ഞാൻ ഗർഭിണിയാണ്, അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു; സീരിയലിൽ നിന്നും മൃദുല പിന്മാറിയതിനെ കുറിച്ച് നിർമാതാവ്

ടെലിവിഷന്‍ സീരിയലുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന സമയത്താണ് നടി മൃദുല വിജയ് വിവാഹിതയാവുന്നത്. ഭര്‍ത്താവും സീരിയല്‍ നടന്‍ ആയത് കൊണ്ട് അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കാന്‍ നടി ഒരുക്കമായിരുന്നില്ല. വിവാഹം കഴിഞ്ഞ ഉടനെയാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയല്‍ മൃദുല ഏറ്റെടുക്കുന്നത്. വീണ രാമകൃഷ്ണന്‍ എന്ന വക്കീലായ പെണ്‍കുട്ടിയുടെ കഥാപാത്രമായിരുന്നു.

സ്ത്രീ കേന്ദ്രീകൃതമായ കഥ പറയുന്ന സീരിയലില്‍ മൃദുല തിളങ്ങി. വളെര കുറച്ച് എപ്പിസോഡുകള്‍ എടുത്തതിന് പിന്നാലെയായിരുന്നു ഈ മാറ്റം. അതിന് കാരണം നടി ഗര്‍ഭിണിയായതാണ്. പക്ഷേ നായികയുടെ പെട്ടെന്നുള്ള മാറ്റം എല്ലാവരെയും ഒരുപോലെ ആശങ്കയിലാക്കിയെന്നാണ് സീരിയലിന്റെ നിര്‍മാതാവ് ഉമാധരന്‍ പറയുന്നത്. സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം മനസ് തുറന്നത്.

മൃദുല സീരിയലിൽ അഭിനയിക്കില്ലെന്ന് പറഞ്ഞത് പെട്ടെന്നാണ്

തുമ്പപ്പൂ സീരിയലില്‍ നടി മൃദുല വിജയിയ്ക്ക് പകരം മറ്റൊരു നടിയെ കിട്ടിയത് വലിയ ഭാഗ്യം പോലെയായിരുന്നുവെന്നാണ് നിര്‍മാതാവ് പറയുന്നത്. അതിന് പിന്നിലൊരു കഥയുണ്ട്. മൃദുല ഈ സീരിയല്‍ ഏറ്റെടുക്കുമ്പോള്‍ പൂക്കാലം വരവായ് സീരിയലിന്റെ ക്ലൈമാക്‌സില്‍ അഭിനയിക്കുകയാണ്. അവര്‍ വിവാഹിതയാണെന്ന് അറിയാം. അക്കാര്യം പറഞ്ഞപ്പോള്‍ അതൊന്നും കുഴപ്പമില്ല, രണ്ടാളും ആര്‍ട്ടിസ്റ്റ് അല്ലേ എന്നാണ് അവര്‍ പറഞ്ഞത്.

നിര്‍ഭാഗ്യവശാല്‍ ആ കുട്ടി വിളിച്ചിട്ട് താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞു

പക്ഷേ നിര്‍ഭാഗ്യവശാല്‍ അമ്പത്തിയഞ്ചാമത്തെ എപ്പിസോഡ് ആയപ്പോഴെക്കും ആ കുട്ടി വിളിച്ചിട്ട് താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞു. ഞാനുമായി സാമ്പത്തികമായി ഉടക്കിയിട്ട് ആ കുട്ടി പിണങ്ങി പോയതാണോന്ന് സംവിധായകന്‍ സംശയിച്ചു. അദ്ദേഹം തന്നെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് സത്യം അറിയുന്നത്. നാല് മാസം വരെ ഞാന്‍ വര്‍ക്ക് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ നൂറ്റിയമ്പത് എപ്പിസോഡുകള്‍ പൂര്‍ത്തിയാവും. അന്നേരത്തേക്കും കുറച്ച് റേറ്റിങ്ങ് കൂടുമല്ലോ എന്ന് കരുതി.

 തനിക്ക് പകരം വേറെ ആളെ നോക്കുന്നതാവും നല്ലതെന്ന് പറഞ്ഞു

പക്ഷേ നാല് മാസം ഒന്നും മുന്നോട്ട് പോയില്ല. ഗര്‍ഭിണിയായതിന് ശേഷം മൃദുല ഒരു ഷെഡ്യൂള്‍ മാത്രമേ ചെയ്തുള്ളു. രണ്ടാം ഷെഡ്യൂള്‍ തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പാണ് സാര്‍ ഇത് മുന്നോട്ട് പോവാന്‍ പറ്റില്ലെന്ന് പറഞ്ഞ് നടി വിളിക്കുന്നത്. താന്‍ ശാരീരികമായി അവശതയിലാണെന്നും ഇനിയും അഭിനയിക്കാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു. ഒപ്പം തനിക്ക് പകരം വേറെ ആളെ നോക്കുന്നതാവും നല്ലതെന്ന് പറഞ്ഞു. ഇതോടെ സീരിയലും അതിന്റെ അണിയറ പ്രവര്‍ത്തകരും വലിയ പ്രതിസന്ധിയിലായെന്നും നിര്‍മാതാവ് പറയുന്നു.

മൃദുലയ്ക്ക് പകരം ഒരു ദിവസത്തിനുള്ളില്‍ തന്നെ പുതിയ നടി വന്നു

മൃദുലയ്ക്ക് പകരം ഒരു ദിവസത്തിനുള്ളില്‍ തന്നെ പുതിയൊരു നടി വരണം. ഇല്ലെങ്കില്‍ എപ്പിസോഡ് ഒന്നുമില്ലാത്ത അവസ്ഥയാവും. അതുവരെ ചിത്രീകരിച്ചതൊന്നും ബാക്കിയില്ല. അങ്ങനെ ഇരുപത്തിനാല് മണിക്കൂറിനിടയിലാണ് പുതിയ കുട്ടിയുടെ ഫോട്ടോ കണ്ടത്. മൃദുലയുമായി ചെറിയ സാമ്യം അവള്‍ക്കുണ്ടായിരുന്നു. അങ്ങനെ അവരെ ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തു.

വളരെ പെട്ടെന്ന് തന്നെ അതുമായി പൊരുത്തപ്പെട്ടു. ഇതൊക്കെ നന്നായി പോയത് ആ കുട്ടിയുടെയും ഈ സീരിയലിന്റെയും പിന്നണിയില്‍ വര്‍ക്ക് ചെയ്യുന്നവരുടെ ഭാഗ്യമെന്ന് പറയാം. ഇപ്പോഴും സീരിയല്‍ നന്നായി തന്നെ പോവുന്നുണ്ടെന്ന്', ഉമാധരന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X