തൂവൽസ്പർശം പരമ്പരയുടെ സമയം മാറുന്നു, അതൃപ്തി പ്രകടിപ്പിച്ച് പ്രേക്ഷകർ, വേറെ ചാനലിൽ കാണിക്കൂ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തൂവൽസ്പർശം. 2021 ജൂലൈ 12 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ചെറിയ സമയം കൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ സീരിയലിന് കഴിഞ്ഞിരുന്നു. ആത്മസഖി ഫെയിം അവന്തിക മോഹൻ അണ് സീരിയലിന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവന്തികയെ കൂടാതെ സാധിക വേണുഗോപാല്‍, സാന്ദ്ര ബാബു, പദ്മകുമാർ, അന്ന മാത്യൂ, ദീപന്‍ മുരളി എന്നിവരും സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്.

രണ്ട് സഹോദരിമാരുടെ ജീവിത്തിലൂടെയാണ് തൂവൽസ്പർശം സഞ്ചരിക്കുന്നത്. പരസ്പരം അറിയാതെ വളർന്ന സഹോദരിമാരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെ കോർത്തിണക്കി കൊണ്ടാണ് സീരിയൽ കഥ പറയുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. റേറ്റിംഗിൽ അഞ്ചാം സ്ഥാനത്താണ് സീരിയൽ.

ചേച്ചിയും അനിയത്തിയും

കുട്ടിക്കാലത്ത് സ്നേഹത്തോടെ വളർന്നിരുന്ന രണ്ട് സഹോദരിമാരാണ് ശ്രേയയും മാളുവും. അമ്മയുടെ മരണത്തോടെ ഇരുവരും രണ്ട് വിപരീത ദിശകളിലേയ്ക്ക് വലിച്ചെറിയുന്നു . രണ്ട് ജീവിത സാഹചര്യങ്ങളിൽ വളർന്ന ഇവർ, പോലീസും കള്ളനുമായി മാറുകയാണ്. ശ്രേയ ഐപിഎസ് ഓഫീസർ ആകുമ്പോൾ പ്രിയപ്പെട്ട അനിയത്തി നഗരത്തിലെ ഹൈടെക്ക് മോഷ്ടാവായ മാറുകയാണ്. സ്വർണ്ണ കടത്തുകാർക്ക് പേടി സ്വപ്നമാണ് ചേച്ചി ശ്രേയയും അനിയത്തി തുമ്പിയും. സ്വർണ്ണക്കടത്തുകാരെ കൊള്ളയടിച്ച് ആ പണം പാവപ്പെട്ടവർക്ക് കൊടുക്കുകയാണ് തുമ്പി ചെയ്യുന്നതെങ്കിൽ ചേച്ചി ശ്രേയ കള്ളക്കടത്തുകാര തിരഞ്ഞ് പിടിച്ച് നിയമത്തിന് മുന്നിൽ കൊണ്ടു വരുകയാണ്.

കള്ളനും പോലീസും

സീരിയലിന്റെ തുടക്കത്തിൽ സഹോദരിമാർ തമ്മിൽ കാണുന്നില്ലായിരുന്നു. എന്നാൽ പിന്നീട് ഇരുവരും കണ്ടുമുട്ടുകയാണാ. മാളു പ്രതിയായിട്ടുള്ള കേസ് അന്വേഷിക്കുന്നത് ശ്രേയ ആണ്. കേസ് അന്വേഷിക്കുന്നതിനോടൊപ്പം തന്നെ ചെറുപ്പത്തിൽ നഷ്ടപ്പെട്ടു പോയ അനിയത്തിയേയും ശ്രേയ തേടുന്നുണ്ട്. എന്നാൽ അന്വേഷണത്തിനൊടുവിൽ സഹോദരി മാളുവിനെ കണ്ടെത്തുകയായിരുന്നു ശ്രേയ. എന്നാൽ താൻ തേടുന്ന പെരുക്കള്ളിയാണ് സഹോദരി എന്ന ശ്രേയ. അറിയുന്നില്ല. എന്നാൽ മാളു ചേച്ചിയ്ക്കൊപ്പം ഓരോ നിമിഷവും ടെൻഷനോടെയാണ് കഴിയുന്നത്. തുടക്കത്തില്‍ വലിയ പ്രേക്ഷക സ്വീകാര്യത കിട്ടിയിരുന്ന പരമ്പരയ്ക്ക് പിന്നീട് റേറ്റിംഗില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടേണ്ടിവന്നിരുന്നു .

സമയം മാറ്റം

ഇപ്പോഴിത പുതിയൊരു അറിയിപ്പിമായി തൂവൽസ്പർശം ടീം എത്തിയിരിക്കുകയാണ്. പരമ്പരയുടെ സംപ്രേക്ഷണം സമയം മാറ്റിയിരിക്കുകയാണ്. 22ാം തീയതി മുതൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുക. ഇത് പ്രേക്ഷകരെ ചൊടിപ്പിച്ചിട്ടുണ്ട്. സാധാരണ തിങ്കൾ മുതൽ ശനി വരെ രാത്രി 8.30 ന് ആണ് സീരിയൽ സംപ്രേക്ഷം ചെയ്തിരുന്നത്. ഇത് മാറ്റിയിട്ടാണ് ഉച്ചയ്ക്ക് സീരിയൽ ടെലികാസ്റ്റ് ചെയ്യുന്നത്. പുതിയ സമയക്രമത്തിൽ പ്രേക്ഷകർ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സീരിയൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ആക്കുന്നതോടെ കാണാൻ പറ്റാതെയാവുമെന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ ടോപ്പ് ഫൈവിലുള്ള നല്ല സീരിയൽ ഉച്ചയ്ക്ക് മാറ്റിയത് ശരിയായില്ലെന്നും ആരാധകർ പറയുന്നുണ്ട്.

Recommended Video

ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam
പ്രേക്ഷകരുടെ കമന്റ്

പരമ്പരയുടെ റേറ്റിംഗ് പ്രശ്‌നങ്ങളാണോ, പരമ്പര പതിയെ നിര്‍ത്താന്‍ പോകുകയാണോ എന്നെല്ലാമാണ് പലരുടേയും സംശയം. കൂടാതെ ശ്രേയയ്ക്ക് ശബ്ദം നല്‍കിയിരുന്ന ആള്‍ മാറിയതും പലരും പ്രശ്‌നമായി പറയുന്നുണ്ട്. പണ്ടത്തെ ശബ്ദം തന്നെയായിരുന്നു നല്ലതെന്നും, ഇപ്പോഴുള്ളത് പ്രായം തോന്നിക്കുന്ന ശബ്ദമാണെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്.ടോപ്പ് 5 ൽ നിൽക്കുന്ന നല്ലൊരു സീരിയലിനെ 2 മണിക്ക് ആക്കി എന്നു വച്ചാൽ ഈ സീരിയൽ ചാനലിനു വേണ്ട എന്നാണ് അർഥം'തൂവൽ സ്പർശം' വേറെ വല്ല ചാനലിൽ കാണിക്കുന്നതായിരിക്കും നല്ലതെന്നു പ്രേക്ഷകർ പറയുന്നു. കൂടാതെ രാത്രി 10.30 ന് വച്ചാലും വൈകീട്ട് 5:30 ന് വച്ചാലും കുഴപ്പമില്ല.ഈ 2 മണി എന്ന സമയം മാറ്റണം .ഈ സമയത്ത് വച്ചാൽ ഇതുവരെ ലഭിച്ച പ്രേക്ഷക പിന്തുണയുടെ 100ൽ 1ശതമാനം പോലും കിട്ടില്ലെന്നും തീവൽസ്പർശം ആരാധകർ പറയുന്നു. ഏഷ്യാനെറ്റിലെ ഏറ്റവും സ്റ്റാൻഡേർഡ് സീരിയൽ ആണത്. കൊടുക്കേണ്ട പ്രൊമോഷൻ നിങ്ങൾ കൊടുത്താൽ അതിനു നല്ല റേറ്റിംഗ് കിട്ടുമെന്നും ആളുകൾ പറയുന്നുണ്ട്. കൂടാതെ പരമ്പര പുതിയ കഥാസന്ദർഭത്തിലേയ്ക്കാണ് പോവുകയാണ്. അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ഇനി സീരിയലിൽ സംഭവിക്കാൻ പോകുന്നതെന്നുള്ള സൂചനയും പുറത്ത് വന്ന പുതിയ പ്രെമോ വീഡിയോയിൽ പറയുന്നുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X