For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൃദുല വിജയിയുടെ ജീവിതത്തിലെ പുതിയ സന്തോഷം; താന്‍ അറിഞ്ഞതും ഇപ്പോഴാണ്, ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നടി

  |

  മിനിസ്‌ക്രീനില്‍ ലേഡീസൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല വിജയ്. ഫാന്‍സിന്റെ കാര്യത്തില്‍ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്. ഈ വര്‍ഷം നടന്‍ യുവകൃഷ്ണയുമായിട്ടുള്ള മൃദുലയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. വിവാഹശേഷം പുതിയ സീരിയലില്‍ നായികയായി അഭിനയിച്ച് സജീവമാവുകയാണ് നടിയിപ്പോള്‍. ഇതിനിടെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് എത്തിയ നടിയുടെ വീഡിയോ ആണ് വൈറലാവുന്നത്. മൃദുലയുടെ കരിയര്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷമായി എന്ന് സൂചിപ്പിക്കുന്ന വീഡിയോ ആരാധകര്‍ ഉണ്ടാക്കിയിരുന്നു. അത് കണ്ടതിന് ശേഷം നന്ദിയുമായിട്ടാണ് നടി വന്നത്.

  'ഞാന്‍ ഫീല്‍ഡില്‍ എത്തിയിട്ട് പത്ത് വര്‍ഷമായി എന്ന് പറയുന്ന ഒരുപാട് വീഡിയോയും ഫോട്ടോസുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഞാനും അത് കണ്ടിട്ടാണ് പത്ത് വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ വന്നിട്ടെന്ന് അറിയുന്നത്. സീരിയല്‍ മാത്രമല്ല, സിനിമയും ചെയ്തിട്ട് പത്ത് വര്‍ഷമായി. ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴാണ് ഞാന്‍ ആ വീഡിയോ കണ്ടത്. എനിക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് ആ വീഡിയോ ചെയ്തിരിക്കുന്നതെന്ന് കാണുമ്പോള്‍ മനസിലാവും. അത് കണ്ടിട്ട് എന്റെ കണ്ണും മനസും ഒരുപോലെ നിറഞ്ഞു.

  ഇങ്ങനൊരു വീഡിയോ ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ അഭിനയിച്ച സമയം മുതലുള്ള എല്ലാ സിനിമകളില്‍ നിന്നും സീരിയലുകളില്‍ നിന്നുമൊക്കെയുള്ള ഓരോ ഭാഗങ്ങള്‍ കട്ട് ചെയ്ത് എടുത്ത് കറക്ടായി തന്നെ നിങ്ങള്‍ ഇട്ടിട്ടുണ്ടായിരുന്നു. എനിക്ക് സത്യം പറഞ്ഞാല്‍ എനിക്ക് പറയാന്‍ ഒന്നും കിട്ടുന്നില്ല. ഈ വീഡിയോ എങ്കിലും ഇട്ടിട്ടില്ലെങ്കില്‍ അത് കുറഞ്ഞ് പോകുമെന്ന് തോന്നിയത് കൊണ്ടാണ് വന്നത്. എന്റെ ഓരോ ഫാന്‍സ് പേജും നിങ്ങളതില്‍ മെന്‍ഷന്‍ ചെയ്തത് ഞാന്‍ എണ്ണുകയായിരുന്നു.

  മരക്കാറിൻ്റെ മൂല്യം 500 കോടിക്ക് മുകളിലാണെന്ന് കണക്കാക്കാം; ഡയലോഗ് പ്രചരിപ്പിച്ചത് മോശമാണെന്ന് വിഎ ശ്രീകുമാര്‍

  പേര് ജസ്റ്റ് വായിച്ച് പോകാനെ എനിക്ക് പറ്റിയിട്ടുള്ളു. ഞാന്‍ റിപ്ലേ പോലും കൊടുക്കാത്ത ഒരുപാട് ഫാന്‍സ് പേജുകള്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. അതെനിക്കും അറിയാം. എന്റെ അടുത്ത് നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടല്ല, നിങ്ങള്‍ ഓരോന്നും ചെയ്യുന്നത്. നിങ്ങള്‍ക്ക് എന്നെ ഇഷ്ടമായത് കൊണ്ട് മാത്രമാണ് എനിക്കങ്ങനെ സപ്പോര്‍ട്ട് നല്‍കുന്നത്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത് കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായി. എണ്ണി നോക്കിയപ്പോള്‍ ഏകദേശം നാല്‍പ്പത്തിമൂന്നോളം ഫാന്‍സ് പേജുകള്‍ കണ്ടു. അത് കുറവാണോ കൂടുതലാണോ എന്നൊന്നും അറിയില്ല.

  അവളുടെ മുഖം ടാര്‍ റോഡില്‍ ഉരക്കണം; സാന്ത്വനത്തിലെ ജയന്തിയെ പോലെയല്ല, വിവാഹശേഷം അപ്‌സരയും ആല്‍ബിയും പറയുന്നു

  എല്ലാവര്‍ക്കും നന്ദി. എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഞാന്‍ മറുപടി കൊടുക്കാത്തവര്‍ പോലും എനിക്ക് സപ്പോര്‍ട്ട് തരുന്നുണ്ട്. ഇതില്‍ കൂടുതലൊന്നും പറയാനില്ല. ഞാന്‍ എവിടെ പോയാലും താരങ്ങളും അല്ലാത്തവരുമൊക്കെ ഒരുപാട് ഫാന്‍സ് ഫോളോ ഉള്ള ആളാണ് മൃദുല എന്ന് പറയാറുണ്ട്. അങ്ങനെ ഒക്കെ എത്തിച്ചത് നിങ്ങളാണ്. എന്റെ മനസ് നിറഞ്ഞിട്ടാണ് ഞാനിത് പറയുന്നത്. ഇത്രയും കാലം കൂടെ നിന്നതിന് ഒരുപാട് സന്തോഷം. ഇനിയും കൂടെ തന്നെ നില്‍ക്കണം. എന്നും മൃദുല പറയുന്നു.

  2015 ല്‍ കല്യാണ സൗഗന്ധികം എന്ന സീരിയലില്‍ ആയിരുന്നു മൃദുല ആദ്യം അഭിനയിക്കുന്നത്. പിന്നീട് കൃഷ്ണതുളസി, ഭാര്യ, പൂക്കാലം വരവായ്, തുമ്പപ്പൂ എന്നിങ്ങനെ നിരവധി സീരിയലുകളില്‍ നായികയായി അഭിനയിച്ചു. സിനിമയിലും സീരിയലുകളിലും ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മൃദുലയ്ക്ക് വലിയ ആരാധക പിന്‍ബലമാണുള്ളത്.

  തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല

  മൃദുലയുടെ വീഡിയോ കാണാം

  English summary
  Thumbapoo Serial Fame Mridula Vijay Thanks Video To Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X