വിവാഹം 18ാം വയസിൽ; സബീന അബ്ദുൽ ലത്തീഫ് ലക്ഷ്മി പ്രിയ ആയതിങ്ങനെ

ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുകയാണ് പതിനേഴ് മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ ഇനി മിച്ചം ഉള്ളത് വെറും 8 മത്സരാർഥികൾ മാത്രമാണ്. ഇവരിൽ ബിഗ് ബോസ് വീട്ടിൽ ഏറ്റവും ശക്തരായ മത്സരാർഥികൾ ലക്ഷ്മിപ്രിയ, റിയാസ് ദിൽഷ എന്നിവരാണ്.

മുഖം നോക്കാതെ പല കാര്യങ്ങളും വെട്ടി തുറന്ന് പറയുന്ന മത്സരാർഥിയാണ് ലക്ഷ്മിപ്രിയ. അതുകൊണ്ട് തന്നെ ബിഗ് ബോസ് വീട്ടിൽ പലപ്പോഴും താരം വഴക്കുകൾ കൂടാറുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ബിഗ് ബോസ് വീട്ടിൽ നടക്കുന്ന വലിയ പൊട്ടിത്തെറികൾക്കെല്ലാം ലക്ഷ്മിപ്രിയ കാരണം ആകുന്നുണ്ട്.

കഴിഞ്ഞ ദിവസം വിനയ് മതവുമായി വഴക്ക് ഉണ്ടാവുകയും ഒടുവിൽ വിനയ് മാതാവിന് നേർക്ക് തുപ്പുകയുമെല്ലാം താരം ചെയ്തിരുന്നു. ഇന്നും ലക്ഷ്മിപ്രിയ റിയാസിനെതിരെ ശബ്ദം ഉയർത്തി. കൈവിട്ട വാക്കുകൾ പ്രയോഗിക്കുകയും ചെയ്തു.

ബിഗ് ബോസ് വീട്ടിൽ ഏറ്റവും വലിയ ഈശ്വരഭക്തയാണ് ലക്ഷ്മിപ്രിയ

ദേഷ്യം വരുമ്പോൾ താരം പലതും പറയുമെങ്കിലും ഉള്ളിൽ എപ്പോഴും സ്നേഹമുള്ള മത്സരാർഥിയാണ് ലക്ഷ്മിപ്രിയയെന്നു പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു.

റിയാസിനോട് വഴക്കിട്ട സമയത്തും റിയാസിനെ പരിചരിക്കാൻ ലക്ഷ്മിപ്രിയ മടി കാട്ടിയില്ല. ഇക്കാരണങ്ങൾ കൊണ്ട് തന്നെ താരത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും.

ബിഗ് ബോസ് വീട്ടിൽ ഏറ്റവും വലിയ ഈശ്വരഭക്തയാണ് ലക്ഷ്മിപ്രിയ. ദിവസവും ജപിക്കുകയും പ്രാർഥിക്കുകയുമെല്ലാം ചെയ്യുന്ന താരം ശ്ലോകങ്ങളും മറ്റും ചൊല്ലി മോഹൻലാലിനെ പോലും അദ്‌ഭുതപെടുത്തിയിട്ടുണ്ട്.

മുസ്ലിം കുടുംബത്തിൽ ജനിച്ച താരം മതം മാറുകയായിരുന്നു

എന്നാൽ താരത്തിന്റെ യഥാർത്ത പേര് ലക്ഷ്മിപ്രിയ എന്നല്ലെന്നും സബീന അബ്ദുൽ ലത്തീഫ് എന്നാണെന്നും ബിഗ് ബോസ് പ്രേക്ഷകരിൽ അധികം ആർക്കും അറിയില്ലായിരിക്കും.

അതെ, മുസ്ലിം കുടുംബത്തിൽ ജനിച്ച താരം മതം മാറുകയായിരുന്നു. അതിനുണ്ടായ കാരണം ലക്ഷ്മിപ്രിയ ഒരിക്കൽ പറയുകയുണ്ടായി. അമൃത ടി വിയിൽ എം ജി ശ്രീകുമാറുമൊത്തുള്ള ഷോയിലാണ് ഇതേപ്പറ്റി സംസാരിച്ചത്.

കൃഷ്ണന്റെ കഥകളും ദേവീടെ കഥകളുമെല്ലാം അറിയാം

ഗായകൻ പട്ടണക്കാട് പുരുഷോത്തമന്റെ മകൻ ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ് അന്യ മതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാൻ ഒരുങ്ങിയപ്പോൾ അയാളുടെ മതം സ്വീകരിക്കുകയായിരുന്നു താരം. അതിന് ഒരു കാരണവും ലക്ഷ്മിപ്രിയ പറയുകയുണ്ടായി.

" ഹസ്ബന്റ് ഏതു മതത്തിൽ വിശ്വസിക്കുന്നു കുട്ടികളെ ആ മതത്തിൽ വളർത്തണം എന്നാണ് എന്റെ ഒരു കോൺസെപ്റ്റ്‌. പിന്നെ ഞാൻ ചെറുപ്പം മുതലേ ഡാൻസ് പഠിക്കുന്ന ആളായിരുന്നു അതുകൊണ്ട് തന്നെ കൃഷ്ണന്റെ കഥകളും ദേവീടെ കഥകളുമെല്ലാം അറിയാം. ഹിന്ദു സ്പിരിച്യുവാലിറ്റിയോട് ഒരു അട്ട്രാക്ഷൻ ചെറുപ്പം മുതൽ ഉണ്ട്."

വിവാഹ ദിവസം അമ്പലത്തിൽ വച്ചാണ് തനിക്ക് ലക്ഷ്മിപ്രിയ എന്ന പേര് നൽകിയത്

18 വയസ്സ് തികഞ്ഞ സമയത്തായിരുന്നു ലക്ഷ്മിപ്രിയ വിവാഹം കഴിച്ചത്. പട്ടണക്കാട് പുരുഷോത്തമന് തന്നോട് വലിയ വാത്സല്യം ആയിരുന്നെന്ന് ലക്ഷ്മിപ്രിയ ഓർക്കുന്നു. അദ്ദേഹം എപ്പോഴും പറയുമായിരുന്നു എന്നെ ഉറപ്പായും കൊത്തികൊണ്ട് പോകുമെന്ന്. ലക്ഷ്മിപ്രിയ ഓർത്തു.

കൊല്ലത്തൊരു അമ്പലത്തിൽ വച്ചാണ് താനും ജയേഷുമായുള്ള വിവാഹം നടന്നതെന്ന് പറഞ്ഞ ലക്ഷ്മിപ്രിയ വിവാഹ ദിവസം അമ്പലത്തിൽ വച്ചാണ് തനിക്ക് ലക്ഷ്മിപ്രിയ എന്ന പേര് നൽകിയതെന്ന് വ്യക്തമാക്കി.

ബിഗ് ബോസ് സീസൺ ഫോറിൽ മികച്ചരീതിയിൽ കളിക്കുന്ന താരത്തിന് നിറയെ പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫൈനൽ ഫൈവിൽ എത്താൻ സാധ്യതയുള്ള ഒരു മത്സരാർഥികൂടിയാണ് ലക്ഷ്മിപ്രിയ.

More from Filmibeat

Read more about: bigg boss lakshmi priya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X