രഞ്ജിനി ഹരിദാസിന്റെ വീട്ടിലെത്തി പട്ടിപ്പാട്ട് പാടി പ്രതിഷേധിക്കും ഗായകന്‍
തെരുവുനായ്ക്കളെ കൊല്ലരുതെന്നു പറയുന്ന രഞ്ജിനി ഹരിദാസിന് പോസ്റ്റുകളായും മെസേജുകളായും മാത്രമല്ല വിമര്‍ശനങ്ങള്‍ ഉയരുന്നത്. വേണ്ടി വന്നാല്‍ വീട്ടില്‍വരെ എത്തി പ്രതിഷേധിക്കുമെന്നാണ് പറഞ്ഞുവരുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ തെരുവുനായ്ക്കളുടെ അക്രമത്താല്‍ ദുരിതമനുഭവിക്കുമ്പോള്‍ രഞ്ജിനിയെ പോലുള്ള മൃഗസ്‌നേഹികള്‍ വീട്ടില്‍ ഒളിച്ചിരിക്കുകയാണോ എന്നാണ് ചോദിക്കുന്നത്.
ഏതായാലും രഞ്ജിനി ഇനി വീട്ടിന്നു പുറത്തിറങ്ങേണ്ടി വരില്ല. പുറത്തിറങ്ങുമ്പോള്‍ രഞ്ജിനിയുടെ വീട്ടു പടിക്കല്‍ ഗായകന്‍ നസീറും പട്ടികളും ഉണ്ടാകും. തെരുവ് നായ്ക്കളെ പിന്തുണയ്ക്കുന്ന കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെയും രഞ്ജിനി ഹരിദാസിന്റെയും വീട്ടിലെത്തി പ്രതിഷേധിക്കാനാണ് തൃശൂര്‍ സ്വദേശി നസീറിന്റെ തീരുമാനം.

ഇവരുടെ വീട്ടിലെത്തി പട്ടിപ്പാട്ട് പാടിയാണ് ഗായകന്‍ നസീര്‍ പ്രതിഷേധിക്കുക. നിരന്തരം തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്ന കുട്ടികളെ രഞ്ജിനി കാണുന്നില്ലേയെന്നാണ് ചോദ്യം. സെപ്തംബര്‍ 13ന് ആദ്യം ഹൈക്കോടതിയുടെ ജംങ്ഷനില്‍ ചില പരിപാടികളിലൂടെ പ്രതിഷേധം അറിയിക്കും. എന്നിട്ടാവും രഞ്ജിനുടെ വീട്ടിലേക്കുള്ള പ്രതിഷേധം.
മൗത്ത് ഓര്‍ഗന്‍ വായിച്ചു ഗിന്നസ് ബുക്കില്‍ ഇടംനേടിയ ആളാണ് തൃശൂര്‍ നസീര്‍. ഇയാളെയും ഒരിക്കല്‍ തെരുവ് നായ ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ അഞ്ച് അങ്കണവാടി കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. അക്രമം തുടര്‍ന്നുക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നസീര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.


Click it and Unblock the Notifications











