For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദന കാരണം എഴുന്നേല്‍ക്കാന്‍ പോലും പറ്റില്ല; സീരിയലില്‍ ആക്ഷന്‍ ചെയ്യുന്നതിനെ പറ്റി തൂവല്‍സ്പര്‍ശത്തിലെ മാളു

  |

  വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത സീരിയലാണ് തൂവല്‍സ്പര്‍ശം. ഐപിഎസുകാരിയായ ശ്രേയ ചെറിയ പ്രായത്തില്‍ നഷ്ടപ്പെട്ട് പോയ തന്റെ അനിയത്തി മാളുവിനെ കണ്ടുപിടിക്കുന്നതും അതിന് ശേഷമുണ്ടാവുന്ന കാര്യങ്ങളുമാണ് സീരിയലിന്റെ ഇതിവൃത്തം. അതേ സമയം ലേഡീ റോബിന്‍ഹുഡ് എന്ന പേരില്‍ നാട്ടില്‍ കൊള്ള നടത്തുന്ന മാളുവിനെ പിടിക്കാന്‍ കൂടിയാണ് ശ്രേയ ശ്രമിക്കുന്നതെങ്കിലും അത് സ്വന്തം സഹോദരിയാണെന്ന് അറിയുന്നില്ല.

  ലേശം ആക്ഷന്‍ സീനും മാസുമൊക്കെ നിറഞ്ഞ കിടിലന്‍ സീരിയലായി തൂവല്‍സ്പര്‍ശം മാറിയിരിക്കുകയാണ്. അതേ സമയം മാളുവായി അഭിനയിക്കുന്നതിന്റെ വിശേഷങ്ങള്‍ നടി സാന്ദ്ര ബാബു ആരാധകരുമായി പങ്കുവെക്കുകയാണിപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ആയിരുന്നു സീരിയലിലെ വേറിട്ട കഥാപാത്രത്തെ കുറിച്ച് നടി അഭിപ്രായപ്പെട്ടത്. വിശദമായി വായിക്കാം...

  'തൂവല്‍സ്പര്‍ശത്തിലെ മാളു എത്ര നിസാര കഥാപാത്രം ഒന്നുമല്ലെന്നാണ് സാന്ദ്ര പറയുന്നത്. ലേശം ആക്ഷന്‍ ഒക്കെ ചെയ്യേണ്ടി വരുന്നതിന്റെ വെല്ലുവിളികള്‍ തനിക്കുണ്ടെന്നും നടി പറയുന്നു. ഒരു ഷൂട്ട് കഴിഞ്ഞതിന് ശേഷം ജോയിന്റ് പെയിനും മുറിവുകളും കാരണം ചില ദിവസങ്ങളില്‍ എണീക്കാന്‍ പോലും പറ്റാറില്ല. സീരിയലിലെ സ്റ്റണ്ട് സീനുകളെ പറ്റി പറയാതിരിക്കാന്‍ വയ്യ. ഓരോ ഫൈറ്റ് സീനുകളും റിയലിസ്റ്റിക് ആക്കാന്‍ കഴിയുന്നത്ര ശ്രമിക്കാറുണ്ടെന്നാണ് സാന്ദ്ര പറയുന്നത്. ഡ്യൂപ്പ് ഇല്ലാതെയാണ് താനും നടി അവന്തികയും ഓരോ ഫൈറ്റും ചെയിസ് സീനുമൊക്കെ ചെയ്തത്.

  വ്യത്യസ്തമായ എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന വലിയ ആഗ്രഹമാണ് മാളുവില്‍ എത്തി നില്‍ക്കുന്നതെന്നാണ് സാന്ദ്ര വ്യക്തമാക്കുന്നത്. തൂവല്‍സ്പര്‍ശത്തിന് മുന്‍പ് ഒരു വര്‍ഷത്തോളം ബ്രേക്ക് എടുക്കാതെ ഇരുന്നതിനുള്ള കാരണവും നടി പറഞ്ഞു. ഒരു പ്രൊജക്ടും സ്വീകരിക്കാതെ നല്ലൊരു കഥാപാത്രത്തിന് വേണ്ടി കാത്തിരുന്നു. അതൊരു ചലഞ്ചിങ്ങ് ആയ ഒരു തീരുമാനം ആയിരുന്നു. മലയാളം സീരിയലില്‍ കേട്ട് കേള്‍വി ഇല്ലാത്ത ഒരു കഥാപാത്രമാണ് താന്‍ അവതരിപ്പിക്കുന്ന മാളു. പഠിച്ച കള്ളി ആണെങ്കിലും ഉദാരമനസ്‌ക കൂടിയാണ്. സിനിമയില്‍ നടിമാര്‍ സ്റ്റണ്ട് ചെയ്യാറുണ്ടെങ്കിലും സീരിയലില്‍ ഒരു നടി സ്റ്റണ്ട് ചെയ്യുന്നത് ഇത് ആദ്യമായിരിക്കും. അതുകൊണ്ട് തന്നെ തന്റെ കാത്തിരിപ്പ് വെറുതെയായില്ലെന്ന സന്തോഷവും താരം പങ്കുവെക്കുന്നു.

  സംവിധായകൻ രാജമൗലിയുമായി പ്രഭാസും അനുഷ്കയും പിണങ്ങാൻ കാരണം? താരങ്ങളുടെ മൗനം ചർച്ചയാവുന്നു

  മാളുവിനെ പോലെ തന്നെ സഹോരി വേഷത്തിലെത്തുന്ന അവന്തികയും പ്രേക്ഷക പ്രശംസ നേടി എടുത്തിരുന്നു. സീരിയലില്‍ ശ്രേയ ഐപിഎസ് എന്ന പോലീസുകാരിയെ ആണ് അവന്തിക അവതരിപ്പിക്കുന്നത്. ഒന്നിച്ച് അഭിനയിച്ച് തുടങ്ങിയതോടെ ഞങ്ങള്‍ ഇപ്പോള്‍ ശരിക്കും സഹോദരങ്ങളെ പോലെ ആയെന്നാണ് സാന്ദ്ര ബാബു വെളിപ്പെടുത്തുന്നത്. നടി അവന്തിക എനിക്കിപ്പോള്‍ സ്വന്തം ചേച്ചിയെ പോലെയാണ്. എന്നെയിപ്പോള്‍ സപ്പോര്‍ട്ട് ചെയ്യുന്നതും കെയര്‍ ചെയ്യുന്നതും കൊഞ്ചിക്കുന്നതും ഒക്കെ അവരാണ്.

  കുടുംബവിളക്ക്; സഞ്ജനയെ ഒഴിവാക്കാനുള്ള പുതിയ പദ്ധതിയുമായി വേദിക, കള്ളം പൊളിച്ച് സിദ്ധു

  Recommended Video

  Marakar might not satisfy my fans but won awards says Mohanlal

  അമ്മ കഴിഞ്ഞാല്‍ എന്റെ ഇമോഷനുകള്‍ മനസിലാക്കാന്‍ പറ്റുന്നത് ചേച്ചിക്കാണെന്നാണ് നടി പറയുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ ആണെങ്കില്‍ ഒരു സീന്‍ മികച്ചതാക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയാറായ ആളാണ് അവന്തിക. അങ്ങനെയുള്ള ഒരു സഹ അഭിനയത്രിയെ കിട്ടുക എന്നത് വലിയ ഭാഗ്യമാണ്. ഒരുപാട് ആക്ഷന്‍ സീനുകളില്‍ അവന്തിക ഒരുപാട് വേദനിച്ചാണ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. എങ്കിലും അവര്‍ പിന്മാറുകയോ പരാതി പറയുകയോ ചെയ്തിട്ടില്ലെന്നും സാന്ദ്ര വ്യക്തമാക്കുന്നു.

  അമ്മയുടെ അപകടം നടന്നത് അങ്ങനെയാണ്; സീരിയലിലെ കല്യാണം എല്ലാവരും തെറ്റിദ്ധരിച്ചുവെന്ന് നടി ജൂഹി റുസ്തഗി

  Read more about: actress serial
  English summary
  Thoovalsparsham Serial Actress Sandra Babu Opens Up The Consequences Of Fight Scenes Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X