പറയുന്നുണ്ട്. തന്റെ ഉത്തരവാദിത്വം മായയ്ക്ക് ഇഷ്ടമാണെന്നും ദീപൻ പറയുന്നുണ്ട്. ഇഷ്ടമല്ലാത്തിനെ കുറിച്ചും നടൻ പറയുന്നു. തന്നെ സുഹൃത്തുക്കൾ വിളിക്കുന്നത് പെർഫക്ഷനിസ്റ്റ് എന്നാണ്. വസ്ത്രത്തിന്റ കാര്യത്തിലും വീട് തിരഞ്ഞെടുക്കുന്നതിന്റെ കാര്യത്തിലായാലും തനിക്ക് ഇത് ഉണ്ട്. എന്നാൽ കുടുംബജീവിതത്തിൽ ഇത് ചില പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് തന്നോട് ഒരാൾ പറഞ്ഞിരുന്നു. അതുപോലെ ചെറിയ പ്രശ്നങ്ങളുണ്ടെന്ന് ദീപൻ പറയുന്നു

വലിയ ആഗ്രഹം

നടൻ ആകണമെന്നാണ് ദീപന്റെ ഏറ്റവും വലിയ സ്വപ്നമെന്നും മായ പറയുന്നു. ദീപന്റെ സ്വപ്നത്തെ കുറച്ചുളള ചോദ്യത്തിനായിരുന്നു മായയുടെ മറുപടി . ഇൻന്റീരിയർ ഡിസൈനർ ആകുക എന്നാണ് മായയുടെ ഏറ്റവും വലിയ അഗ്രഹമെന്നും ദീപൻ പറയുന്നു. ബ്രേക്കപ്പിന് ശേഷ വീണ്ടും ഒന്നായതിനെ കുറിച്ചും ഇരുവരും അഭിമുഖത്തിൽ പറയുന്നുണ്ട്.

Recommended Video

ആ സിനിമയുടെ പേര് Kurup എന്നായിപ്പോയെന്നു സംവിധായകന്‍ Srinath Rajendran
ബ്രേക്കപ്പ്

''ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. ഈ എട്ട് വർഷത്തിൽ അഞ്ച് വർഷത്തോളം അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ ബ്രേക്കപ്പ് ആയ സമയത്തും ഈ സൗഹൃദം നഷ്ടപ്പെട്ടിരുന്നില്ല. ആ സമയത്തും പിറന്നാളിനും മറ്റും തങ്ങൾ ഒന്നിച്ച് കാണുകയും മറ്റും ചെയ്യുമായിരുന്നു. ബ്രേക്കപ്പ് ആകുന്നതിന് മുൻപ് കല്യാണം കഴിക്കാമെന്നൊന്നും വാഗ്ദാനം കൊടുത്തിരുന്നില്ല. പ്രേമമാണെന്നും അന്ന് താൻ പറഞ്ഞിട്ടില്ലെന്നും ദീപൻ പറയുന്നു. എന്നാൽ മായയ്ക്ക് ഇഷ്ടമാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ എന്റെ സങ്കൽപ്പത്തിൽ മറ്റൊരു കുട്ടിയായിരുന്നു. ഈ ഒരു വർഷത്തിന് ശേഷം എന്റെ സങ്കൽപ്പത്തിനൊത്ത ഒരു കുട്ടിയെ കണ്ടു പിടിച്ചിരുന്നു. എന്നാൽ അത് തന്നെ തേയ്ച്ചിട്ട് പോയെന്നും ദീപൻ പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X